99 രൂപയ്ക്ക് 45 GB ഡാറ്റയുമായി ഞെട്ടിക്കാൻ ബിഎസ്എന്‍എല്‍!


രാജ്യത്തെ ഏറ്റവും മികച്ച ബ്രോഡ്ബാന്‍ഡ് സേവനദാതാവായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) പുതിയ നോണ്‍ എഫ്ടിടിഎച്ച് പ്ലാനുകള്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് പ്രീപെയ്ഡ് കോമ്പോ പ്ലാനുകള്‍ക്ക് സമാനമായി സൗജന്യ പ്രതിദിന ഡാറ്റ ലഭിക്കുന്നുവെന്നതാണ് പ്ലാനുകളുടെ പ്രധാന സവിശേഷത. 99 രൂപ, 199 രൂപ, 299 രൂപ, 399 രൂപ എന്നീ BBG ULD Combo പ്ലാനുകളില്‍ 45 GB മുതല്‍ 600 GB വരെ സൗജന്യ ഡാറ്റ നേടാനാകും. FUP തീരുന്നത് വരെ 20 Mbps വേഗത ലഭിക്കും. അതിനുശേഷം ഡാറ്റാ സ്പീഡ് 1 Mbps ആയി കുറയുന്നു.

ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധികളില്ലാതെ സൗജന്യ കോളുകള്‍ വിളിക്കാനും കഴിയും. 90 ദിവസം കാലാവധിയുള്ള പ്ലാന്‍ ഇന്ത്യയില്‍ എല്ലായിടത്തും ലഭിക്കും. എന്നാല്‍ ആന്‍ഡമാന്‍ & നിക്കോബാര്‍ ടെലികോം സര്‍ക്കിളില്‍ ഈ പ്ലാനുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

BBG Combo ULD 45 GB പ്ലാന്‍

നാല് പ്ലാനുകളില്‍ ഏറ്റവും വില കുറഞ്ഞ പ്ലാന്‍ ആണിത്. 99 രൂപ വിലയുള്ള പ്ലാനില്‍ 1.5 GB വരെ 20 Mbps ഡാറ്റാ സ്പീഡ് ആസ്വദിക്കാനാകും. ഇതിന് ശേഷം സ്പീഡ് 1 Mbps ആയി കുറയും.

BBG Combo ULD 150GB പ്ലാന്‍

199 രൂപ വിലയുള്ള പ്ലാനില്‍ പ്രതിദിനം 20 Mbps സ്പീഡില്‍ 5GB ഡാറ്റ ലഭിക്കും. അതിനുശേഷം ലഭിക്കുന്ന ഡാറ്റാ സ്പീഡ് 1 Mbps ആണ്.

BBG Combo ULD 300 GB, 600 GB പ്ലാനുകള്‍

300 GB, 600 GB പ്ലാനുകള്‍ക്ക് യഥാക്രമം 299 രൂപയും 399 രൂപയുമാണ്. 299 രൂപയുടെ പ്ലാനില്‍ 20 Mbps വേഗതയില്‍ പ്രതിദിനം 10 GB ഡാറ്റയും 399 രൂപയുടെ പ്ലാനില്‍ ഇതേ വേഗതയില്‍ പ്രതിദിനം 20 GB ഡാറ്റയും ലഭിക്കും. പിന്നീട് ഡാറ്റാ സ്പീഡ് 1 Mbps ആയി കുറയുമെങ്കിലും രാത്രി 12 മണി കഴിയുന്നതോടെ ഡാറ്റാ സ്പീഡ് വീണ്ടും 20 Mbps-ല്‍ എത്തും.

20 Mbps വേഗത പ്രതിദിന FUP-യ്ക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. അതിന് ശേഷം പരിധികളില്ലാതെ ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതിനെല്ലാം പുറമെ സൗജന്യ ഇ-മെയില്‍ ഐഡിയും 1GB സ്റ്റോറേജ് സ്‌പെയ്‌സും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നു.

ഒരു ടിവി വാങ്ങുന്നതിന്‌ മുമ്പ്‌ തീർച്ചയായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

പ്ലാന്‍ അവതരിപ്പിച്ച് 90 ദിവസം വരെയാണ് ഇവയുടെയെല്ലാം കാലാവധി. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ ബിഎസ്എന്‍എല്‍ കാലാവധി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. പുതിയ വരിക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി അവതരിപ്പിച്ചിരിക്കുന്ന പ്ലാനുകള്‍ ആയതിനാല്‍ പഴയ ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകളിലേക്ക് മാറാന്‍ കഴിയില്ല. പുതിയ ഉപഭോക്താക്കള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി 500 രൂപ നല്‍കേണ്ടിയും വരും. ആറുമാസത്തിന് ശേഷം മറ്റ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലേക്ക് മാറേണ്ടിവരുമെന്നതാണ് ഈ പ്ലാനുകളുടെ ഒരു പോരായ്മ.

Most Read Articles
Best Mobiles in India
Read More About: bsnl news telecom broadband

Have a great day!
Read more...

English Summary

BSNL with daily broadband plans 45 GB data for 99 rupees