ലാന്റ്‌ലൈൻ ഉപയോക്താക്കൾക്കായി സൗജന്യ ബ്രോഡ്ബാന്റ് സേവനം നൽകി ബി.എസ്.എൻ.എൽ


ടെലികോം രംഗത്തെ റിലയൻസ് ജിയോയുടെ അതിപ്രസരം തടയാൻ പഠിച്ചപണി പതിനെട്ടും പയറ്റുകയാണ് ഇന്ത്യയുടെ സ്വന്തം ബി.എസ്.എൻ.എൽ. ഓഫറുകൾ പരിഷ്‌കരിച്ചും മറ്റും ഏറെനാളായി കമ്പനി പിടിച്ചുനിൽക്കുന്നുണ്ടെങ്കിലും സംഭവം അത്ര പന്തിയല്ല. ഇപ്പോഴിതാ ബ്രോഡ്ബാന്റ് രംഗത്തും പുത്തൻ അടവുകൾ പയറ്റുകയാണ് കമ്പനി.

സൗജന്യ ബ്രോഡ്ബാന്റ് സേവനം

ബി.എസ്.എൻ.എൽ

രജിസ്റ്റർ ചെയ്യാവുന്നതാണ്.

18003451504 എന്ന ടോൾഫ്രീ നമ്പരിൽ ബി.എസ്.എൻ.എൽ ഉപയോക്താക്കൾക്ക് വിളിച്ച് ബ്രോഡ്ബാന്റിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത് ഏതാനും ദിവസങ്ങൾക്കകം നിങ്ങളുടെ വീട്ടുവിലാസത്തിൽ ഉദ്യോഗസ്ഥരെത്തി ബ്രോഡ്ബാന്റ് സജ്ജീകരിച്ചു നൽകും. അതും തികച്ചും സൗജന്യമായി.

ബ്രോഡ്ബാന്റ് സേവനം

ഈ ഓഫറിലൂടെയല്ലാതെ ബ്രോഡ്ബാന്റ് സേവനം വേണമെന്നുള്ളവർക്ക് പ്രത്യേക ഇൻസ്റ്റലേഷൻ ചാർജ് നൽകണം. സൗജന്യ ബ്രോഡ്ബാന്റ് കണക്ഷനൊപ്പം ഡാറ്റാ ഓഫറും ബി.എസ്.എൻ.എൽ നൽകും. 5ജി.ബിയുടെ ഡാറ്റ പ്രതിമാസം സൗജന്യമായി ലഭിക്കുന്നതാണ് ഓഫർ. 5ജി.ബിക്കു മുകളിൽ ഉപയോഗിച്ചാൽ പ്രത്യേകം ചാർജ് നൽകേണ്ടിവരുമെന്നുമാത്രം.

കമ്പനി ലക്ഷ്യംവെയ്ക്കുന്നത്

100 എം.ബി.പി.എസ് സ്പീഡിലാണ് ഡാറ്റ നൽകുന്നത്. അതും ഇൻസ്റ്റലേഷൻ ചാർജോ യൂസേജ് ചാർജോ ഇല്ലാതെ. പുത്തൻ ഓഫറിലൂടെ കൂടുതൽ സേവനദാതാക്കളെ ബി.എസ്.എൻ.എല്ലിലേക്ക് ആകർഷിക്കുകയാണ് കമ്പനി ലക്ഷ്യംവെയ്ക്കുന്നത്. മാത്രമല്ല ജിയോ ജിഗാഫൈബറിന്റെ വരവ് ബി.എസ്.എൻ.എല്ലിന് ചെറിയരീതിയിലെങ്കിലും ഭീഷണിയുളവാക്കും. ഇത് തടയുക കൂടിയാണ് ലക്ഷ്യം.

കമ്പനി നൽകിവരുന്നുണ്ട്.

നിങ്ങൾ നിലവിൽ ബി.എസ്.എൻ.എൽ ഉപയോക്താവാണെങ്കിൽ മറ്റനേകം ഓഫറുകളും കമ്പനി നൽകിവരുന്നുണ്ട്. പ്രതിവർഷ പ്ലാനുകൾക്ക് 25 ശതമാനം കാഷ്ബാക്ക് ലഭിക്കും. മാർച്ച് 31 വരെയാണ് ഈ ഓഫർ. ബീ.എസ്.ൻെ.എൽ ഫൈബർ സർവീസ് ഉപയോഗിക്കുന്നവർക്ക് ഒരുവർഷത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷനും ഓഫറിൽ ലഭിക്കും.

Most Read Articles
Best Mobiles in India
Read More About: bsnl broadband telecom news

Have a great day!
Read more...

English Summary

BSNL offering free broadband service to its landline users: Here is how to claim