ബി.എസ്.എൻ.എൽ അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ നീക്കം ചെയ്യ്തു, ബമ്പർ ഓഫർ ജൂൺ 30 വരെ നീട്ടി

കൊൽക്കത്ത വെബ്സൈറ്റിലെ റിപ്പോർട്ട് പ്രകാരം, ബി.എസ്.എൻ.എൽ മേയ് 1 മുതലാണ് പ്ലാനുകൾ നീക്കംചെയ്തത്. മറ്റു ബി.എസ്.എൻ.എൽ വെബ്സൈറ്റുകളിലും ഈ പ്ലാനുകൾ നീക്കം ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.


ബി.എസ്.എൻ.എൽ അഞ്ചു പ്രധാനപ്പെട്ട താരിഫ് വൗച്ചറുകൾ (സ്പെഷ്യൽ താരിഫ് വൗച്ചേർസ്) നീക്കം ചെയ്തു. 333 രൂപ, 444 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഉൾപ്പെടുന്ന പാക്കേജുകളാണ് കമ്പനി നീക്കം ചെയ്തത്.

Advertisement

അതേസമയം, റീചാർജ് പ്ലാനുകൾ നീക്കം ചെയ്യാനുണ്ടായ കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Advertisement

ബി.എസ്.എൻ.എൽ

ബി.എസ്.എൻ.എൽ 333 രൂപയുടെ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 3 ജി.ബി ഡാറ്റയുമാണ് നൽകിയിരുന്നത്. 45 ദിവസം കാലാവധിയുളള പ്ലാനിൽ 'ഇറോസ് നൗവ് സബ്സ്ക്രിപ്ഷനും' നൽകിയിരുന്നു. 444 രൂപയുടെ പ്ലാനിന്റെ കാലാവധി 60 ദിനമാണ്. ദിവസവും 4 ജി.ബിയായിരുന്നു ഈ പ്ലാനിൽ നിന്നും ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നത്.

ഇറോസ് നൗവ് സബ്സ്ക്രിപ്ഷൻ

കൊൽക്കത്ത വെബ്സൈറ്റിലെ റിപ്പോർട്ട് പ്രകാരം, ബി.എസ്.എൻ.എൽ മേയ് 1 മുതലാണ് പ്ലാനുകൾ നീക്കം ചെയ്തത്. മറ്റു ബി.എസ്.എൻ.എൽ വെബ്സൈറ്റുകളിലും ഈ പ്ലാനുകൾ നീക്കം ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ

ബി.എസ്.എൻ.എൽ 339 രൂപ, 379 രൂപ, 392 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളും ഒഴിവാക്കിയിട്ടുണ്ട്. ബി.എസ്.എൻ.എൽ 339 രൂപയുടെ റീചാർജ് പ്ലാനിന്റെ ദൈർഘ്യം 26 ദിവസമാണ്. 3 ജി.ബിയാണ് ദിവസവും ഈ പ്ലാനിൽ നിന്നും ലഭിച്ചിരുന്നത്. ഇതിനൊപ്പം മറ്റു നെറ്റ്‌വർക്കുകളിലേക്ക് ദിവസവും 30 മിനിറ്റ് എസ്ടിഡി കോളുകൾ സൗജന്യമായി ലഭിച്ചിരുന്നു.

379 രൂപയുടെ പ്ലാൻ

അതേസമയം, 379 രൂപയുടെ പ്ലാനിൽ ദിവസവും 4 ജി.ബിയാണ് നൽകിയിരുന്നത്. ഇതിനൊപ്പം ബി.എസ്.എൻ.എൽ നെറ്റ്‌വർക്കിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും മറ്റു നെറ്റ്‌വർക്കിലേക്ക് ദിവസവും 30 മിനിറ്റ് കോളിങ് സൗകര്യവും ലഭിച്ചിരുന്നു.

ഓൺ നെറ്റ്‌വർക്ക് കോളുകൾ

30 ദിവസമായിരുന്നു പ്ലാനിന്റെ ദൈർഘ്യം. 392 രൂപയുടെ റീചാർജ് പ്ലാനിൽ ദിവസവും 3 ജി.ബിയാണ് ലഭിച്ചിരുന്നത്. ഇറോസ് നൗ സബ്സ്ക്രിപ്ഷൻ, ഓൺ നെറ്റ്‌വർക്ക് കോളുകൾ, ബി.എസ്.എൻ.എൽ ഗെയിമിങ് എന്നിവയും 56 ദിവസത്തെ കാലാവധിയിൽ ലഭിച്ചിരുന്നു.

ബംപർ ഓഫർ

ഈ ആഴ്ച ആദ്യം ബംപർ ഓഫർ ജൂൺ 30 വരെ ബി.എസ്.എൻ.എൽ നീട്ടിയിരുന്നു. 186 രൂപ, 429 രൂപ, 485 രൂപ, 666 രൂപ, 999 രൂപ, 1,699 രൂപയുടെ റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഈ ഓഫറിലൂടെ ദിവസവും 2.21 ജി.ബി അധികമായി ലഭിക്കും.

ടെലികോം

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. ജനുവരി വരെയായിരുന്നു ഓഫർ ആദ്യം നീട്ടിയത്, പിന്നീട് ഏപ്രിൽ 30 വരെയും അത് കഴിഞ്ഞ് ജൂൺ വരെയും നീട്ടി.

ബി.എസ്.എൻ.എൽ ഗെയിമിങ്

ബി.എസ്.എൻ.എൽ 'ബംപർ ഓഫർ' കേരളം ഒഴികെയുളള 19 സർക്കിളുകളിലും ലഭ്യമാണ്. ഈ ഓഫറിൽ 1 ജി.ബി ദിവസവും ലഭിക്കുന്ന പ്ലാനാണെങ്കിൽ 2.21 ജി.ബി അധിക ഡാറ്റ അടക്കം മുഴുവനായി 3.2 ജി.ബി ഡാറ്റ ലഭിക്കും.

Best Mobiles in India

English Summary

BSNL has removed as much as five Special Tariff Vouchers (STVs) including the familiar Rs 333 and Rs 444 recharge plans from its package. The development comes amid growing losses for the company as the situation becomes grim.