ഇൻറർനാഷണൽ വൈഫൈ റോമിങ് സർവ്വീസുകൾ രണ്ട് സർക്കിളുകളിൽ നിർത്തലാക്കി ബിഎസ്എൻഎൽ


ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) ഇൻറർനാഷണൽ വൈ-ഫൈ റോമിംഗ് സേവനം രണ്ട് സർക്കിളുകളിൽ നിർത്തിവച്ചു. ചെന്നൈ, തമിഴ്‌നാട് എന്നീ സർക്കിളുകളിലാണ് സേവനം നിർത്തലാക്കിയത്. എന്തുകൊണ്ടാണ് സേവനം നിർത്തലാക്കിയത് എന്ന കാര്യത്തിൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

Advertisement

മൈ ബിഎസ്എൻഎൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ വൈ-ഫൈ റോമിംഗ് സേവനം ജി‌എസ്‌എം പ്രീപെയ്ഡ് മൊബൈൽ സർവ്വീസിന് കീഴിലെ ചെന്നൈ ടെലിഫോണുകളിൽ (ടിഎൻ സർക്കിൾ ഉൾപ്പെടെ) ഉടനടി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് ബിഎസ്എൻഎൽ പ്രസ്താവനയിൽ പറയുന്നത്. അതായത് ഇനി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി അന്താരാഷ്ട്ര കോളുകൾ വിളിക്കാൻ സാധിക്കില്ല.

Advertisement

ബി‌എസ്‌എൻ‌എൽ ചെന്നൈ, തമിഴ്‌നാട് സർക്കിളുകളിൽ 501 രൂപയുടെ പ്ലാനും അവസാനിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ, ഹോട്ട്‌സ്പോട്ടുകൾ എന്നിവ നൽകിയിരുന്ന പ്ലാനാണ് നിർത്തലാക്കിയത്. റിപ്പോർട്ട് അനുസരിച്ച്, ഉപയോക്താക്കൾക്ക് അവരുടെ അപ്ലിക്കേഷൻ വഴി വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് കണക്റ്റുചെയ്യാനാകും. ഈ സേവനം ആൻഡ്രോയിഡ്, iOS ഉപയോക്താക്കൾക്ക് ലഭ്യമാണ്. പക്ഷേ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ.

കനത്ത നഷ്ടത്തിൽ അടച്ചുപൂട്ടലിൻറെ വക്കിലെത്തിയ ബിഎസ്എൻഎല്ലിനെ രക്ഷിക്കാനുള്ള പദ്ധതികൾക്ക് പിന്നാലെയാണ് സർക്കാരും സ്ഥാപന മേധാവികളും. താല്കാലിക ആശ്വാസം എന്ന നിലയിൽ ഒരു തുക അനുവദിക്കണമെന്നും 4ജി സ്പെക്ട്രം നൽകണമെന്നുമാണ് ബിഎസ്എൻഎല്ലിൻറെ ആവശ്യം. ബിഎസ്എൻഎൽ അടച്ചുപൂട്ടുമെന്ന വാർത്തകൾ തള്ളക്കളഞ്ഞുകൊണ്ട് കേന്ദ്ര സർക്കാരും ബിഎസ്എൻഎല്ലും രംഗത്തെത്തിയിരുന്നു. ബിഎസ്എൻഎല്ലിനെ നവീകരിക്കാനും സ്വകാര്യ കമ്പനികളോട് കിടപിടിക്കുന്ന വിധത്തിൽ മാറ്റിയെടുക്കാനും സാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബി‌എസ്‌എൻ‌എൽ 4 ജി VoLTE സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നതിൻറെ ഭാഗമായി നിരവധി പ്രദേശങ്ങളിൽ 30 സ്മാർട്ട്‌ഫോണുകളിൽ വീതം 4 ജി VoLTE സേവനങ്ങളുടെ പരീക്ഷണം കമ്പനി ആരംഭിച്ച് കഴിഞ്ഞു. നിലവിൽ ബി‌എസ്‌എൻ‌എൽ 4 ജി VoLTE സേവനങ്ങൾ ഷവോമി, വിവോ, നോക്കിയ എന്നിവയടക്കമുള്ള സ്മാർട്ട്ഫോണുകളിൽ പരീക്ഷിക്കുന്നുണ്ട്.

3 ജി സ്പെക്ട്രം വീണ്ടും ശക്തമാക്കുന്നതിനായി ബി‌എസ്‌എൻ‌എൽ 4 ജി റോൾ ഔട്ട് സൈറ്റുകൾ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നുവെന്ന് ടെലികോംടോക്ക് റിപ്പോർട്ട് ചെയ്തു. ബി‌എസ്‌എൻ‌എൽ ഇതിനകം തന്നെ 4 ജി സേവനങ്ങൾ 7,000 മുതൽ 8,500 വകെയുള്ള പ്ലാൻഡ് ഇനോഡുകളിലേക്ക് എത്തിച്ചിട്ടുണ്ട്.

ബി‌എസ്‌എൻ‌എൽ 4 ജി സേവനങ്ങൾ പശ്ചിമ ബംഗാളിൽ ആരംഭിക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉപയോക്താക്കൾക്ക് 4 ജി നെറ്റ്‌വർക്കിലേക്ക് എളുപ്പത്തിൽ മാറാൻ ബി‌എസ്‌എൻ‌എൽ സ്വിച്ച് ഓവർ സൗകര്യങ്ങളും ഇവിടെ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. കമ്പനി ഇതിനകം സിക്കിമിൽ 4 ജി പുറത്തിറക്കിയിട്ടുണ്ട്. വൈകാതെ തന്നെ പശ്ചിമ ബംഗാളിൽ 4ജി സേവനം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് ബിഎസ്എൻഎൽ കരുതുന്നത്.

Best Mobiles in India

English Summary

Bharat Sanchar Nigam Limited (BSNL) has suspended its International Wi-Fi roaming service in two circles- Chennai and Tamil Nadu. However, the operator has not given the exact reason for the suspension.