പുതുക്കിയ 3ജി ഓഫറുകളുമായി ബിഎസ്എൻഎൽ


സ്വകാര്യ കമ്പനികള്‍ക്കു പുറമേ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ വന്‍ ഓഫറുമായി രംഗത്ത്. അതായത് ഡേറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മറ്റു ടെലികോം കമ്പനികളുടെ ഓഫറുകളേക്കാള്‍ മികച്ചതാണ് ഇത്തവണത്തെ ബിഎസ്എന്‍എല്‍ ഓഫറുകള്‍.

Advertisement

ഇത്തവണ പ്രീപെയ്ഡ് വരിക്കാരെ പിടിച്ചു നിര്‍ത്താനുളള ലക്ഷ്യത്തില്‍ തങ്ങളുടെ പ്ലാനുകള്‍ പുതുക്കിയിരിക്കുകയാണ്. ഈ പുതുക്കിയ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ഡേറ്റ എന്നിവ നല്‍കുന്നു. ഈ കഴിഞ്ഞ ദിവസങ്ങളില്‍ എയര്‍ടെല്ലും അവരുടെ പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കിയിരുന്നു.

Advertisement

പുതുക്കിയ 444 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ 444 രൂപയുടെ പ്രീപെയ്ഡ് പാക്കാണ് പുതുക്കിയിരിക്കുന്നത്. 60 ദിവസത്തെ വാലിഡിറ്റിയില്‍ 6ജിബി ഡേറ്റയാണ് പ്രതിദിനം ബിഎസ്എന്‍എല്‍ നല്‍കുന്നത്. നേരത്തെ ഈ പ്ലാനില്‍ 4ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. ഒറ്റയടിക്ക് 2ജിബി ഡേറ്റയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജിയോയും മറ്റു ടെലികോം ഓപ്പറേറ്റര്‍മാരുടെ വര്‍ദ്ധിച്ചു വരുന്ന കടന്നാക്രമണമാണ് ബിഎസ്എന്‍എല്‍ന്റെ ഈ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയിരിക്കുന്നത്. 6ജിബി ഡേറ്റ ലിമിറ്റ് കഴിഞ്ഞാല്‍ 60Kbps സ്പീഡായിരി്കും ലഭിക്കുക. ഇതോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, എസ്എംഎസ് എന്നിവ ഇതേ വാലിഡിറ്റിയില്‍ നല്‍കുന്നു.

ഡേറ്റ പരിധി ഉയര്‍ത്തിയ മറ്റു പ്രീപെയ്ഡ് പ്ലാനുകള്‍

നിലവിലുളള മറ്റു പ്രീപെയ്ഡ് പ്ലാനുകളിലേയും ഡേറ്റ പരിധി ബിഎസ്എന്‍എല്‍ ഉയര്‍ത്തിയിട്ടുണ്ട്. അതായത് 999 രൂപ, 666 രൂപ, 485 രൂപ, 429 രൂപ, 186 രൂപ എന്നീ പ്ലാനുകളില്‍ 2ജിബി ഡേറ്റ പ്രതിദിനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് കോളും, 100എസ്എംഎസും നല്‍കുന്നുണ്ട്. ഇതു കൂടാതെ ഡേറ്റ മാത്രം നല്‍കുന്ന പ്ലാനുകളായ 448 രൂപ, 444 രൂപ, 333 രൂപ, 349 രൂപ, 184 രൂപ എന്നിവയുടെ ഡേറ്റ 2ജിബി അധികമാക്കിയിട്ടുണ്ട്.

 

മറ്റു പ്രീപെയ്ഡ് അണ്‍ലിമിറ്റഡ് കോംബോ പ്ലാനുകള്‍

ബിഎസ്എന്‍എല്‍ന്റെ പ്രീപെയ്ഡ് അണ്‍ലിമിറ്റഡ് കോംബോ പ്ലാനുകളായ 186 രൂപ, 429 രൂപ, 485 രൂപ, 666 രൂപ, 999 രൂപ എന്നീ പ്ലാനുകളുടേയും ഡേറ്റ 2ജിബി അധികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അങ്ങനെയാകുമ്പോള്‍ ബിഎസ്എന്‍എല്‍ 186 രൂപ പ്രീപെയ്ഡ് പ്ലാനില്‍ നിലവില്‍ 3ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്ലാന്‍ ജിയോയുടെ 149 രൂപയുമായി സാമ്യമാകും.

ബിഎസ്എന്‍എല്‍ന്റെ ബ്രോഡ്ബാന്‍ഡ് പ്ലാനുകളും പരിഷ്‌കരിച്ചു

ബിഎസ്എന്‍എല്‍ന്റെ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകളും പരിഷ്‌കരിച്ചു. ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് എഫ്ടിടിഎച്ച് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ഈ പ്ലാനുകളില്‍ പ്രതിദിനം ഉപയോഗിക്കുന്ന ഡേറ്റ പരിധി 50ജിബി അധികമായി ലഭിക്കുന്നു.

ഫുൾപേജ് പത്രപ്പരസ്യം കൊടുത്ത് വാട്‌സ്ആപ്പ്.. ഒപ്പം പുതിയ ഫോർവെർഡ് ലേബൽ ഫീച്ചറും!

Best Mobiles in India

English Summary

BSNL revised prepaid plans with 6GB data per day