ഇനി സ്മാര്‍ട്‌ഫോണുകളില്‍ പാസ്‌വേഡിനു പകരം ശരീരഗന്ധം!!!


സ്മാര്‍ട്‌ഫോണ്‍ സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഐറിസ് സ്‌കാനര്‍, ഫേസ് ഡിറ്റക്ഷന്‍ തുടങ്ങി ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ നുതനമായ പല മാര്‍ഗങ്ങളും ഇതിനോടകം വ്യാപകമായിക്കഴിഞ്ഞു.

Advertisement

എന്നാല്‍ അതിനേക്കാളെല്ലാം സുരക്ഷയുള്ള പുതിയൊരു സംവിധാനം ഒരുക്കുകയാണ് ലിയ സിസ്റ്റംസ് എന്ന ടെക്‌നോളജി സ്ഥാപനവും സ്‌പെയിനിലെ ചില ഗവേഷകരും. ശരീര ഗന്ധം ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് ഇത്.

Advertisement

നിലവില്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളേക്കളും സുരക്ഷിതമാണ് ഈ രീതി എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്. സ്മാര്‍ട്‌ഫോണുകളില്‍ മാത്രമല്ല, ഒരാളെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗമായിപ്പോലും ഇത് ഉപയോഗിക്കാമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ പറയുന്നത്.

അതായത് ഐ.ഡി. കാര്‍ഡിനു പകരം ഈ സംവിധാനം ഉപയോഗിക്കാമെന്നര്‍ഥം. എന്തായാലും ഇതുസംബന്ധിച്ച് ഗൗരവമായി ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇവ എത്രത്തോളം പ്രായോഗികമായിരിക്കുമെന്ന് അറിയാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരും.

Best Mobiles in India

Advertisement