98 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനില്‍ മാറ്റംവരുത്തി ബി.എസ്.എന്‍.എല്‍


ടെലികോം രംഗത്തു നടക്കുന്നത് വന്‍ മത്സരമാണ്. ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ അടക്കമുള്ള സ്വകാര്യ ടെലികോം സേവനദാതാക്കളുമായി മുട്ടിനില്‍ക്കാന്‍ പെടാപ്പാടു പെടുകയാണ് ബി.എസ്.എന്‍.എല്‍. ഇതിനായി നിരവധി പുതിയ ഓഫറുകള്‍ അവതരിപ്പിക്കുകയും നിലവിലുള്ള ഓഫറുകളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുകയുമാണ് കമ്പനി ഇപ്പോള്‍.

Advertisement

ബി.എസ്.എന്‍.എല്‍

ഏറ്റവും പുതുതായി 98 രൂപയുടെ പ്രീ-പെയ്ഡ് ഓഫറിലാണ് ബി.എസ്.എന്‍.എല്‍ മാറ്റം വരുത്തിയിരിക്കുന്നത്. 98 രൂപ റീചാര്‍ജില്‍ 2 ജി.ബി ഡാറ്റ പ്രതിദിനം ലഭിക്കും. 24 ദിവസമാണ് കാലാവധി. ഡാറ്റാ സുനാമിയെന്നാണ് പുതിയ ഓഫറിന്റെ പേര്. സെക്കന്റില്‍ 80 കിലോബൈറ്റുവരെ സ്പീഡ് പുതിയ ഓഫറിലൂടെ ലഭിക്കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.

Advertisement
സൗജന്യ കോളിംഗ്

98 രൂപ ഓഫറില്‍ സൗജന്യ കോളിംഗ് അടക്കമുള്ള സേവനങ്ങള്‍ ലഭിക്കില്ല. മറിച്ച് പ്രതിദിനം 2ജി.ബി ഡാറ്റ മാത്രമാകും ലഭിക്കുക. കോള്‍ റേറ്റ് നിലവിലുള്ള താരിഫ് അനുസരിച്ചാകും. സൗജന്യ ഇറോസ് നൗ സബസ്‌ക്രിപ്ഷന്‍ മാത്രമാണ് 98 രൂപയുടെ ഓഫറില്‍ ലഭിക്കുക. ഇതിലൂടെ സൗജന്യമായി വീഡിയോ കണ്ടന്റ് ആസ്വദിക്കാനാകും.

വിവരങ്ങള്‍ ചേര്‍ക്കണം

ഇറോസ് സേവനം താത്പര്യമുള്ളവര്‍ക്ക് ഇറോസ് ഇന്റര്‍നാഷണല്‍ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ബി.എസ്.എന്‍.എല്‍ വിവരങ്ങള്‍ ചേര്‍ക്കണം. ശേഷം സൗജന്യ സേവനം ആസ്വദിക്കാം. 98 രൂപ റീചാര്‍ജില്‍ നിങ്ങള്‍ക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ മാത്രം മതിയെങ്കില്‍ രണ്ടു ദിവസത്തെ വാലിഡിറ്റി കൂടുതല്‍ ലഭിക്കും. അതായത് 26 ദിവസത്തെ വാലിഡിറ്റി ലഭിക്കും.

സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍

നേരത്തെ 78 രൂപയുടെ റീചാര്‍ജില്‍ മാത്രമാണ് ഇറോസ് സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ഓഫര്‍ ലഭ്യമായിരുന്നത്. പിന്നീടത് 333 രൂപയുടെയും 444 രൂപയുടെയും റീചാര്‍ജില്‍ ഉള്‍പ്പെടുത്തി. ആവശ്യക്കാരേറിയതോടെ ഈ സേവനം പുതിയ അപ്‌ഡേറ്റഡ് 98 രൂപയുടെ റീചാര്‍ജിലും ഉള്‍പ്പെടുത്തുകയായിരുന്നു.

അണ്‍ലിമിറ്റഡ്‌ കോളിംഗ്‌

പുതിയ 98 രൂപയുടെ പ്ലാനും 99 രൂപയുടെ പ്ലാനുമായി ചെറിയ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസമാണ് 99 രൂപയുടെയും റീചാര്‍ജ് ഓഫര്‍ ബി.എസ്.എന്‍.എല്‍ അപ്‌ഡേറ്റ് ചെയ്തത്. 24 ദിവസത്തെ അണ്‍ലിമിറ്റഡ്‌ കോളിംഗ്‌ ഓഫറാണ് 99 രൂപയുടെ റീചാര്‍ജിലൂടെ ലഭിക്കുക.


Best Mobiles in India

English Summary

BSNL quietly alters Rs 98 prepaid plan with 2GB daily data for 24 days