BSNL ന്റെ പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകൾ


BSNL 4ജി സർവീസുകൾ കേരളത്തിൽ തുടക്കംകുറിച്ചതിനു പിന്നാലെ ഉപഭോതാക്കളെ ആകർഷിക്കാൻതകർപ്പൻ അൺലിമിറ്റഡ് ഓഫറുകളുമായി BSNL എത്തിക്കഴിഞ്ഞു .ഇത്തവണ BSNL പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഓഫറുകൾ ലഭിക്കുന്നത് .

Advertisement

പരിധിയില്ലാതെ അൺലിമിറ്റഡ് ഡാറ്റയും കൂടാതെ പരിധിയില്ലാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .1,595 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ നമ്മുടെ സ്വന്തം BSNL പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

Advertisement

BSNL ന്റെ പുതിയ അൺലിമിറ്റഡ് ഓഫറുകൾ

1,595 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .1,595 രൂപയുടെ പ്ലാനിൽ പരിധിയില്ലാതെ ഡാറ്റയും അതുപോലെതന്നെ പരിധിയില്ലാതെ വോയിസ് കോളുകളും ലഭിക്കുന്നതാണ് .

എന്നാൽ ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കണമെങ്കിൽ 500 രൂപയുടെ ഡെപ്പോസിറ്റ് തുക നൽകേണ്ടതാണ് .250 SMS ഈ ഓഫറുകളിൽ ദിവസേന ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

എന്നാൽ ഇപ്പോൾ BSNL അവരുടെ പുതിയ 4ജി സർവീസുകൾ കേരളത്തിൽ തുടങ്ങിയതുകൊണ്ട് ഉപഭോതാക്കൾക്ക് ഡാറ്റ സർവീസുകൾ നല്ല രീതിയിൽ ഉപയോഗിക്കുവാനും സാധിക്കുന്നു .

BSNL 4G കേരളത്തിൽ

BSNL ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത .കേരളത്തിൽ BSNL 4ജി സർവീസുകൾക്ക് തുടക്കംകുറിച്ചു .ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിലാണ് BSNL 4ജി ഉദ്​ഘാടനം ചെയ്യുന്നത് .

4ജി സേവനം മാത്രമല്ല കൂടാതെ അമേരിക്ക, നേപ്പാള്‍ പോലെയുള്ള രാജ്യങ്ങളിലേക്ക് റോമിംഗ് സൗകര്യവും ലഭിക്കുന്നതായിരിക്കും .

അതുപോലെതന്നെ BSNL ഉപഭോതാക്കൾക്ക് ഫോണുകളിൽ നിന്നും ലാൻഡ് ഫോണുകളിലേക്ക് സൗജന്യ കോളുകളും ഇതിൽ ലഭ്യമാകുന്നു .

കൂടുതൽ ഉപഭോതാക്കളെ ആകർഷിക്കാനാണ് BSNL പുതിയ സർവീസുകളും ,പുതിയ ഓഫറുകളും പുറത്തിറക്കുന്നത് .

എന്നാൽ BSNL ഉപഭോതാക്കളിൽ ഏറെയും ആളുകൾ പരാതിപറയുന്നത് BSNL ന്റെ നെറ്റ് സർവീസുകളെകുറിച്ചാണ് .BSNL 4 ജി വരുന്നതുകൂടി അതിനു ഒരു പരിഹാരമാകും എന്ന് കരുതാം .ഹോം 67 പ്ലാനും ഇന്ന് ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കും.

30 ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകളും ,വൊഡാഫോൺ റെഡ് ഓഫറുകൾ എത്തി

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
BSNL ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് മാത്രം

BSNL ന്റെ പുതിയ ലാൻഡ് ലൈൻ ഓഫറുകൾ വീണ്ടും പുറത്തിറക്കി .പുതിയ ഓഫറുകൾ എന്നുപറയുവാൻ സാധിക്കില്ല ,കാരണം ഈ ലാൻഡ് ലൈൻ ഓഫർ 2016ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഞായറാഴ്ചകളില്‍ പൂര്‍ണ സൗജന്യ കോള്‍ സേവനം ബിഎസ്‌എന്‍എല്‍ പുറത്തിറക്കിയിരുന്നു .

എന്നാൽ കഴിഞ്ഞ മാസം ഈ ഓഫറുകൾ നിർത്തലാക്കിയിരുന്നു .ഇപ്പോൾ ഇതാ വീണ്ടും ഈ ഓഫറുകൾ മൂന്നു മാസത്തേക്ക് ലഭിക്കുന്നു .BSNL ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് ഞായറാഴ്ചകളില്‍ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ ചെയ്യാവുന്നതാണ് .

മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബിഎസ്‌എന്‍എല്‍ അധികൃതര്‍ പറഞ്ഞു.എന്നാൽ രാത്രിയിൽ ലഭിച്ചുകൊണ്ടിരുന്ന സൗജന്യ കോളുകൾ BSNL നിർത്തലാക്കിയിരുന്നു .

രാത്രി 10.30 മണി മുതല്‍ രാവിലെ ആറുമണിവരെ ലഭിച്ചിരുന്ന ഓഫറുകളാണ് നിർത്തലാക്കിയിരുന്നത് .

Best Mobiles in India

English Summary

BSNL has launched a new postpaid plan of Rs. 1,595, which provides unlimited benefits for a month without any restrictions. While the plan offers unlimited voice calls and data without any daily cap, the SMS benefits are limited with this plan. Customers can make unlimited on-net and off-net calls wit