ബി.എസ്.എൻ.എലിന്റെ അത്യുഗ്രൻ ഐ.പി.എൽ പ്രീപെയ്ഡ് പ്ലാനുകൾ


ബി.എസ്.എൻ.എലും

അൺലിമിറ്റഡ് വോയിസ് കോളിംഗ്

ഡെയിലി ബെനിഫിറ്റോടു കൂടിയതാണ് രണ്ടു പ്ലാനുകളും. അൺലിമിറ്റഡ് വോയിസ് കോളിംഗ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരവുമായി ബന്ധപ്പെട്ടുള്ള ഫ്രീ എസ്.എം.എസ് അലേർട്ട് എന്നിവ നൽകുന്നതാണ് പുത്തൻ ഓഫർ. 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെയും 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 90 ദിവസത്തെയും കാലാവധിയാണുള്ളത്.

ഡാറ്റ ആവശ്യമായി വരും.

എന്നാൽ രണ്ട് ഓഫറുകളിലും പ്രതിദിനം 1ജി.ബി ഡാറ്റ മാത്രമേ ലഭിക്കുന്നുള്ളൂ എന്നത് പോരായ്മയാണ്. കാരണം ക്രിക്കറ്റ് ലൈവ് സ്ട്രീമിംഗിലൂടെ കാണുന്നവർക്ക് പ്രതിദിനം 1ജി.ബി എന്ന ഡാറ്റ ലിമിറ്റ് തികയുകില്ല. മണിക്കൂറുകൾ നീളുന്ന ലൈവ് സ്ട്രീമിംഗ് മൊബൈലിൽ കാണുന്നതിന് ഇനിയും ഡാറ്റ ആവശ്യമായി വരും.

ടെലികോം സർക്കിളുകളിലും ലഭിക്കും.

എന്നാൽ നിലവിൽ മറ്റൊരു പ്ലാൻ ഉപയോിച്ചുകൊണ്ടിരിക്കുന്നവർക്ക് ഈ ഓഫർ ചെയ്യുമ്പോൾ 2.2 ജി.ബി ഡാറ്റ അധികം ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ പുതുതായി അവതരിപ്പിച്ചിട്ടുള്ള രണ്ട് ഓഫറുകളും ഇന്ത്യയിലെ 20 ടെലികോം സർക്കിളുകളിലും ലഭിക്കും.

199 ഐ.പി.എൽ റീചാർജ്

ഹോം സർക്കിളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗാണ് 199 രൂപ റീചാർജിൽ കമ്പനി നൽകുന്നത്. അതായത് മറ്റൊരു സർക്കിളിലേക്ക് കടന്നാൽ ഈ ഓഫർ ലഭിക്കില്ല. 1 ജി.ബി ഡാറ്റ 28 ദിവസത്തെ കാലാവധിയിൽ ഈ റീചാർജിലൂടെ ലഭിക്കും. നിലവിൽ ബി.എസ്.എൻ.എൽ 4ജി പരീക്ഷിക്കുന്ന സ്ഥലങ്ങളിലുള്ളവർക്ക് ഡാറ്റ സ്പീഡ് അധികം ലഭിക്കും. അല്ലാത്ത പ്രദേശങ്ങളിൽ 3ജി സേവനമാകും ലഭിക്കുക. ക്രിക്കറ്റ് എസ്.എം.എസ് അലേർട്ടും പ്രത്യേകമായി ഈ ഓഫറിൽ ഉപയോക്താക്കൾക്കായി ലഭിക്കും.

499 ഐ.പി.എൽ റീചാർജ്

199 രൂപയുടെ റീചാർജിനെക്കാൾ എന്തുകൊണ്ടും മികച്ചത് 499 രൂപയുടെ ഓഫറാണ്. കാരണം ഐ.പി.എൽ മാസങ്ങൾ നീണ്ടുനിൽക്കുന്നുണ്ട്. 499 രൂപയുടെ ഓഫറിൽ 90 ദിവസത്തെ കാലാവധിയുള്ളതിനാൽ ഓഫർ തീർന്നുപോകുമെന്ന പേടിവേണ്ട. കൂടാതെ ഹോം, നാഷണൽ റോമിംഗിൽ അൺലിമിറ്റഡ് വോയിൽ കോളിംഗ് കമ്പനി ഈ ഓഫറിൽ നൽകുന്നുണ്ട്. എസ്.എം.എസ് ഓഫറുകൾ ഈ റീചാർജിൽ ലഭിക്കില്ല. പ്രതിദിനം 1 ജി.ബി ഡാറ്റയാണ് ഈ റീചാർജിൽ ലഭിക്കുക. ക്രിക്കറ്റ് എസ്.എം.എസ് അലേർട്ടും പ്രത്യേകമായി ഈ ഓഫറിൽ ഉപയോക്താക്കൾക്കായി ലഭിക്കും.

മാറ്റത്തിന്റെ പാതയിൽ

തികച്ചും മാറ്റത്തിന്റെ പാതയിലാണിന്ന് ബി.എസ്.എൻ.എൽ. പുതിയ ഓഫറുകൾ അവതരിപ്പിക്കാനോ നിലവിലുള്ളത് പരിഷ്‌കരിക്കാനോ തയ്യാറാകാതിരുന്ന കമ്പനി ഇപ്പോൾ കിടിലൻ ഓഫറുകളും റീചാർജുമായി രംഗത്തെത്തുകയാണ് ഇത് ഉപേയാക്താക്കൾക്കും ഏറെ സന്തോഷം നൽകുന്നുണ്ട്. ജിയോ വോഡഫോൺ-ഐഡിയതുടങ്ങിയ ടെലികോം ഭീമന്മാരുടെ മുന്നിൽ നെഞ്ചുവിരിച്ചുതന്നെയാണ് ഇന്ത്യയുടെ ബി.എസ്.എൽ.എൽ ഇന്ന് നിൽക്കുന്നത്.

Most Read Articles
Best Mobiles in India
Read More About: bsnl news prepaid technology

Have a great day!
Read more...

English Summary

BSNL IPL 2019 Plans of Rs 199 and Rs 499 With Daily Data Benefit Introduced for Prepaid Users