വോള്‍ട്ട് യുദ്ധം ആരംഭിച്ചു: അറിയേണ്ടതെല്ലാം?


ഇന്ത്യയിലുടനീളം വോള്‍ട്ട് യുദ്ധം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ജനപ്രീയ ടെലികോം ഓപ്പറേറ്ററില്‍ ഒരാളാണ് എയര്‍ടെല്‍. ഈ കമ്പനിയാണ് ഇപ്പോള്‍ വോള്‍ട്ട് സേവനവുമായി എത്തിയിരിക്കുന്നത്.

Advertisement

ആകര്‍ഷിക്കുന്ന ക്യാമറയുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഇന്ത്യയില്‍ എത്തി!

ജിയോ നല്‍കിയിരിക്കുന്ന വോള്‍ട്ട് സേവനം സൗജന്യമാണ്, അതു പോലെ തന്നെയാണ് എയര്‍ടെല്ലിന്റെ വോള്‍ട്ട് സേവനവും.

Advertisement

ജിയോയുമായുളള പോരാട്ടത്തില്‍ എയര്‍ടെല്ലും വില കുറഞ്ഞ ഡാറ്റ പ്ലാനുകള്‍ നല്‍കി തുടങ്ങി. അതു കൂടാതെ യുദ്ധം മുറുകാനായി ഇപ്പോള്‍ ഫ്രീ വോള്‍ട്ട് സേവനവുമായി എത്തിയിരിക്കുന്നു.

എയര്‍ടെല്‍ നല്‍കുന്ന വോള്‍ട്ട് സേവനത്തെ കുറിച്ച് കൂടുതല്‍ അറിയാം....

എന്താണ് എയര്‍ടെല്‍ വോള്‍ട്ട്?

വോയിസ്/ ഡാറ്റ ഓവര്‍ ടെക്‌നോളജി ഉപയോഗിച്ച് കോളുകള്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് എച്ച്ഡി ക്വാളിറ്റിയിലുളള കോളുകളാകും ലഭിക്കുക, കൂടാതെ ഹൈസ്പീഡ് 4ജി ഇന്റര്‍നെറ്റ് ആസ്വദിക്കാം.

നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവരെ എങ്ങനെ ബ്ലോക്ക് ചെയ്യാം?

സാധാരണ കോളും എയര്‍ടെല്‍ വോള്‍ട്ടും തമ്മിലുളള വ്യത്യാസം?

എയര്‍ടെല്‍ വോള്‍ട്ടില്‍ ഉപഭോക്താക്കള്‍ക്ക് യഥാര്‍ത്ഥ എച്ച്ഡി വോയിസ് അനുഭവപ്പെടുന്നു. എന്നാല്‍ സാധാരണ വോയിസ് കോളുമായി താരതമ്യം ചെയ്യുമ്പോള്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച കോള്‍ നിലവാരവും വേഗതയുളള ഇന്റര്‍നെറ്റും ആസ്വദിക്കാം.

വോള്‍ട്ട് സേവനമാണ് ഉപയോഗിക്കുന്നതെന്ന് എങ്ങനെ മനസ്സിലാക്കാം?

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് 'HD/Volte' എന്ന ഐക്കണ്‍, സ്‌ക്രീനിന്റെ മുകളിലായി കാണാം. ഇതില്‍ നിന്നും മനസ്സിലാക്കാം അവരുടെ ഫോണ്‍ വോള്‍ട്ട് കോളുകള്‍ക്കായി തയ്യാറാണെന്ന് മനസ്സിലാക്കാം.

iOS : സെറ്റിങ്ങ്‌സ്> മൊബൈല്‍ ഡാറ്റ> മൊബെല്‍ ഡാറ്റ ഓപ്ഷന്‍സ്> ഇനേബിള്‍ 4ജി> ടേണ്‍ ഓണ്‍ വോയിസ്/ ഡാറ്റ

Android: സെറ്റിങ്ങ്‌സ്> മൊബൈല്‍ നെറ്റ്‌വര്‍ക്ക്> ടേണ്‍ ഓണ്‍ വോള്‍ട്ട് കോള്‍

 

വോള്‍ട്ട് സേവനത്തിന് എന്തൊക്കെയാണ് ആവശ്യം?

 

  • നിങ്ങളുടെ മൊബൈല്‍ മോഡല്‍ എയര്‍ടെല്‍ വോള്‍ട്ട് സേവനം ആണോ എന്ന് നോക്കുക.
  • നിര്‍മ്മാതാക്കള്‍ നല്‍കിയ ഏറ്റവും പുതിയ സോഫ്റ്റ്വയര്‍ അപ്‌ഡേറ്റ് ചെയ്‌തോ എന്ന് ഉറപ്പു വരുത്തുക.
  • 4ജി അനുയോജ്യമായ സിം ആണോ എന്ന് നോക്കുക.
  • വോള്‍ട്ട് വോയിസ് കോളിങ്ങ് നിങ്ങളുടെ ഫോണില്‍ പരിശോധിക്കുക.
  • ഡ്യുവല്‍ സിം സ്ലോട്ട് ആണെങ്കില്‍, എയര്‍ടെല്‍ സിം സ്ലോട്ടില്‍ 2ജി,2ജി,4ജി ഓട്ടോമാറ്റിക് നെറ്റ്വര്‍ക്ക് മോഡാണോ എന്നു നോക്കുക. ഇതിനായി സെറ്റിങ്ങ്‌സ്> സിം നെറ്റ്‌വര്‍ക്ക്> പ്രിഫേഡ് നെറ്റ്വര്‍ക്ക് ടൈപ്പ്> 4ജി/ 3ജി/2ജി 
  • ഹാന്‍സെറ്റുകള്‍ അടിസ്ഥാനമാക്കി സെറ്റിങ്ങ്‌സില്‍ വ്യത്യാസം വരും. അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ 121 എന്ന നമ്പറിലേക്ക് കോള്‍ ചെയ്യുക.
  • പ്രകൃതി ദുരന്ത സമയത്ത് ഈ ആപ്‌സുകള്‍ നിങ്ങളെ സഹായിക്കും!

Best Mobiles in India

English Summary

Airtel VoLTE will be available on 4G- or LTE-enabled mobile devices with Airtel 4G SIMs, the telecom company said in a press release dated September 11