399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍; ഇനി പരിധികളില്ലാതെ കോളുകള്‍ വിളിക്കാം


പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ ബിഎസ്എന്‍എല്‍ ഇതുവരെ അല്‍പ്പം പിറകിലായിരുന്നു. ഇതിന് മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ബിഎസ്എന്‍എല്‍. 399 രൂപയ്ക്കുള്ള പോസ്റ്റ് പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പരിധികളില്ലാതെ കോളുകള്‍ വിളിക്കാന്‍ കഴിയും. മറ്റ് മൊബൈല്‍ സേവനദാതാക്കളില്‍ നിന്നുള്ള മത്സരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Advertisement

ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ ട്വിറ്ററിലാണ് പുതിയ പ്ലാനിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്. എന്നാല്‍ പ്ലാന്‍ എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. അടുത്ത ആഴ്ചയോടെ പുതിയ പോസ്റ്റ് പെയ്ഡ് പ്ലാന്‍ നിലവില്‍ വരുമെന്ന് സൂചനകളുണ്ട്. പരിധികളില്ലാത്ത കോളുകള്‍ക്ക് പുറമെ മറ്റെന്തൊക്കെ ആനുകൂല്യങ്ങള്‍ ഈ പ്ലാനില്‍ ലഭിക്കുമെന്ന് അറിയാന്‍ നാം കാത്തിരുന്നേ മതിയാകൂ.

Advertisement

നിലവില്‍ 99 രൂപ മുതല്‍ 1525 രൂപ വരെയുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ലഭ്യമായ പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ഏറ്റവും മികച്ചതാണ് 1525 രൂപയുടേത്. എഫ് യുപി പരിധികളില്ലാതെ ഡാറ്റ ഉപയോഗിക്കാമെന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 399 രൂപയുടെ പുതിയ പ്ലാനിലും ഡാറ്റ ഓഫര്‍ പ്രതീക്ഷിക്കാവുന്നതാണ്.

എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡാഫോണ്‍ എന്നീ മൊബൈല്‍ സേവനദാതാക്കളും പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. എയര്‍ടെല്‍ പരിധിയില്ലാതെ റോമിംഗ് കോളുകള്‍ക്കൊപ്പം ഡാറ്റ ഇരട്ടിയാക്കുകയും ചെയ്തു. വോഡാഫോണും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Advertisement

നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഗൂഗിള്‍ മാപ്‌സ് തന്ത്രങ്ങള്‍

399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ ഐഡിയ സെല്ലുലാറും അടുത്തിടെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇത് അനുസരിച്ച് പരിധികളില്ലാതെ വോയ്‌സ് വോളുകളും ബില്ലിംഗ് സൈക്കിളില്‍ 20 GB വരെ ഡാറ്റയും ലഭിക്കും.

Best Mobiles in India

Advertisement

English Summary

BSNL will soon come up with a Rs. 399 postpaid plan that will bundle unlimited calls. For now, it is not known if this plan will come bundled with other benefits such as data or content services. The state-run telecom operator has not revealed when exactly this postpaid plan will be launched for the users.