റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുയര്‍ത്തി ബിഎസ്എന്‍എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍


റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ ഉറച്ച് ബിഎസ്എന്‍എല്‍. ഇതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും 75 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ജീവിത പ്രീപെയ്ഡ് പ്ലാന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന പ്ലാന്‍ രാജ്യത്തെ മറ്റ് സര്‍ക്കിളുകളില്‍ ലഭ്യമാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

ലോക്കല്‍-എസ്ടിഡി കോളുകള്‍

ജീവിത പ്രീപെയ്ഡ് പ്ലാനില്‍ പരിധികളില്ലാതെ ലോക്കല്‍-എസ്ടിഡി കോളുകള്‍ വിളിക്കാനാകും. മാത്രമല്ല 10 ജിബി 3G ഡാറ്റയും ലഭിക്കും. പ്ലാനിന്റെ മറ്റൊരു ആകര്‍ഷണം 500 സൗജന്യ എസ്എംഎസുകളാണ്. എന്നാല്‍ മുംബൈ, ഡല്‍ഹി സര്‍ക്കിളുകളിലേക്ക് സൗജന്യ കോളുകള്‍ വിളിക്കാന്‍ കഴിയില്ല. 15 ദിവസമാണ് പ്ലാനിന്റെ കാലാവധി. സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ ഉപയോഗിച്ച് കാലാവധി ദീര്‍ഘിപ്പിക്കാനാകും.

പ്രീപെയ്ഡ് പ്ലാന്‍

അടുത്തിടെ ബിഎസ്എന്‍എല്‍ 171 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരുന്നു. പരിധികളില്ലാതെ വോയ്‌സ് കോളുകള്‍, പ്രതിദിനം 2GB ഡാറ്റ, ഓരോ ദിവസവും 100 എസ്എംഎസ് എന്നിവയോട് കൂടിയ പ്ലാനിന്റെ കാലാവധി 30 ദിവസമാണ്. അതായത് പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പരമാവധി 60GB ഡാറ്റ സൗജന്യമായി നേടാന്‍ കഴിയും.

ബിഎസ്എന്‍എല്ലിന്റെ ലക്ഷ്യം

പുതിയ പ്ലാനുകളിലൂടെ റിലയന്‍സ് ജിയോയുടെ 149 രൂപ പ്ലാനിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ബിഎസ്എന്‍എല്ലിന്റെ ലക്ഷ്യം. 28 ദിവസം കാലാവധിയുള്ള പ്ലാനില്‍ ജിയോ പ്രതിദിനം 1.5GB ഡാറ്റയും 100 എസ്എംഎസും നല്‍കുന്നു. ഇതിന് പുറമെ പരിധികളില്ലാതെ വോയ്‌സ് കോളുകള്‍ ചെയ്യാനും അവസരമുണ്ട്. ജിയോ ഉപയോക്താക്കള്‍ക്ക് ജിയോ ആപ്പുകളും ലഭിക്കുന്നു.

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ 499 രൂപയുടെ പ്ലാന്‍ പുറത്തിറക്കിയിരുന്നു. പ്രതിമാസം 45 ജിബി 3G ഡാറ്റ ഇതില്‍ ലഭിക്കും. മാത്രമല്ല പരിധികളില്ലാതെ വോയ്‌സ് വോളുകള്‍ വിളിക്കാന്‍ കഴിയും. പ്രതിദിനം 100 എസ്എംഎസുകളും നേടാം. ബിഎസ്എന്‍എല്‍ ലോക്കല്‍-എസ്ടിഡി-റോമിംഗ് കോളുകള്‍ സൗജന്യമായി വിളിക്കാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ 45 GB-ക്ക് ശേഷം ഇന്റര്‍നെറ്റ് സ്പീഡ് 40 kbps ആയി കുറയും. റിയലന്‍സിന്റെ 509 രൂപയുടെ പ്ലാനിനോടാണ് ബിഎസ്എന്‍എല്‍ 499 രൂപയുടെ പ്ലാന്‍ കൊണ്ട് മത്സരിക്കുന്നത്.

ആധാർ നമ്പർ കൊടുത്ത് വെല്ലുവിളിച്ചു ട്രായ് ചെയർമാൻ; 5 ബാങ്ക് അക്കൗണ്ട് അടക്കം സകലതും ആധാർ വഴി കണ്ടെത്തി ഹാക്കർമാർ!

Most Read Articles
Best Mobiles in India
Read More About: bsnl offer telecom news

Have a great day!
Read more...

English Summary

BSNL takes on Reliance Jio with Rs 75 prepaid plan