ബിഎസ്എന്‍എല്‍ വമ്പിച്ച ക്യാഷ്ബാക്ക് ഓഫറോടു കൂടി!


ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് 50% ക്യാഷ്ബാക്ക് ഓഫറുമായി എത്തിയിരിക്കുന്നു. ദസറയോട് അനുബന്ധിച്ചാണ് ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ചില റീച്ചാര്‍ജ്ജ് വൗച്ചര്‍ എടുത്താല്‍ അതില്‍ 50% ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നു.

Advertisement

മറ്റുളളവരുടെ ഫോണ്‍ നമ്പര്‍ എങ്ങനെ ഓണ്‍ലൈനില്‍ കണ്ടെത്താം?

ബിഎസ്എന്‍എല്‍ 'വിജയ്' എന്നാണ് ഈ ഓഫറിനെ പറയുന്നത്. എസ്ടിവി 42, 44, 65, 69, 88, 122 എന്നിവയുടെ സ്‌പെഷ്യന്‍ വൗച്ചറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ നല്‍കുന്ന പകുതി തുക ടോക്ടൈം ആയി ലഭിക്കും. കൂടാതെ സെപ്തബര്‍ 25 മുതല്‍ ഒക്ടോബര്‍ 25 വരെ ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ വഴിയും ആപ്പ് വഴിയുമുളള 30 രൂപയുടെ റീച്ചാര്‍ജ്ജിന് ഫുള്‍ ടോക്ടൈമും നല്‍കുന്നു.

Advertisement

ഇതിനു മുന്‍പും ബിഎസ്എന്‍എല്‍ അനേകം ഓഫറുകള്‍ പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്നു. 71-ാമത്തെ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചാണ് 'ഫ്രീഡം ഓഫര്‍' നല്‍കിയിരുന്നത്. അതിനു ശേഷം ഇപ്പോള്‍ കൊണ്ടു വരുന്ന മറ്റൊരു ഉത്സവ ഓഫര്‍ ആണ് 'വിജയ്' ഓഫര്‍. സ്‌പെഷ്യല്‍ താരിഫ് പ്ലാനുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഡബിള്‍ ഡാറ്റയാണ് ബിഎസ്എന്‍എല്‍ ഫ്രീഡം ഓഫറില്‍ നല്‍കിയിരുന്നത്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ പ്രൊഫഷണല്‍ ക്യാമറയാക്കി മാറ്റാം!

എന്നാല്‍ 'സിക്‌സര്‍' എന്ന പേരില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 2ജിബി ഡാറ്റയും, അണ്‍ലിമിറ്റഡ് വോയിസ് കോളുകളും (ഏതു നെറ്റ്‌വര്‍ക്കിലേക്കും), 60 ദിവസത്തെ വാലിഡിറ്റിയും നല്‍കിയിരുന്നു. ഇപ്പോള്‍ ഇന്ത്യയിലുടനീളം ബിഎസ്എന്‍എല്‍ 4ജി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ വൈഫൈ കണക്ഷനും നല്‍കാന്‍ പോകുന്നു.

Advertisement

ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ റിലയന്‍സ് ജിയോയുടെ വരവോടു കൂടിയാണ് ഇങ്ങനെ പല സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുകള്‍ കൊണ്ടു വന്നത്. ബിഎസ്എന്‍എല്‍ മാത്രമല്ല മറ്റു ടെലികോം കമ്പനികളായ എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിങ്ങനെ പല കമ്പനികളും ഡാറ്റാ/ കോള്‍ ഓഫറുകള്‍ കൊണ്ടു വന്നിട്ടുണ്ട്.

Best Mobiles in India

Advertisement

English Summary

BSNL is offering 50 per cent cashback on recharge of voice STVs as part of its Dussehra offer.