9 രൂപയ്ക്കും 29 രൂപയ്ക്കും പരിധി ഇല്ലാത്ത ഓഫറുമായി ബിഎസ്എന്‍എല്‍ !


പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ രണ്ടു ഫ്രീഡം ഛോട്ടാ പാക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ രണ്ടു പ്ലാനുകളുടേയും ലക്ഷ്യം റിലയന്‍സ് ജിയോ തന്നെ.

Advertisement

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 9 രൂപയുടേയും 29 രൂപയുടേയും രണ്ടു പാക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്‍ ഫ്രീഡം ഓഫര്‍ ഛോട്ടാ പായ്ക്ക് ആഗസ്റ്റ് 10 മുതല്‍ എല്ലാ ബിഎസ്എന്‍എല്‍ സര്‍ക്കിളുകളിലും രാജ്യത്തുടനീളം ലഭ്യമായി തുടങ്ങി. ആഗസ്റ്റ് 25 വരെയാണ് ഓഫറിന്റെ കാലാവധി. ഇവ രണ്ടും ഡല്‍ഹി, മുംബൈ എന്നീവിടങ്ങളില്‍ ലഭ്യമല്ല.

Advertisement

ബിഎസ്എന്‍എല്‍ 9 രൂപ ഫ്രീഡം ഓഫര്‍

. വില : 9 രൂപ

. ഡേറ്റ : 2ജിബി

. കോളുകള്‍: അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ്

. എസ്എംഎസ് : 100

. വാലിഡിറ്റി : ഒരു ദിവസം

ബിഎസ്എന്‍എല്‍ 29 രൂപ ഫ്രീഡം ഓഫര്‍

. വില : 29 രൂപ

. ഡേറ്റ : 2ജിബി പ്രതിദിനം (മൊത്തം 14ജിബി ഡേറ്റ)

. എസ്എംഎസ് : 100

. വാലിഡിറ്റി : 7 ദിവസം

ബിഎസ്എന്‍എല്‍ പോസ്റ്റ്‌പെയ്ഡ് ഓഫറുകള്‍

പോസ്റ്റ്‌പെയഡ് പ്ലാനുകളിലും ബിഎസ്എന്‍എല്‍ മത്സരം തുടരുകയാണ്. ഉപയോക്താക്കളെ പിടിച്ചു നിര്‍ത്താനായി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും 100 എസ്എംഎസ് പ്രതിദിനം നല്‍കുന്നു. 399 രൂപയുടെ താഴെയുളള എല്ലാ പ്ലാനുകളിലും ഇപ്പോള്‍ 100 എസ്എംഎസ് ആണ് നല്‍കുന്നത്. കൂടാതെ 399 രൂപയ്ക്കു മുകളിലെ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും പുതിയ മാറ്റം അനുസരിച്ച് 100എസ്എംഎസ് പ്രതിദിനം നല്‍കുന്നു.

വോഡാഫോണ്‍ 126ജിബി, 98ജിബി ഡേറ്റ പ്ലാനുകള്‍

വരുമാനത്തിന്റെ കാര്യത്തില്‍ വോഡാഫോണിന് ഇപ്പോള്‍ രണ്ടാം സ്ഥാനം നഷ്ടമായി. നിലവില്‍ ഭാരതി എയര്‍ടെല്‍ ആണ് മുന്നിട്ടു നില്‍ക്കുന്നത്. എന്നിരുന്നാലും റിലയന്‍സ് ജിയോ വന്‍ തോതില്‍ വര്‍ദ്ധിച്ചു വരുകയാണ്.

ജിയോ, എയര്‍ടെല്‍ എന്നിവയില്‍ നിന്നുളള വെല്ലുവളി നേരിടാനായി വോഡാഫോണ്‍ ഇപ്പോള്‍ രണ്ട് ഉയര്‍ന്ന ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. 549 രൂപ, 799 രൂപ എന്നീ പ്ലാനുകളില്‍ യഥാക്രമം 2.5ജിബി, 4.5ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. പാന്‍-ഇന്ത്യ അടിസ്ഥാനത്തിലാണ് ഈ രണ്ടു പദ്ധതികളും അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഇവ രണ്ടും രാജ്യത്തുടനീളമുളള എല്ലാ 4ജി സര്‍ക്കിളുകളിലും ലഭ്യമാണ്. ഡേറ്റ കൂടാതെ 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിവയും പ്രതിദിനം നല്‍കുന്നു.

ആൻഡ്രോയ്ഡ് പി അപ്‌ഡേറ്റ് ലഭിക്കുന്ന വവേയ് മോഡലുകൾ

 

Best Mobiles in India

English Summary

BSNL Freedom Plan Launched With Unlimited Calls And Data For Rs 9 And Rs 29