കളവ് പോയ മൊബൈല്‍ കണ്ടെത്താന്‍ ബിഎസ്എന്‍എല്‍ ആപ് ഇറക്കി....!


നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താനും അതിലെ ഡേറ്റാ റിമോട്ട് ആയി മാനേജു ചെയ്യാനുമായി ബിഎസ്എന്‍എല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. എംസെക്യുര്‍ എന്ന ആപ്ലിക്കേഷനാണ് ബിഎസ്എന്‍എല്‍ വിപണിയിലെത്തിച്ചത്.

Advertisement

പിസിയില്‍ വാട്ട്‌സ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ....!

Advertisement

മൊബൈല്‍ നഷ്ടപ്പെട്ടാല്‍ അതിന്റെ സ്ഥാനം കണ്ടുപിടിക്കാനും, ഫോണ്‍ അണ്‍ലോക്കു ചെയ്യാനും, ഡേറ്റാ ഡിലീറ്റു ചെയ്യാനും ഈ ആപ് കൊണ്ട് സാധിക്കും. നഷ്ടപ്പെട്ട മൊബൈലില്‍ നിന്ന് കാള്‍ ലോഗും എംസെക്യുര്‍ വഴി വീണ്ടെടുക്കാം.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ സ്ഥാനത്തെക്കുറിച്ചുളള വിവരങ്ങള്‍ ആപില്‍ നല്‍കിയിട്ടുള്ള അടിയന്തിര നമ്പറിലേക്ക് അയയ്ക്കും. മൊബൈല്‍ കാണാതായാല്‍ റിമോട്ട് ആയി അലാറം അടിപ്പിക്കാനുള്ള സംവിധാനവും ആപിലുണ്ട്.

മൊബൈലിലെ ഡേറ്റാ കളവ് പോയാലും, അപരിചിതരുടെ കയ്യില്‍ പെട്ടാലും ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ എംസെക്യുര്‍ സഹായകരമാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

Best Mobiles in India

Advertisement

English Summary

BSNL launches a new mobile security app that lets users track location of lost phones, remotely lock devices and erase data.