വിദേശ ടെക് കമ്പനികളുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും; ബി.ജെ.പി


ഇന്ത്യയില്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗൂഗിള്‍, ഫേസ്ബുക്, യാഹു തുടങ്ങിയ കമ്പനികളുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഇത് നടപ്പിലാക്കില്ല. കമ്പനികളുമായി ചര്‍ച്ച നടത്തിയ ശേഷം എല്ലാവര്‍ക്കും സ്വീകാര്യമായ നയം രൂപീകരിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ബി.ജെ.പിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം നാഷണല്‍ കണ്‍വീനര്‍ വിനിത് ഗോയങ്ക പറഞ്ഞു.

Advertisement

നിലവില്‍ ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ അതതു കമ്പനികളുടെ മാതൃരാജ്യത്തെ സെര്‍വറുകളിലാണ് സൂക്ഷിക്കപ്പെടുന്നത്. ഇത് ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇവിടെതന്നെ സൂക്ഷിക്കാനുള്ള സംവിധാനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ യു.പി.എ സര്‍ക്കാറിന് സാധിച്ചില്ല എന്നും ഗോയങ്ക കുറ്റപ്പെടുത്തി.

Advertisement

വിദേശകമ്പനികള്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ല എന്ന ന്യായം പറഞ്ഞാണ് ഈ കമ്പനികള്‍ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ തയാറാകാത്തത്. എന്നാല്‍ നമ്മുടെ രാജ്യത്തുനിന്ന് ഈ കമ്പനികള്‍ ഭീമമായ വരുമാനമുണ്ടാക്കുമ്പോള്‍ എന്തുകൊണ്ട് നിയമം അംഗീകരിച്ചുകൂടാ എന്നാണ് നിയമ വിദഗ്ഖര്‍ ചോദിക്കുന്നത്.

Best Mobiles in India

Advertisement