ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വ്യാജന്മാര്‍ വിലസുന്നു?


ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവ വഴി വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) രണ്ട് കമ്പനികള്‍ക്കും നോട്ടീസ് നല്‍കി. പത്ത് ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ നടപടി എടുക്കുമെന്നും മുന്നറിയിപ്പ്.

Advertisement

കച്ചവട മാമാങ്കം

കച്ചവട മാമാങ്കം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വിവിധ വെയര്‍ഹൗസുകളിലും മറ്റും നടത്തിയ പരിശോധനയില്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത നിരവധി ഉത്പന്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവയില്‍ പലതും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വ്യാജ ഉത്പന്നങ്ങളാണെന്നാണ് നിഗമനം.

Advertisement
കമ്പനികള്‍ക്ക് എതിരെ

നിശ്ചിത സമയത്തിനുള്ളില്‍ തൃപ്തികരമായ മറുടപടി നല്‍കാതിരുന്നാല്‍, കമ്പനികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിസിജിഐ അധികൃതര്‍ വ്യക്തമാക്കി.

ലൈസന്‍സ് ഉണ്ടായിരുന്നില്ല.

കണ്ടെടുത്ത മിക്ക ഉത്പന്നങ്ങളിലും സാധുതയുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. ലൈസന്‍സ് ഇല്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാണ്. ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഇറക്കുമതി ചെയ്തവയാണ്. അവയ്ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും വ്യക്തമായിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചില വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തി.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍

ഇന്ത്യയില്‍ നിയമപരമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നതിന് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. മാത്രമല്ല ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയില്‍ ഉപയോഗിക്കാനും പാടില്ല.

വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍

ആമസോണ്‍ വഴി വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വലിയ പ്രാധാന്യമാണ് ആമസോണ്‍ നല്‍കുന്നത്. ഇത്തരം പരാതികള്‍ ലഭിച്ച സാഹര്യങ്ങളില്‍ കുറ്റക്കാര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

ഇതുവരെ പ്രതികരിച്ചിട്ടില്ല

ഈ വിഷയത്തില്‍ ഫ്‌ളിപ്കാര്‍ട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിസിനസ്സ് റ്റു ബിസിനസ്സ് പ്ലാറ്റ്‌ഫോമായ ഇന്ത്യാമാര്‍ട്ടിനും സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ 25 ശതമാനമം ഓണ്‍ലൈനായി വില്‍ക്കുന്നുവെന്നാണ് കണക്ക്. ഇവ ഓണ്‍ലൈനായി വാങ്ങുന്നവരില്‍ 30 ശതമാനം പേര്‍ക്കും ലഭിക്കുന്നത് വ്യാജ ഉത്പന്നങ്ങളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആധാർ കാർഡ് നഷ്ടമായാൽ എന്തുചെയ്യണം? എങ്ങനെ ഓൺലൈനായി ഡൗൺലോഡ് ചെയ്യാം?

 

Best Mobiles in India

English Summary

Buying Cosmetics From Amazon, Flipkart? Beware, It Can Be Fake