പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി രണ്ട് പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ!


ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി രണ്ട് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ഒരുപിടി മികച്ച ഡാറ്റാ വോയിസ് ഓഫറുകളുമായി അരങ്ങുവാഴുന്ന ജിയോ, എയർടെൽ, വൊഡാഫോൺ-ഐഡിയ എന്നിവർക്ക് കടുത്ത മത്സരം നൽകുന്നതാണ് ഈ പ്ലാനുകൾ.

Advertisement

ആനുകൂല്യങ്ങൾ

റിപ്പോർട്ട് പ്രകാരം ബിഎസ്എൻഎൽ അനന്ത്, ബിഎസ്എൻഎൽ അനന്ത് പ്ലസ് പ്ലാനുകൾ ആന്ധ്രപ്രദേശ്, തെലുങ്കാന വൃത്തങ്ങൾ മാത്രമാണ് നിലവിൽ ലഭ്യമാകുക. ബിഎസ്എൻഎൽ അനന്ത് പ്ലാനിന് 105 രൂപയാണ് വരുന്നത്. അനന്ത് പ്ലസ് 328 രൂപയിൽ ലഭിക്കും. രണ്ട് പ്ലാനുകളും സൗജന്യ കോളിങിന്റെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

Advertisement
അനന്ത് പ്ലസ് പ്ലാൻ

ബിഎസ്എൻഎൽ അനന്ത് പ്ലസ് പ്ലാൻ പ്രകാരം 328 രൂപയ്ക്ക് 90 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ് കോളുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. പരിധിയില്ലാത്ത കോളുകളിൽ ലോക്കൽ, എസ്ടിഡി വോയ്സ് കോളുകൾ, റോമിംഗുകൾ എന്നിവ ഉൾപ്പെടുന്നു. ബിഎസ്എൻഎൽ അനന്ത് പ്ലാൻ വരിക്കാർക്ക് ഇതേ ആനുകൂല്യം നൽകുന്നുണ്ട്, എന്നാൽ 26 ദിവസങ്ങൾ മാത്രം ആണെന്ന് മാത്രം. ഈ പ്ലാനുകൾ ഡാറ്റാ അല്ലെങ്കിൽ എസ്എംഎസ് ആനുകൂല്യങ്ങളില്ലാതെ പരിധിയില്ലാത്ത കോളിങ് മാത്രമേ നൽകുന്നുള്ളൂ. ആഗ്രഹിക്കുന്നിടത്തോളം പരിധികളില്ലാത്ത നിങ്ങൾക്ക് കോൽ ചെയ്യാൻ സാധിക്കും.

ബിഎസ്എൻഎൽ

ജിയോയുടെ 449 രൂപയുടെ പ്ലാനിന് വെല്ലുവിളിയായാണ് ബിഎസ്എൻഎൽ 328 പ്ലാൻ എത്തുന്നത്. ജിയോ പ്ലാൻ പ്രകാരം 91 ദിവസങ്ങൾക്കുള്ള പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട് കമ്പനി. എന്നാൽ, വോയ്സ് കോൾ ചെയ്യൽ ആനുകൂല്യങ്ങൾ മാത്രമല്ല ഡാറ്റാ, റോമിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ, ജിയോ ആപ്ലിക്കേഷനുകൾക്ക് സബ്സ്ക്രിപ്ഷൻ എന്നിവ നൽകുന്നതിനൊപ്പം ജിയോ പ്ലാൻ തന്നെയാണ് ബിഎസ്എൻഎൽ പ്ലാനിനെക്കാൾ നല്ലതെന്ന് ഉറപ്പിച്ചു പറയാം.

വോയ്സ് കോളുകൾ

ഇനി ബിഎസ്എൻഎൽ 105 രൂപയുടെ പ്ലാൻ കൊമ്പുകോർക്കുന്നത് ജിയോയുടെ 148 രൂപ പ്ലാനുമായാണ്. അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 1.5 ജിബി ഡാറ്റ, 100 എസ്എംഎസ്, ജിയോ ആപ്പ്സ് ആക്സസ് തുടങ്ങിയവയെല്ലാം 148 രൂപക്ക് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവിടെയും ജിയോ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത് എന്നത് സമ്മതിക്കാതെ വയ്യ.

പെട്രോള്‍, ഡീസല്‍ എന്നിവയക്ക് പേറ്റിഎമ്മില്‍ 7500 രൂപ ക്യാഷ്ബാക്ക് ഓഫര്‍, എങ്ങനെ നേടാം?

Best Mobiles in India

English Summary

BSNL introduces two new prepaid plans under Rs 350