ഇന്ത്യയില്‍ ഒരു ലക്ഷം വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുമായി ബിഎസ്എന്‍എല്‍!


ഇനി ബിഎസ്എന്‍എല്‍ ഡാറ്റ ഓഫറുകള്‍ക്കു പുറമേ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകളും നല്‍കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. 2019 മാര്‍ച്ച് മാസത്തോടെ ഒരു ലക്ഷം വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ എത്തിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.

Advertisement

ഇതു കൂടാതെ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കുളള ജിഎസ്ഡി ആപ്പും നല്‍കുമെന്നും ബിഎസ്എന്‍എല്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ 25,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്‍പ്പെടെയാണ് ഒരു ലക്ഷം വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നത്.

Advertisement

ഇന്ത്യയിലെ ആദ്യത്തെ 'ഫേസ്ബുക്ക് ലൈവ് അപകടം': വിധി അല്ലാതെ എന്തു പറയാന്‍!

ജിയോയുടെ കടന്നു വരവോടു കൂടിയാണ് എല്ലാ ടെലികോം കമ്പനികളും മാറിമറിഞ്ഞത്. മാസ്‌റ്റേഴ്‌സ് കമ്പനിയുമായി സഹകരിച്ചാണ് ജിഎസ്ടി ഫയലിങ്ങ് സര്‍വ്വീസ് വരുമാനം പങ്കിടല്‍ അടിസ്ഥാനത്തിലുളളതാണെന്നും ഇതിലൂടെ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കും എന്നും ശ്രീവാസ്തവ വിശദീകരിച്ചു.

70,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ 1,800 കോടി രൂപയാണ് ബിഎസ്എന്‍എല്‍ നിക്ഷേപിക്കുന്നത്. USFO ആണ് 900 കോടി നല്‍കുന്നത്. ഇതില്‍ 25,000 ഹോട്ട്‌സ്‌പോട്ടുകളുടെ മൂന്നു വര്‍ഷത്തെ അറ്റകുറ്റ പണികള്‍ക്കാണ് ഈ തുക എന്നും അദ്ദേഹം വ്യക്തമാക്കി.

Best Mobiles in India

Advertisement

English Summary

State-owned telecom firm BSNL will set up 1 lakh Wi-Fi spots across India by March 2019.