45 ജിബി ഡാറ്റയുമായി ബിഎസ്എൻഎലിന്റെ 499 രൂപയുടെ പോസ്റ്റ് പൈഡ് പ്ലാൻ


നാട്ടിൽ പോസ്റ്റ് പൈഡ് പ്ലാനുകൾ ഉപയോഗിക്കുന്നവർ കുറവാണെങ്കിലും ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇപ്പോഴും പോസ്റ്റ് പൈഡ് കണക്ഷനുകൾ ഉപയോഗിക്കുന്നവരുണ്ട്. അത്തരക്കാരെ ലക്ഷ്യമിട്ട് കൊണ്ട് എല്ലാ കമ്പനികളും മികച്ച പ്ലാനുകളും ഓഫറുകളും ഇറക്കാറുമുണ്ട്.

കൂട്ടത്തിൽ ജിയോ അവതരിപ്പിച്ച 509 രൂപയുടെ 60ജിബിയുടെ പ്ലാൻ ഏറെ ശ്രദ്ധ നേടുന്നതായിരുന്നു. ഈ നിരയിലേക്കാണ് ബിഎസ്എൻഎൽ ഇപ്പോൾ ഒരു പോസ്റ്റ് പൈഡ് പ്ലാനുമായി എത്തിയിരിക്കുന്നത്. 499 രൂപയുടെ ഈ പ്ലാൻ പ്രകാരം 40ജിബി ഡാറ്റ ഒരു മാസം കിട്ടും. അതോടൊപ്പം അൺലിമിറ്റഡ് കോളുകളും ലഭ്യമാകും.

ജിയോയോട് മത്സരിക്കുക എന്നത് തന്നെയാണ് കമ്പനിയുടെ ലക്ഷ്യം എന്ന് വിളിച്ചോതുന്ന പ്ലാൻ തന്നെയാണ് ഇത്. ജിയോയെ മാത്രമല്ല, മാർച്ചിൽ 499 രൂപക്ക് അൺലിമിറ്റഡ് കോളുകളും 40ജിബി ഡാറ്റയും ഒരു വർഷത്തേക്ക് അൺലിമിറ്റഡ് ആമസോൺ പ്രൈമും നൽകുന്ന പ്ലാൻ അവതരിപ്പിച്ച എയർടെല്ലിനെ കൂടെ വെല്ലുവിളിക്കുന്നതാണ് ഈ പ്ലാൻ.

ജിയോ, എയർടെൽ എന്നിവർ മാത്രമല്ല, വൊഡാഫോണും ഐഡിയയും അടക്കമുള്ള കമ്പനികളും 499 രൂപയുടെ 40ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവയിൽ ചില കമ്പനികളെല്ലാം തന്നെ ഒരു മാസം ബാക്കി വരുന്ന ഡാറ്റ അടുത്ത മാസത്തേക്ക് എടുക്കാനുള്ള ക്യാരി ഫോർവേർഡ് സൗകര്യം ഒരുക്കുന്നുമുണ്ട്.

നിലവിൽ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് കമ്പനിയുടെ ഈ ഓഫർ ലഭിക്കുക എന്നത് ബി എസ് എൻ എൽ വ്യക്തമാക്കിയിട്ടില്ല. ഓഫർ അറിയേണ്ടവർ കസ്റ്റമർ കെയർ വഴി അന്വേഷിക്കാവുന്നതാണ്. ഈ മാസം തുടക്കം തന്നെ 98 രൂപയുടെ ദിവസവും ഒന്നര ജിബി ഡാറ്റ തരുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിന്റെ കാലാവധി 26 ദിവസവുമായിരുന്നു. ഈ ഓഫറിന് ശേഷം കമ്പനി അവതരിപ്പിക്കുന്ന മികച്ച ഓഫറുകളിൽ ഒന്നാണ് ഇത്.

Most Read Articles
Best Mobiles in India
Read More About: bsnl jio offers telecom

Have a great day!
Read more...

English Summary

BSNL New Rs 499 Offers 45 GB Data and Unlimited Calls