സിഇഎസിലെ സാംസങ് പെരുമ...!


സാങ്കേതിക രംഗത്തെ തങ്ങളുടെ ആധിപത്യം അരക്കിട്ട് ഉറപ്പിക്കുന്നതിനായി സാംസങ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ഒരു പിടി ഗാഡ്ജറ്റുകളാണ് അവതരിപ്പിച്ചത്. സാംസങ് സ്വന്തമായി വികസിപ്പിച്ചെടുത്ത ടിസന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലുളള സ്മാര്‍ട്ട് ടിവിയാണ് ഇതില്‍ ശ്രദ്ധേയം. സാംസങിന്റെ സ്മാര്‍ട്ട്‌ഫോണുകളുമായും ടാബ്‌ലറ്റുകളുമായെല്ലാം ഈ ടിവിയെ സമന്വയിപ്പിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. ടിവി ഓഫാണെങ്കില്‍ പോലും പരിപാടികള്‍ തത്സമയം മൊബൈലില്‍ കാണാന്‍ ഇതുകൊണ്ട് സാധിക്കും.

Advertisement

ഗിയര്‍ വിആര്‍ എന്ന പേരില്‍ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റും സാംസങ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തലയില്‍ ധരിച്ചാല്‍ 360 ഡിഗ്രി ആംഗിളില്‍ വീഡിയോ കാണാമെന്നതാണ് ഗിയറിന്റെ സവിശേഷത. ഗിയറിലേക്ക് വേണ്ട വീഡിയോകള്‍ തിരഞ്ഞെടുക്കാനായി മില്‍ക്ക് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും കമ്പനി തയ്യാറാക്കിയിട്ടുണ്ട്.

Advertisement

250 ജിബി, 500 ജിബി, ഒരു ടിബി ശേഷിയുള്ള സോളിഡ് സ്‌റ്റോറേജ് ഡ്രൈവുകളും സാംസങ് പ്രദര്‍ശന വേദിയെ പരിചയപ്പെടുത്തി. ഒരു വിസിറ്റിങ് കാര്‍ഡിന്റെ മാത്രം വലിപ്പമുള്ള ഇത്തരം ഡ്രൈവുകളുടെ ട്രാന്‍സ്ഫര്‍ വേഗം 450 എംബി/സെക്കന്‍ഡാണ്.

Best Mobiles in India

Advertisement

English Summary

CES 2015: Samsung Makes Big Announcements On Smart TV, SSDs, Milk VR And Chef Collection.