ഒരു ജിബിക്ക് വെറും 14 രൂപയുമായി ബിഎസ്എൻഎൽ


ടെലികോം രംഗത്തെ മത്സരം ഏറിയിട്ടും വൈവിധ്യമുളള ഓഫറുകള്‍ അവതരിപ്പിച്ചാണ് ഇപ്പോഴും ബിഎസ്എന്‍എല്‍ പിടിച്ചു നില്‍ക്കുന്നത്. അതിനായി കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ ഓഫര്‍ ചെയ്യുകയാണ് ബിഎസ്എന്‍എല്‍.

Advertisement

ഇപ്പോള്‍ ബിഎസ്എന്‍എല്‍ തങ്ങളുടെ നാല് പ്രീ-പെയ്ഡ് പ്ലാനുകളാണ് പരിഷ്‌കരിച്ചിരിക്കുന്നത്. അതായത് 14, 19, 40, 57 രൂപ എന്നീ പ്ലാനുകള്‍. ഈ പ്ലാനുകളുടെ വിലയ്ക്ക് ഒരു മാറ്റവുമില്ല, എന്നാല്‍ ഡേറ്റയുടെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Advertisement

14 രൂപക്ക് ഒരു ജിബി

. ബിഎസ്എന്‍എല്‍ന്റെ 14 രൂപ പ്ലാനില്‍ 110എംബിയ്ക്കു പകരം 1ജിബി ഡേറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്.

. എന്നാല്‍ 29 രൂപ പ്ലാനില്‍ 150എംബി ഡേറ്റയ്ക്കു പകരം 1ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു, അതും മൂന്നു ദിവസത്തെ വാലിഡിറ്റിയില്‍.

. 155 രൂപ പ്ലാനില്‍ 1.5ജിബി ഡേറ്റയ്ക്കു പകരം 2ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. അതു പോലെ 198 രൂപ പ്ലാനില്‍ ഇപ്പോള്‍ പ്രതിദിനം 2.5ജിബി ഡേറ്റ നല്‍കുന്നു.

99 രൂപയുടെ പ്ലാൻ

ബിഎസ്എന്‍എല്‍ന്റെ 99 രൂപ പ്ലാനില്‍ ഫ്രീ വോയിസ് കോള്‍ എന്നിവയ്‌ക്കൊപ്പം ഫ്രീ കോളര്‍ ട്യൂണും 26 ദിവസത്തേക്ക് നല്‍കുന്നു. എന്നാല്‍ ജിയോയുടെ 98 രൂപ പ്ലാനില്‍ 2ജിബി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍ക്കുന്നു.

319 രൂപ പ്ലാന്‍

ഇതു കൂടാതെ അടുത്തിടെയാണ് ബിഎസ്എന്‍എല്‍ 99 രൂപ പ്ലാനും 319 രൂപ പ്ലാന്‍ അവതരിപ്പിച്ചത്. 319 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ലഭിക്കുന്നുണ്ട്. ഈ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ ഇന്ത്യയിലുടനീളം പരിമിതികളില്ലാതെ വോയിസ് കോളുകള്‍ ചെയ്യാം. റോമിംഗും സൗജന്യമാണ്. 90 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി.

ജിയോയുമായി മത്സരം

ഇപ്പോള്‍ ബിഎസ്എന്‍എല്‍ന്റെ 319 രൂപ പ്ലാന്‍ ജിയോയുടെ 349 രൂപ പ്ലാനുമായാണ് മത്സരിക്കുന്നത്. ജിയോയുടെ 349 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ഫ്രീ റോമിംഗ്, ജിയോ ആപ്പ്‌സ് സബ്‌സ്‌ക്രിപ്ഷന്‍, 1.5ജിബി ഹൈ-സ്പീഡ് ഡേറ്റ പ്രതിദിനം, 70 ദിവസം വാലിഡിറ്റി എന്നിവയാണ് നല്‍കുന്നത്.

Best Mobiles in India

English Summary

BSNL revises its prepaid plans to offer more data