ബിഎസ്എന്‍എല്‍ ഓഫറുകള്‍ ഒഴുകുന്നു, 50% കൂടുതല്‍ ഡാറ്റ/ കോള്‍


റിലയന്‍സ് ജിയോ തുടങ്ങി വച്ച താരിഫ് പ്ലാനുകള്‍ സ്വകാര്യ കമ്പനികള്‍ക്കു പുറമേ പൊതു മേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലും നല്‍കുന്നു. ബിഎസ്എന്‍എല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ആറ് പ്ലാനുകള്‍ക്കാണ് 50% ഓഫറുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ ഡാറ്റ പ്ലാന്‍ 186 രൂപയണ് എന്നാല്‍ ഏറ്റവും കൂടുതല്‍ വാലിഡിറ്റി 129 ദിവസവും. പുതുക്കിയ ബിഎസ്എന്‍എല്‍ പാക്കുകളില്‍ പ്രതിദിനം 1.5ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ പായ്ക്കുകള്‍ നല്‍കുന്ന റിലയന്‍സ് ജിയോക്കെതിരെ മത്സരിക്കുന്നതിനുളള തന്ത്രപരമായ തീരുമാനമാണ് ഇത്.

പുതുക്കിയ ബിഎസ്എന്‍എല്‍ പ്ലാനുകള്‍

ബിഎസ്എന്‍എല്‍ന്റെ പുതുക്കിയ പ്ലാനുകള്‍ ഇവയൊക്കെയാണ്. 186 രൂപ, 187 രൂപ, 349 രൂപ, 429 രൂപ എന്നീ പ്ലാനുകള്‍ക്ക് 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു, ഡാറ്റ വാലിഡിറ്റി 28 ദിവസവും. എന്നാല്‍ 485 രൂപ പായ്ക്കില്‍ 1.5ജിബി ഡാറ്റ പ്രതി ദിനവും 90 ദിവസത്തെ വാലിഡിറ്റിയുമാണെങ്കില്‍ 666 രൂപ പായ്ക്കില്‍ 1.5ജിബി ഡാറ്റ പ്രതിദിനവും 129 ദിവസത്തെ വാലിഡിറ്റിയുമാണ് ലഭ്യമാകുക.

പുതുക്കിയ ബിഎസ്എന്‍എല്‍ പായ്ക്കില്‍ ഓരോ രാജ്യത്തും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകള്‍ (ഡല്‍ഹി, മുംബൈ എന്നിവ ഒഴികെ), 100 എസ്എംഎസ് എന്നിവയും നല്‍കുന്നു.

ജിയോ നല്‍കുന്നത് എങ്ങനെ?

എന്നാല്‍ 149 രൂപയ്ക്ക് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത് 1ജിബി ഡാറ്റ പ്രതി ദിനം, അതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകള്‍ എന്നിവയും നല്‍കുന്നു.

എന്നാല്‍ ജിയോയുടെ അപ്‌ഗ്രേഡ് ചെയ്ത 349 രൂപ പ്ലാനില്‍ ഇതേ ഓഫറുകളാണ് പക്ഷേ വാലിഡിറ്റി 70 ദിവസവും നല്‍കുന്നു. എന്നാല്‍ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റര്‍ 198 രൂപയ്ക്ക് 1.5ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയും 498 രൂപ പായ്ക്കല്‍ 91 ദിവസത്തെ വാലിഡിറ്റിയും നല്‍കുന്നു.

സീബ്രോണിക്‌സ് കിടിലന്‍ പവര്‍ ചാര്‍ജ്ജറുമായി

ബിഎസ്എന്‍എല്‍ പ്രമോഷണല്‍ പ്ലാന്‍

പുതിയ ജിഎസ്എം മൊബൈല്‍ വരിക്കാര്‍ക്ക് 2ജിബി ഫ്രീ ഡാറ്റ നല്‍കുന്നതിന് ബിഎസ്എന്‍എല്‍ പ്രമോഷണല്‍ ഓഫര്‍ ആരംഭിച്ചു. ജനുവരി അഞ്ചിനു ശേഷം പാന്‍ ഇന്ത്യ അടിസ്ഥാനത്തിലാണ് ഈ ഓഫര്‍ പ്രവര്‍ത്തിക്കുന്നത്.

Most Read Articles
Best Mobiles in India
Read More About: bsnl news telecom

Have a great day!
Read more...

English Summary

Bharat Sanchar Nigam Limited (BSNL) has introduced 'Happy Offer' for prepaid mobile customers- 43 percent extra validity and 50 percent additional data with unlimited local, STD and roaming calls.