ഇന്ത്യയിലെ ആദ്യത്തെ 5ജി സേവനവുമായി ഉടന്‍ ബിഎസ്എന്‍എല്‍


അതി വേഗം വളരുകയാണ് ഇന്ത്യന്‍ സാങ്കേതിക വിദ്യ. ഇന്ന് 4ജിയുടെ കാലമാണ്. ഇന്ത്യയില്‍ 4ജി ശക്തി പ്രാപിച്ചിട്ട് അധികം നാളുകള്‍ ആയിട്ടില്ല. ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ പലതും ഏറെ മുമ്പു തന്നെ അതിവേഗ സാങ്കേതിക വിദ്യയിലേക്ക് ചേക്കേറുമ്പോഴും ഇന്ത്യ പിന്നിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഈ നിലയില്‍ ഉടന്‍ തന്നെ മാറ്റങ്ങള്‍ വരാന്‍ പോകുന്നു.

Advertisement

അതിനു തുടക്കം കുറിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 5ജി യുഗത്തിലേക്ക് ബിഎസ്എന്‍എല്‍ ചുവടു വയ്ക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഏറെ വൈകതെ തന്നെ 4ജി യുഗം അവസാനിക്കുകയും 5ജി യുഗത്തിലേക്ക് കടക്കുകയും ചെയ്യും.

Advertisement

5ജി സാങ്കേതിക വിദ്യയില്‍ ഇന്ത്യ ആഗോള വിപണിക്കൊപ്പം നില്‍ക്കും. പ്രാദേശികമായി 5ജി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനോടകം 224 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഒന്നാം തലമുറ 5ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുളള സ്മാര്‍ട്ട്‌ഫോണ്‍ ഉപകരണങ്ങള്‍ പുറത്തിറങ്ങിയേക്കും. ഈ വര്‍ഷം തന്നെ മറ്റു 5ജി ഉപകരണങ്ങളും രംഗപ്രവേശനം ചെയ്യുമെന്നും പ്രവചിക്കപ്പെടുന്നു.

രാജ്യത്ത് എല്ലായിടത്തും ബിഎസ്എന്‍എല്‍ന്റെ 5ജി സേവനം ഒരു ദിവസമായിരിക്കും ലോഞ്ച് ചെയ്യുന്നതെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ അറിയിച്ചു. ഇതിനായി നോക്കിയ കോറിയന്റ് പോലുളള കമ്പനികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. 2020 മുതല്‍ കണ്‍സ്യൂമര്‍ സര്‍വ്വീസുകള്‍ തുടങ്ങാനാണ് ലഭ്യമിടുന്നത് ഇതു കൂടാതെ 3ജി, 4ജി ടെക്‌നോളജികള്‍ സ്വീകരിക്കുന്നതിനു സമാനമായ 5ജി സര്‍വ്വീസിനെ സര്‍ക്കാര്‍ ഓപ്പറേറ്റഡ് ടെല്‍കോ നഷ്ടപ്പെടുത്തില്ലെന്ന് മൊബൈല്‍ അസോസിയേഷന്‍ (TMA) നടത്തിയ പരിപാടിയിലാണ് ജെയില്‍ അറിയിച്ചത്.

Advertisement

5ജി സര്‍വ്വീസിനോടൊപ്പം 4ജിയും വോള്‍ട്ടു സര്‍വ്വീസും ആരംഭിക്കാനായി DoTല്‍ നിന്നും പ്രീമിയം 700 മെഗാഹെര്‍ട്ട്‌സ് ബാന്‍ഡിലുളള എയര്‍വേസുകള്‍ ബിഎസ്എന്‍എല്‍ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്ത് 5ജി സേവനങ്ങള്‍ ഉടന്‍ പ്രവര്‍ത്തിക്കുന്നതിന് 700 Mhz എയര്‍വേസ് ഉടന്‍ ലഭ്യമാക്കുമെന്ന് ഡോട്ട് പാനല്‍ അടുത്തിടെ അവകാശപ്പെട്ടിരുന്നു.

ബിഎസ്എന്‍എല്‍ 2ജിബി അധിക ഡേറ്റ നല്‍കുന്ന പ്ലാനുകള്‍

ബിഎസ്എന്‍എല്‍ന്റെ ഈ പ്രീ-പെയ്ഡ് കോംപോ പ്ലാനുകളില്‍ 2ജിബി അധിക ഡേറ്റ നല്‍കുന്നു, അതായത് 999 രൂപ, 666 രൂപ, 485 രൂപ, 429രൂപ, 186 രൂപ എന്നിവ.

കൂടാതെ 3ജി ഡേറ്റ STV പ്ലാനുകളായ 448 രൂപ, 444 രൂപ, 333 രൂപ, 349 രൂപ, 187 രൂപ എന്നിവയിലും 2ജിബി അധിക ഡേറ്റ നല്‍കുന്നു. ജൂണ്‍ 18 മുതല്‍ ഈ ഓഫര്‍ വന്നു തുടങ്ങി. ഇൗ ഓഫറില്‍ നിങ്ങള്‍ക്കു വ്യക്തമായി മനസ്സിലാകും ജിയോയുടെ ഡബിള്‍ ധമാക പ്ലാനിനു വെല്ലുവിളിയുമായാണ് എത്തിയതെന്ന്. ആ പ്ലാനില്‍ 1.5ജിബി ഡേറ്റയാണ് ജിയോ നല്‍കുന്നത്.ഇപ്പോള്‍ 299 രൂപയ്ക്ക് ജിയോ4.5ജിബി ഡേറ്റ പ്രതിദിനം നല്‍കുന്ന ഓഫറും ഉണ്ട്.

Advertisement

നിങ്ങളുടെ ഫോൺ ഓഫ് ആണെങ്കിൽ അലാറം അടിക്കുമോ??

Best Mobiles in India

English Summary

BSNL Will Launch India's 1st 5G Service