പാര്‍ക്കിംഗ് സ്ഥലം ബുക്ക് ചെയ്യാനും ആപ്പ് വരുന്നു


വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പാര്‍ക്കിംഗ് സ്ഥലം ആപ്പ് വഴി ബുക്ക് ചെയ്യാന്‍ അവസരമൊരുങ്ങുന്നു. ലുധിയാന മുനിസിപ്പാലിറ്റിയാണ് ഇതിനായി മൊബൈല്‍ അപ്പ് തയ്യാറാക്കുന്നത്. പാര്‍ക്കിംഗിന് അമിത തുക ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുനിസിപ്പില്‍ അധികൃതര്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.പാര്‍ക്കിംഗ് സ്ഥലത്ത് ബുക്ക് ചെയ്തതിന്റെ വിവരം കാണിക്കുക. പേടിഎം വഴി പാര്‍ക്കിംഗ് ഫീസ് നല്‍കാനും കഴിയും.

Advertisement

വൈകാതെ നിലവില്‍ വരും.

ഫിന്‍ലോ (Find Your Parking Lot) എന്ന് പേരുനല്‍കിയിരിക്കുന്ന ആപ്പ് അധികം വൈകാതെ നിലവില്‍ വരും. പാര്‍ക്കിംഗ് സ്ഥലം ബുക്ക് ചെയ്യുന്നവര്‍ പേപ്പര്‍ രസീത് കാണിക്കേണ്ട കാര്യമില്ല. ബുക്കിംഗ് സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം കാണിച്ചാല്‍ പാര്‍ക്കിംഗ് അനുവദിക്കും. എവിടെയൊക്കെ പാര്‍ക്കിംഗ് സ്ഥലം ഒഴിവുണ്ടെന്ന് ആപ്പില്‍ നിന്ന് അറിയാന്‍ കഴിയും.

Advertisement
ബുക്കിംഗ് സംവിധാനം

പാര്‍ക്കിംഗിന്റെ പേരില്‍ അമിത തുക ഈടാക്കുന്നത് തടയുന്നതിനായി ആപ്പ് അടിസ്ഥാന ബുക്കിംഗ് സംവിധാനം ആരംഭിക്കാന്‍ ആലോചിക്കുന്നതായി മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. ഇതിന്റെ എല്ലാവശങ്ങളും പരിശോധിച്ചുവരുകയാണെന്നും അവര്‍ വ്യക്തമാക്കി. അധികൃതര്‍ പച്ചക്കൊടി കാട്ടിയാല്‍ ആഴ്ചകള്‍ക്കകം ആപ്പ് ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു.

മൊബൈല്‍ ആപ്ലിക്കേഷന്‍

പാര്‍ക്കിംഗിന് വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ കൊണ്ടുവരാന്‍ 2016-ലും ലുധിയാന മുനിസിപ്പാലിറ്റി ശ്രമം നടത്തിയിരുന്നു. രാറുകാരുടെ നിസ്സഹകരണവും സാങ്കേതിക തടസ്സങ്ങളും കാരണം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. എന്നാല്‍ ഇത്തവണ അതുണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ തറപ്പിച്ചുപറയുന്നു.

പാര്‍ക്കിംഗ് സ്ഥലം

മുനിസിപ്പാലിറ്റിയുടെ തീരുമാനത്തെ ജനങ്ങള്‍ സ്വാഗതം ചെയ്തു. പാര്‍ക്കിംഗ് സ്ഥലം ബുക്ക് ചെയ്യുന്നതിനായി ആപ്പ് വന്നാല്‍ പരാതികള്‍ കുറയുമെന്നും പാര്‍ക്കിംഗിന്റെ പേരില്‍ നടക്കുന്ന ക്രമക്കേടുകള്‍ അവസാനിക്കുമെന്നുമാണ് നാട്ടുകാരുടെ പക്ഷം.

ഇതിലൂടെ കഴിയും.

പാര്‍ക്കിംഗ് സ്ഥലം ബുക്ക് ചെയ്യുമ്പോള്‍ കരാറുകാരന്റെ ആപ്പില്‍ അത് നീല നിറത്തില്‍ കാണപ്പെടും. പാര്‍ക്കിംഗ് സ്ഥലത്ത് ടിക്കറ്റ് കാണിക്കുമ്പോള്‍ അതിന്റെ നിറം പച്ചയാകും. വാഹനം പാര്‍ക്ക് ചെയ്യുന്നതോടെ ഇത് ചുവപ്പ് നിറമാകും. ബുക്ക് ചെയ്തയാള്‍ പാര്‍ക്കിംഗ് സ്ഥലം ഉപയോഗിച്ചോ എന്നറിയാന്‍ ഇതിലൂടെ കഴിയും.

പരാതി

അടുത്തിടെയാണ് മുനിസിപ്പാലിറ്റി 11 പാര്‍ക്കിംഗ് സ്ഥലങ്ങളുടെ കരാര്‍ കൊടുത്തത്. പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പരാതികളുടെ പ്രവാഹമായി. പലതവണ മുന്നറിയിപ്പുകള്‍ കൊടുത്തിട്ടും കരാറുകാര്‍ പഴയപടി മുന്നോട്ട് പോവുകയാണ്. അമിത തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇ-ടിക്കറ്റ് ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടെങ്കിലും കരാറുകാര്‍ അവഗണിച്ചു. ജീവനക്കാര്‍ക്ക് യൂണിഫോം, നെയിംപ്ലേറ്റ്, പാര്‍ക്കിംഗ് സ്ഥലത്തേക്ക് കയറുന്നിടത്തും ഇറങ്ങുന്നിടത്തും സിസിടിവി ക്യാമറകള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഇതുവരെ നടപ്പിലായിട്ടില്ല.

അധികൃതര്‍.

പ്രവര്‍ത്തനം ആരംഭിക്കാത്ത പാര്‍ക്കിംഗ് സ്ഥലങ്ങളുടെ കരാര്‍ റദ്ദാക്കി വീണ്ടും ലേലനടപടികള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് മുനിസിപ്പാലിറ്റി അധികൃതര്‍.

ഇന്‍സ്റ്റാഗ്രാം പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി പുറത്തിറക്കുന്നു

 

Best Mobiles in India

English Summary

book your parking lots by mobile app