3.5TB ഡേറ്റയുമായി ബിഎസ്എന്‍എല്‍ന്റെ FTTH ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു..!


ബിഎസ്എന്‍എല്‍ന്റെ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു. മറ്റു കമ്പനികളെ ഞെട്ടിപ്പിച്ചു കൊണ്ട് നാല് പ്ലാനുകളാണ് കമ്പനി പരിഷ്‌കരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15ന് രജിസ്‌ട്രേഷന്‍ ആരംഭിച്ച ജിയോ ജിഗാഫൈബറിനെ ലക്ഷ്യം വച്ചാണ് ബിഎസ്എന്‍എല്‍ന്റെ ഈ പുതിയ പ്രഖ്യാപനം.

Advertisement

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ന്റെ ഹൈ-സ്പീഡ് ഫൈബര്‍ ശ്രേണിയിലെ പ്രീമിയം ഓഫറുകളായ 3999 രൂപ, 5999 രൂപ, 9999 രൂപ, 16999 രൂപ എന്നിവയാണ് പരിഷ്‌കരിച്ചിരിക്കുന്നത്. ഈ പ്ലാനുകളുടെ ഡൗണ്‍ലോഡ് ലിമിറ്റും ഒപ്പം പ്ലാന്‍ സ്പീഡും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 2018 സെപ്തംബര്‍ ഒന്നു മുതല്‍ പുതുക്കിയ പ്ലാന്‍ നിലവില്‍ വന്നു തുടങ്ങി.

Advertisement
പുതുക്കിയ പ്ലാനുകള്‍

ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ടു പ്രകാരം പുതുക്കിയ പ്ലാനുകള്‍ എങ്ങനെയാണെന്നു നോക്കാം. പുതുക്കിയ 399 രൂപ പ്ലാനില്‍ 60Mbps സ്പീഡില്‍ 750ജിബി ഡേറ്റ, പോസ്റ്റ് FUP വേഗത 4Mbps ഉും ആണ്.

എന്നാല്‍ 5999 FTTH പ്ലാനില്‍ ഇപ്പോള്‍ 70Mbps സ്പീഡില്‍ 1250ജിബി ഡേറ്റയാണ് മാസം മുഴുവന്‍ ലഭിക്കുന്നത്. പോസ്റ്റ് FUP സ്പീഡ് 6Mbps ആണ്. നേരത്തെ ഈ പ്ലാനില്‍ 60Mbps ഡൗണ്‍ലോഡ് അപ്‌ലോഡ് സ്പീഡില്‍ 1000ജിബി ഡേറ്റയായിരുന്നു.

 

ബ്രോഡ്ബാന്‍ഡ്

9,999 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 100Mbps സ്പീഡില്‍ 2250ജിബി ഡേറ്റയാണ് നല്‍കുന്നത്. പോസ്റ്റ് FUP സ്പീഡ് 8Mbps ആണ്.

ഏറ്റവും അവസാനത്തേതും വില കൂടിയതുമായ പദ്ധതിയാണ് 16,999 രൂപ പ്ലാന്‍. ഇതില്‍ 100Mbps സ്പീഡില്‍ 3500ജിബി അല്ലെങ്കില്‍ 3.5TB ഡേറ്റയാണ് ലഭിക്കുന്നത്.

 

ഇന്റര്‍നെറ്റ്

കൂടാതെ ഈ കഴിഞ്ഞ ഓഗസ്റ്റിലാണ് ടാറ്റ സ്‌കൈ ഹൈ-സ്പീഡ് ഡേറ്റ അവതരിപ്പിച്ചത്. 5Mbps മുതല്‍ 100Mbps വരെയാണ് സ്പീഡു നല്‍കുന്ന അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് വേഗതയാണ് ഇതു നല്‍കുന്നത്.

 

Best Mobiles in India

English Summary

BSNL FTTH Broadband Plans Revised to Offer Up to 3.5TB Data