ബിഎസ്എന്‍എല്‍ ഞായറാഴ്ച സൗജന്യ കോളുകള്‍ വീണ്ടും, ആവോളം ആസ്വദിക്കാം


അവസാനം ബിഎസ്എന്‍എല്‍ കണ്ണു തുറന്നു എന്നു പറഞ്ഞാല്‍ മതി. ടെലികോം മേഖലയില്‍ ഏവരും അണ്‍ലിമിറ്റഡ് ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍ ബിഎസ്എന്‍എല്‍ മാത്രം ഓഫറുകള്‍ വെട്ടിക്കുറയ്ക്കുന്നു.

Advertisement

ബിഎസ്എന്‍എല്‍ നല്‍കിയിരുന്ന ഞായറാഴ്ചകളിലെ സൗജന്യ കോളുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ ലഭിക്കില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഈ ഓഫര്‍ ഇപ്പോള്‍ പുന:സ്ഥാപിച്ചു.

Advertisement

മൂന്നു മാസം കൂടി ഈ ഓഫര്‍ നീട്ടി

ഫെബ്രുവരി ഒന്നു മുതല്‍ ഞായറാഴ്ചകളില്‍ ബിഎസ്എന്‍എല്‍ ലാന്റ് ഫോണുകളില്‍ നിന്ന് 24 മണിക്കൂറും ഇന്ത്യയിലെ ഏതു നെറ്റ്‌വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാവുന്ന ഓഫര്‍ നല്‍കും. മൂന്നു മാസത്തേക്കു കൂടിയാണ് ഈ ഓഫര്‍ നീട്ടിയിരിക്കുന്നത്. അതായത് ഏപ്രില്‍ 30 വരെ ഈ ഓഫര്‍ ആസ്വദിക്കാം.

ഫെബ്രുവരി ഒന്നു മുതല്‍ ഞായറാഴ്ചകളിലെ പൂര്‍ണ്ണ സമയം സൗജന്യ കോളുകള്‍ നിര്‍ത്തണമെന്ന് ബിഎസ്എന്‍എല്‍ ഡിഎംഡി എല്ലാ സര്‍ക്കിളുകള്‍ക്കും ജനുവരി പകുതിയോടെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ലാന്റ് ഫോണുകളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുക

ലാന്റ് ഫോണുകളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പാക്കിയത്. ഈ സൗജന്യ സേവനത്തില്‍ ബിഎസ്എന്‍എല്‍ ലാന്റ്‌ലൈന്‍ ഉപഭോക്താക്കള്‍ക്ക് ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോളുകള്‍ ചെയ്യാന്‍ കഴിയും.

ഈ ഓഫറിന്റെ തുടക്കത്തില്‍ രാത്രി 9 മണിമുതല്‍ രാവിലെ 7 മണിവരെയായിരുന്നു, പിന്നീട് ഈ ഓഫര്‍ പുതുക്കി രാത്രി 10.30 മുതല്‍ രാവിലെ 6.30 വരെയാക്കി.

പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്: ഡെബിറ്റ് കാര്‍ഡ് ഇനി നിങ്ങളുടെ കൈകളിലും

ബിഎസ്എന്‍എല്‍ന്റെ ഏറ്റവും പുതിയ ഓഫര്‍

ബിഎസ്എന്‍എല്‍ന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനാണ് പ്ലാന്‍ 821. ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 120ജിബി ഡാറ്റ ലഭിക്കുന്നു. കൂടാതെ ഇതില്‍ വ്യക്തിഗതമായ റിംഗ് ബാക്ക് ടോണും സൗജന്യമായി ലഭിക്കുന്നു. ഈ പ്ലാനിലെ പ്രതിദിന ഡാറ്റ പരിധി 1ജിബിയാണ്, കൂടാതെ അണ്‍ലിമിറ്റഡ് കോളും ആസ്വദിക്കാം.

Best Mobiles in India

English Summary

State-owned Bharat Sanchar Nigam Limited (BSNL) has announced that it will extend the popular its free unlimited calling benefits from BSNL landline to any landline and mobile on Sundays on popular demand.