ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ജിയോ എന്നിവയുടെ 98 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ തകര്‍ത്തു മത്സരം..!


രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തങ്ങളുടെ 98 രൂപ പ്രീപെയ്ഡ് പ്ലാന്‍ പുതുക്കിയിരിക്കുന്നു. രാജ്യമെമ്പാടും ഈ ഓഫര്‍ ലഭ്യമാണ്. ഡാറ്റയിലും വാലിഡിറ്റിയിലും ബിഎസ്എന്‍എല്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഇറോസ് നൗ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍ ചാനലില്‍ നിന്നും സൗജന്യ ഉളളടക്കം ഉള്‍പ്പെടുത്തും. 'ഡാറ്റ സുനാമി ഓഫറായി' ഈ പ്ലാന്‍ കഴിഞ്ഞ മേയില്‍ പ്രഖ്യാപിച്ചതാണ്. അതാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്.

ബിഎസ്എന്‍എല്‍ 98 രൂപ പ്രീപെയ്ഡ് പ്ലാന്‍

നേരത്തെ ഈ പ്ലാനില്‍ 26 ദിവസത്തെ വാലിഡിറ്റിയില്‍ 1.5ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. ഇപ്പോള്‍ പ്രതിദിനം 0.5ജിബി ഡേറ്റ കൂടി വര്‍ദ്ധിപ്പിച്ചു. അങ്ങനെ പ്രതിദിനം 2ജിബി ഡറ്റയാക്കി. എന്നാല്‍ ഈ പുതുക്കിയ പ്ലാനിലെ വാലിഡിറ്റി 24 ദിവസമായി കുറച്ചിരിക്കുകയാണ്. പ്രതിദിനം 2ജിബി ഡേറ്റ കഴിയുമ്പോള്‍ 80Kbps സ്പീഡായി കുറയുന്നതാണ്.

എയര്‍ടെല്‍ 98 രൂപ പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്ലും 98 രൂപ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ 28 ദിവസത്തേക്ക് മൊത്തത്തില്‍ 3ജി/4ജി 5ജിബി ഡേറ്റയാണ് നല്‍കുന്നത്. ഈ പ്രീപെയ്ഡ് പ്ലാനില്‍ ഫ്രീ വോയിഡ് കോളിംഗും അതു പോലെ ഡേറ്റ സൗകര്യവുമില്ല. ഒരു ദിവസം കൊണ്ടു തന്നെ ഉപയോക്താക്കള്‍ക്ക് 5ജിബി ഡേറ്റ ഉപയോഗിച്ചു തീര്‍ക്കാം. എയര്‍ടെല്ലിന്റെ വെബ്‌സൈറ്റില്‍ എയര്‍ടെല്‍.ഇന്നിലൂടെ ആന്‍ന്ധ്ര പ്രദേശിലും തെലുങ്കാനയിലും മാത്രമാണ് ഈ പ്രാന്‍ നിലവിലുളളത്.

ഓൺലൈൻ പണമിടപാടുകൾക്ക് വൻ ഭീക്ഷണിയായി ഈ ആപ്പ്

റിലയന്‍സ് ജിയോ 98 രൂപ പ്രീപെയ്ഡ് പ്ലാന്‍

ജിയോയുടെ 98 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 2ജിബി 4ജി ഡേറ്റയാണ് 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്. നാഷണല്‍, ലോക്കല്‍, റോമിംഗ് എന്നീ വോയിസ് സൗകര്യവും ഈ പ്ലാനിലുണ്ട്. ഒപ്പം സൗജന്യ ജിയോ ആപ്‌സ് സംബ്ക്രിപ്ഷനും കമ്പനി നല്‍കുന്നുണ്ട്.

Most Read Articles
Best Mobiles in India
Read More About: bsnl news telecom technology

Have a great day!
Read more...

English Summary

BSNL revises Rs 98 prepaid plan:Here's how it compares to Rs 98 plan from Airtel and Vodafone