349 രൂപയ്ക്ക് പ്രതിദിനം 3.2ജിബി ഡേറ്റയുമായി ബിഎസ്എന്‍എല്‍!


രാജ്യത്തെ ടെലികോം മേഖലയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ട്രായിയുടെ ഡിസംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചു നിന്നത് ജിയോയും ബിഎസ്എന്‍എല്ലുമാണ്. അതായത് ജിയോയും ബിഎസ്എന്‍എല്ലും ടെലികോം മേഖലയില്‍ ശക്തമായ മുന്നേറ്റം നടത്തുമ്പോള്‍ മറ്റു കമ്പനികളെല്ലാം ഓരോ മാസവും പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം.

Advertisement

പ്ലാനുകള്‍

ബിഎസ്എന്‍എല്‍ ഇടയ്ക്കിടെ തങ്ങളുടെ പ്ലാനുകള്‍ പുതുക്കാറുണ്ട്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ തങ്ങളുടെ 349 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പുതുക്കിയിരിക്കുകയാണ്. പുതുക്കിയ പ്ലാനിന് 64 ദിവസമാണ് വാലിഡിറ്റി.

Advertisement
ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ പ്രതിദിന ഡേറ്റ ഓഫര്‍ കഴിഞ്ഞാല്‍ 2.2ജിബി അധിക ഡേറ്റ ഓഫര്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. അത് 349 രൂപയുടെ പ്ലാനാണ്. അതായത് ഈ പ്ലാനില്‍ ഇപ്പോള്‍ 3.2ജിബി പ്രതിദിന ഡേറ്റയാണ് നല്‍കുന്നത്. കൂടാതെ 40Kbps സ്പീഡില്‍ പോസ്റ്റ് FUP സ്പീഡും ബിഎസ്എന്‍എല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഡല്‍ഹി, മുംബൈ ഒഴികേ എല്ലാ സര്‍ക്കിളുകളിലും നല്‍കുന്നുണ്ട്.

പരിഷ്‌കരിച്ചു.

കഴിഞ്ഞ ജൂണില്‍ ബിഎസ്എന്‍എല്‍ തങ്ങളുടെ കുറച്ചു പ്രീപെയ്ഡ് പ്ലാനുകളും പരിഷ്‌കരിച്ചു. ആ പ്ലാനുകളാണ് 14 രൂപ, 19 രൂപ, 40 രൂപ, 57 രൂപ പ്ലാനുകള്‍. നിലവില്‍ 14 രൂപ പ്ലാനില്‍ പ്രതിദിനം 110എംബി ഡേറ്റയ്ക്കു പകരം 1ജിബി ഡേറ്റയാണ് നല്‍കുന്നത്. 57 രൂപ, 40 രൂപ പ്ലാനിലും പ്രതിദിനം 1ജിബി ഡേറ്റയാണ് നല്‍കുന്നത്.

റീച്ചാര്‍ജ്ജ് പ്ലാനുകളിലാണ്.

നിലവില്‍ ബിഎസ്എന്‍എല്ലിന്റെ അധിക ഡേറ്റ പ്ലാനുകള്‍ ഉള്‍പ്പെടുന്നത് 186 രൂപ പ്ലാന്‍, STV 187, STV 333, STV 349, STV 444, STV 448, STV 1699, STV 299, STV 429, STV 485, STV 666, STV 999 എന്നീ പ്രീപെയ്ഡ് റീച്ചാര്‍ജ്ജ് പ്ലാനുകളിലാണ്.

ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിംഗിനെയും വെല്ലിവിളിച്ച് പതിനൊന്നുകാരന്‍

 

Best Mobiles in India

English Summary

BSNL revises validity of Rs 349 plan, now offers 3.2GB daily data for 64 days