കോടികള്‍ വാരുന്ന കളിയില്‍ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ ഇഞ്ചോടിഞ്ച് മത്സരം..!


ഐപിഎല്‍ സീസണ്‍ മാതൃകയില്‍ ഫുട്‌ബോള്‍ ലോകകപ്പിലും ഓഫറുകള്‍ പ്രഖ്യാപിച്ച് നേട്ടമുണ്ടാക്കുന്ന ടെലികോം കമ്പനികളാണ് ഇന്നിവിടെ. വിപണിയും ഉപഭോക്താക്കളേയും പിടിക്കാന്‍ കോടികളുടെ പണം എറിയേണ്ടി വരും ഇവര്‍. എന്നാല്‍ ഇതെല്ലാം തിരിച്ചു പിടിക്കാനുളള സൂത്രവിദ്യകളും മുന്‍കൂട്ടി കാണുന്നുണ്ടാകും. ഇല്ലെങ്കില്‍ കമ്പനികള്‍ക്കു തന്നെയാകും വന്‍ നഷ്ടം.

Advertisement

ഓരോ ദിവസവം വിപണി മത്സരിക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ് പുതിയ പുതിയ ഓഫറുകളുമായി ടെലികോം കമ്പനികള്‍. നിലവില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും ലക്ഷ്മി മിത്തലിന്റെ ഭാരതി എയര്‍ടെല്ലമാണ് ടെലികോം വിപണിയില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ജിയോ പ്ലാനുകളെ കടന്നാക്രമിച്ച് ബിഎസ്എന്‍എല്ലും എത്തിയുരിക്കുന്നു. ദിവസം നാല് ജിബി ഡേറ്റ നല്‍കിയാണ് മറ്റു കമ്പനികളെ ബിഎസ്എന്‍എല്‍ വിറപ്പിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്‍ന്റെ ഈ പ്ലാന്‍ ജൂണ്‍ 14, അതായത് ഇന്നു മുതല്‍ നിലവില്‍ വരും.

Advertisement


ബിഎസ്എന്‍എല്‍ 149 രൂപ പ്ലാന്‍

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സ്‌പെഷ്യല്‍ ഡേറ്റ STV 149 എന്നാണ് ബിഎസ്എന്‍എന്‍ന്റെ ഈ പുതിയ പ്ലാനിന്റെ പേര്. ഈ പ്ലാനില്‍ ദിവസം 4ജിബി നിരക്കില്‍ 28 ദിവസത്തേക്ക് 112ജിബി ഡേറ്റയാണ് ലഭിക്കുന്നത്. ഒരു ജിബി ഡേറ്റയ്ക്ക് 1.3 രൂപയാണ് ഈടാക്കുന്നത്. മുംബൈ, ഡല്‍ഹി എന്നീ സര്‍ക്കിളുകില്‍ ഈ ഓഫര്‍ ലഭ്യമല്ല. കൂടാതെ ഈ പ്ലാനില്‍ വോയിസ് കോള്‍, എസ്എംഎസ് എന്നിവയും ലഭ്യമല്ല.

ബിഎസ്എന്‍എല്‍ 149/ ജിയോ 149 രൂപ പ്ലാന്‍

ജിയോയുടെ 149 രൂപ പ്ലാനില്‍ 3ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. എന്നാല്‍ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസും പ്രതിദിനം ലഭിക്കുന്നു. ബിഎസ്എന്‍എല്ലിനേക്കാളും ഡേറ്റ കുറവാണെങ്കിലും അണ്‍ലിമിറ്റഡ് കോളും എസ്എംഎസും 28 ദിവസത്തേക്ക് ജിയോ നല്‍കുന്നുണ്ട്.

Advertisement

ബിഎസ്എന്‍എല്‍ 149/ എയര്‍ടെല്‍ 149 രൂപ പ്ലാന്‍

എയര്‍ടെല്‍ ദിവസേന 2ജിബി ഡേറ്റയാണ് 149 രൂപ പ്ലാനില്‍ നല്‍കുന്നത്. എന്നാല്‍ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസും പ്രതിദിനം നല്‍കുന്നു. ഓഫര്‍ വാലിഡിറ്റി 28 ദിവസവും.

സെക്കൻഡിൽ 200000000000000000 കണക്കുകൾ, തണുപ്പിക്കാൻ 15000 ലിറ്റർ വെള്ളം.. ഇത് ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ

Best Mobiles in India

Advertisement

English Summary

BSNL Offers 4GB Data per Day at Rs. 149 During FIFA World Cup 2018