ബിഎസ്എന്‍എല്‍ ആമസോണുമായി ചേര്‍ന്ന് 999 രൂപയുടെ ആമസോണ്‍ പ്രൈം അംഗത്വം സൗജന്യമായി നല്‍കുന്നു!


ആമസോണ്‍.കോം വരിക്കാര്‍ക്കുളള ഒരു പ്രത്യേക സേവനമാണ് ആമസോണ്‍ പ്രൈം. പണമടച്ച് ഈ സേവനത്തിന്റെ വരിക്കാരാകുന്നവര്‍ക്ക് രണ്ടു ദിവസത്തിനകം തന്നെ വെബ്‌സൈറ്റില്‍ നിന്നും വാങ്ങിയ ഉത്പന്നങ്ങള്‍ ലഭിക്കും. കൂടാതെ വീഡിയോ സ്ട്രീമിംഗ് സൗകര്യവും ഉണ്ടാകും. ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം എടുക്കുന്നതിന് 999 രൂപയാണ്.

ഇപ്പോള്‍ ബിഎസ്എന്‍എല്‍ ആമസോണുമായി ചേര്‍ന്ന് 999 രൂപയുടെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത പോസ്റ്റ്‌പെയ്ഡ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍. 399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 745 രൂപയുടെ ബ്രോഡ്ബാന്‍ഡ് ലാന്റ് ലൈന്‍ പ്ലാന്‍ എന്നിവയാണ് ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കുന്നത്.

വോഡാഫോണ്‍-ഐഡിയയും, ഭാരതി എയര്‍ടെല്ലും ഇതിനകം തന്നെ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് സൗജന്യമായി ആമസോണ്‍ പ്രൈം അംഗത്വം നല്‍കിയിട്ടുണ്ട്. ഈ ഓഫറിലൂടെ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിധിയില്ലാത്ത ടെലിവിഷന്‍ പരിപാടികള്‍, സ്റ്റാന്‍ഡ് അപ്പ് കോമഡികള്‍, കുട്ടികളുടെ പ്രീയപ്പെട്ട അനിമേഷന്‍ പരിപാടികളും പ്രീമിയം മൂവികളായ ബ്ലോക്ബസ്റ്റര്‍ ബോളിവുഡ്, കൂടാതെ ഇന്ത്യന്‍ റീജിയണര്‍ മൂവികളായ പദ്മാവതി, റാസി, റേസ് 3, കാലാ, മഹാനദി എന്നിവയും കാണാം.

'രാജ്യത്തിന്റെ എല്ലാ മൂലകളിലുമുളള ഉപയോക്താക്കള്‍ ഈ വീഡിയോകളില്‍ വളരെ മികച്ച പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. ബിഎസ്എന്‍എല്ലുമായുളള ഞങ്ങളുടെ ബന്ധം കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കും' എന്നുമാണ് ഗൗരവ് ഗാന്ധി, ഡയറക്ടര്‍ ആന്റ് ഹെഡ്, ബിസിനസ്, ആമസോണ്‍ പ്രൈം വീഡിയോ പറഞ്ഞത്.

ആമസോണ്‍ പ്രൈം വാര്‍ഷിക അംഗത്വം ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ നിന്നും സജീവമാക്കാവുന്നതാണ്. പിന്തുണയ്ക്കപ്പെട്ട ഉപകരണങ്ങളില്‍ വീഡിയോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിനു ശേഷമാണ് പ്രധാന വീഡിയോയിലേക്ക് പ്രവേശനം ലഭ്യമാകുന്നത്.

ആമസോണ്‍ പ്രൈം വീഡിയോ മെമ്പര്‍ഷിപ്പ് ആക്ടിവേറ്റ് ചെയ്യാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക:

1. ആദ്യം ബിഎസ്എന്‍എല്‍ INR 399+ മൊബൈല്‍ പോസ്റ്റ് പെയ്ഡ് അല്ലെങ്കില്‍ INR 745+ ലാന്റ്‌ലൈന്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിലേക്ക് അപ്‌ഡ്രേഡ് ചെയ്യുക.

2. portal.bsnl.in ലേക്കു പോകുക, അതിനു ശേഷം ബിഎസ്എന്‍എല്‍-ആമസോണ്‍ ഓഫര്‍ ബാനറില്‍ ക്ലിക്ക് ചെയ്യുക.

3. ഇനി യോഗ്യതയുളള ബിഎസ്എന്‍എല്‍ നമ്പര്‍ എന്റര്‍ ചെയ്ത് OTP സൃഷ്ടിക്കുക. ശേഷം നിങ്ങളുടെ ആമസോണ്‍ ലോഗിന്‍ ക്രഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുക.

പേറ്റിഎം അക്കൗണ്ടില്‍ ലിങ്ക് ചെയ്ത നിങ്ങളുടെ ആധാര്‍ വേര്‍പെടുത്താനായി ഈ ഘട്ടങ്ങള്‍ പാലിക്കാം..!

Most Read Articles
Best Mobiles in India
Read More About: bsnl amazon news

Have a great day!
Read more...

English Summary

BSNL joined with Amazon to offer Amazon Prime Membership worth Rs 999 for free to select postpaid and broadband customers