ഇന്ത്യാക്കാര്‍ക്ക് ബ്ലോഗിംഗ് എളുപ്പമാക്കാനായി ഗൂഗിളിന്റെ പുതിയ ആപ്പ്


ഇന്ത്യാക്കാര്‍ക്ക് പുതിയ സേവനങ്ങളും സവിശേഷതകളും കൊണ്ടു വരാനായി ഗൂഗിള്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു. 'Blog Compass' എന്ന പുതിയ ആപ്ലിക്കേഷന്‍ ആരംഭിച്ചു കൊണ്ട് ഇന്ത്യന്‍ ബ്ലോഗര്‍മാരുടെ ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Advertisement

ബീറ്റ സ്‌റ്റേജുകളിലാണ് ഇപ്പോള്‍ ഈ ആപ്പുളളത്. ഇതിനകം തന്നെ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ് ലഭ്യമാണ്. ഈ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ മാത്രമേ ലഭ്യമാകൂ എന്നും ലിസ്റ്റിംഗില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

ബ്ലോഗ് കോംപസ് ആപ്പിലൂടെ ബ്ലോഗേഴ്‌സിന് തങ്ങളുടെ വെബ്‌സൈറ്റ് മാനേജ് ചെയ്യാനും ഒപ്പം ഗൂഗിളില്‍ ട്രന്‍ഡു ചെയ്യുന്ന വിഷയങ്ങള്‍ കണ്ടെത്താനും അവരെ വളരെയേറെ സഹായിക്കുമെന്നാണ് ലിസ്റ്റിംഗ് പറയുന്നത്. ബ്ലോഗര്‍മാരുടെ താല്‍പര്യവും അതു പോലെ അവരുടെ ചരിത്രവും അടിസ്ഥാനമാക്കിയാണ് ഓരോ വിഷയങ്ങളും നിര്‍ദ്ദേശിക്കുന്നത്.

ഇതു കൂടാതെ ആപ്പ് SEOല്‍ ബ്ലോഗര്‍മാരുടെ ടിപ്‌സു നല്‍കുകയും എങ്ങനെ ഗൂഗിള്‍ സെര്‍ച്ച് പേജുകളില്‍ അവരുടെ വെബ്‌സൈറ്റ് ലഭിക്കും എന്നീ കാര്യങ്ങളും നല്‍കും. ഇതു കൂടാതെ അവരുടെ വെബ്‌സൈറ്റിന്റെ സ്ഥിതിവിവരണക്കണക്കുകള്‍ അറിയാനും ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ അംഗീകരിക്കാനും ഒപ്പം എങ്ങനെ അവരുടെ ബ്ലോഗുകള്‍ മെച്ചപ്പെടുത്താം എന്നതിനുളള ടിപ്‌സുകളും നേടാന്‍ കഴിയും. ഈ ആപ്പ് Wordpress, Blogger.com എന്നീ വെബ്‌സൈറ്റുകള്‍ക്ക് അനുയോജ്യമാണ്.

Advertisement

ഗൂഗിള്‍ അടുത്തിടെ മറ്റൊരു ആപ്ലിക്കേഷനും അവതരിപ്പിച്ചു. അതായത് ഗൂഗിളിന്റെ തേസ് ആപ്പിന്റെ പേരു മാറ്റി 'ഗൂഗിള്‍ പേ' എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യ ഇവന്റില്‍ ഗൂഗിള്‍ അടുത്തിടെ പ്രഖ്യാപിച്ച പ്രഖ്യാപനമാണ് ഇത്.

ഇതു കൂടാതെ മികച്ച സുരക്ഷയ്ക്കും സ്റ്റോറേജിനും വേണ്ടി Android Pi Edition നെ കുറിച്ചും ഗൂഗിള്‍ സംസാരിച്ചിരുന്നു. ഒപ്പം ലോക്കല്‍ ആപ്ലിക്കേഷനുകളെ അതിന്റെ അസിസ്റ്റന്റ് പിന്തുണയ്ക്കുന്നതായും ഗൂഗിള്‍ ആറിയിച്ചു.

ഗൂഗിള്‍ ഗോയിലൂടെ ഉടന്‍ തന്നെ മറാത്തി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളും വായിക്കാം. ഇതു കൂടാതെ ഗൂഗിള്‍ സ്‌റ്റേഷന്‍ ആന്ധ്രാപ്രദേശ് സ്‌റ്റേറ്റ് ഫൈബര്‍നെറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് 12,000 ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഗൂഗിള്‍ സ്റ്റേഷന്‍ എത്തിക്കാനുളള ശ്രമത്തിലുമാണ്.

Best Mobiles in India

Advertisement

English Summary

By launching this app Google makes blogging easier for Indians