ബ്രോഡ്ബാന്‍ഡ് വിപ്ലവത്തിന് ബിഎസ്എന്‍എല്‍ന്റെ 699 രൂപ പ്ലാന്‍..!


ബ്രോഡ്ബാന്‍ഡ് എന്ന് അറിയപ്പെടുന്നത് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ഡേറ്റ എന്നാണ്. കാരണം ഇതിന് ഉയര്‍ന്ന നിരക്കില്‍ വിവര വിനിമയം നടത്താന്‍ കഴിയും. ഇപ്പോള്‍ പോസ്റ്റപെയ്ഡ് പ്രീപെയ്ഡ് പ്ലാനുകള്‍ എന്ന പോലെ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലും വമ്പന്‍ യുദ്ധമാണ് നടക്കുന്നത്.

Advertisement

700ജിബി ഡേറ്റ

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍മ്പാണ് റിലയന്‍സ് ജിയോയുടെ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അതേ തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഇപ്പോള്‍ തങ്ങളുടെ സ്വന്തം ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പുതുക്കുകയാണ്. ബിഎസ്എന്‍എല്‍ന്റെ പുതുക്കിയ പദ്ധതി അനുസരിച്ച് 699 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 20Mbps സ്പീഡില്‍ 700ജിബി ഡേറ്റ പ്രതിമാസം ലഭിക്കുന്നു.

Advertisement
ബിഎസ്എന്‍എല്‍

ചെന്നൈയില്‍ ലഭ്യമാകുന്ന ഈ പ്ലാനിനെ പറയുന്നത് BBG Combo ULD 699 എന്നാണ്. 2Mbps പോസ്റ്റ് FUP വേഗതയിലാണ് ഇത് എത്തുന്നത്.

ജിയോജിഗാഫൈബര്‍ രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചുവെങ്കിലും ഈ സേവനം ഇപ്പോള്‍ ഇന്ത്യയിലെ പൊതു ജനങ്ങള്‍ക്ക് ലഭ്യമല്ല. എന്നിരുന്നാലും ബിഎസ്എന്‍എല്‍ പോലുളള എതിരാളികള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

ബ്രോഡ്ബാന്‍ഡ് പ്ലാന്‍

ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ടു പ്രകാരം ബിഎസ്എന്‍എല്‍ന്റെ ഈ പുതുക്കിയ പ്ലാനില്‍ ഡൗണ്‍ലോഡ് സ്പീഡും അതു പോലെ FUP ലിമിറ്റും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ 699 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 10Mbps സ്പീഡില്‍ 100ജിബി ഡേറ്റയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിക്കിയ പ്ലാനില്‍ 20Mbps സ്പീഡില്‍ 700ജിബി വരെ ഡേറ്റ നല്‍കുന്നു. പക്ഷേ, ബിഎസ്എന്‍എന്‍ന്റെ 699 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ നിലവില്‍ ചെന്നൈയില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇന്ത്യയില്‍ എല്ലായിടത്തും ഈ പ്ലാന്‍ എത്താനായി ഇനിയും കാത്തിരിക്കാം.

ഡേറ്റ ലിമിറ്റ് കഴിഞ്ഞാല്‍

ഇതു കൂടാതെ മറ്റു ബ്രോഡ്ബാന്‍ഡ് പ്ലാനുകളെ പോലെ 699 രൂപ പ്ലാനിലും ഒരു നിശ്ചിത ലാന്റ് ലൈന്‍ സര്‍വ്വീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഇന്ത്യയിലുടനീളം എല്ലാ നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇപ്പോള്‍ DTH സേവനദാദാക്കളായ ടാറ്റ സ്‌കൈ സ്വന്തമായി ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ആരംഭിച്ചു. കഴിഞ്ഞ മാസമാണ് ബിഎസ്എന്‍എല്‍ന്റെ പ്രീമിയം FTTH ബ്രോഡ്ബാന്‍ഡ് പ്ലാനുകളായ 3999 രൂപ, 5999 രൂപ, 9999 രൂപ, 16999 രൂപ എന്നിവ പരിഷ്‌കരിച്ചത്. നിലവില്‍ ഈ പ്ലാനില്‍ 3TB FUP ഡേറ്റയും 100Mbps FUP സ്പീഡുമാണ് നല്‍കുന്നത്. ഡേറ്റ ലിമിറ്റ് കഴിഞ്ഞാല്‍ 4Mbps വേഗതയാകും നല്‍കുന്നത്.

ജിയോഫോണില്‍ യൂട്യൂബ് ആപ്പ് എത്തി, എന്നാല്‍ വാട്ട്‌സാപ്പ് ?

Best Mobiles in India

English Summary

BSNL Rs 699 Broadband Plan Offers 700GB data per month at 20Mbps speed