171 രൂപക്ക് ദിവസവും 2ജിബി നൽകി ബിഎസ്എൻഎൽ!


ജിയോ, എയർടെൽ എന്നിവയ്ക്കെതിരെ സർക്കാർ അധീനതയിലുള്ള ബിഎസ്എൻഎൽ ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളിലായി നമുക്ക് കാണാൻ കഴിഞ്ഞത്. പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഓഫറുകൾ ആവട്ടെ, ബ്രോഡ്ബാൻഡ് ആവട്ടെ എല്ലാ രംഗത്തും ജിയോ, എയർടെൽ എന്നിവയ്ക്കെതിരെ കരുത്തുറ്റ മുന്നേറ്റമാണ് ബിഎസ്എൻഎൽ നടത്തുന്നത്.

ഈ നിരയിലേക്ക് പുതിയ ഒരു ഓഫറുമായി ബിഎസ്എൻഎൽ ഇപ്പോൾ എത്തിയിരിക്കുകയാണ്. ജിയോ 198 രൂപ പ്ലാനിനെ മുന്നിൽ കണ്ടുകൊണ്ടാണ് ബിഎസ്എൻഎൽ ഇപ്പോൾ ഒരു പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാൻ പ്രകാരം 171 രൂപയാണ് റീചാർജ്ജ് ചെയ്യേണ്ടത്. ഇതുപ്രകാരം ഒരു ദിവസം രണ്ടു ജിബി എന്ന തോതിൽ 30 ദിവസത്തേക്ക് 60 ജിബി 3ജി അല്ലെങ്കിൽ 2ജി ഡാറ്റ ലഭ്യമാകും.

ഡാറ്റയ്ക്ക് പുറമെ പ്ലാനിൽ പരിധികളില്ലാത്ത സൗജന്യ കോളുകളും ദിവസവും 100 മെസ്സേജുകളും ലഭ്യമാകും. നിലവിൽ ഈ പ്ലാൻ ആന്ധ്രാപ്രദേശിലും തെലഗാനയിലും മാത്രമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ തന്നെ മറ്റു സർക്കിളുകളിലും ഈ പ്ലാൻ എത്തിയേക്കും. ജിയോ ഇതേ നിലയിലുള്ള ഓഫർ നൽകുന്നത് 198 രൂപയ്ക്കാണ്. എന്നാൽ അത് 4ജി ആണ് എന്ന വിത്യാസം ഉണ്ട്.

ഈ ഓഫർ പ്രകാരമുള്ള കോളുകൾക്ക് യാതൊരു നിയന്ത്രണവും ലിമിറ്റുകളും ഉണ്ടായിരിക്കില്ല. എത്ര വേണമെങ്കിലും കോൾ ചെയ്യാവുന്നതാണ്. എന്നാൽ ഡാറ്റ പരിധി ആയ 2 ജിബി കഴിഞ്ഞാൽ പിന്നീട് അന്ന് ഇന്റർനെറ്റ് ലഭിക്കുന്നതായിരിക്കില്ല. കഴിഞ്ഞ മാസം ബിഎസ്എൻഎൽ തമിഴ്നാട്, ചെന്നൈ സർക്കിളുകളിൽ ഒരു പ്ലാൻ കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം 19 രൂപ റീചാർജ്ജിൽ 54 ദിവസത്തെ കാലാവധിയിൽ കോൾ നിരക്കുകൾ ബിഎസ്എൻഎല്ലിലേക്ക് 15 പൈസ ആയും മറ്റുള്ളവരിലേക്ക് 35 പൈസ ആയും കുറക്കാൻ സാധിച്ചിരുന്നു.

IRCTC ട്രെയിന്‍ സ്റ്റാറ്റസ് വാട്ട്‌സാപ്പില്‍ എങ്ങനെ പരിശോധിക്കാം..?

Most Read Articles
Best Mobiles in India
Read More About: bsnl news telecom

Have a great day!
Read more...

English Summary

BSNL New Rs 171 Prepaid Plan Offers 2 GB Data per Day