സിഇഎസ് 2018: മോട്ടോറോള പുതിയ ഹെല്‍ത്ത് & കീബോര്‍ഡ് മോട്ടോ മോഡുകള്‍ പ്രദര്‍ശിപ്പിച്ചു


മോട്ടോ Z കുടുംബത്തില്‍പ്പെട്ട സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ മോട്ടോറോള അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. പോളറോയ്ഡ് ക്യാമറ, ഗെയിംപാഡ്, വയര്‍ലെസ്സ് ചാര്‍ജിംഗ് എന്നിവ ഈ വിധത്തില്‍ ഫോണിലെത്തിയ സൗകര്യങ്ങളാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണം മോട്ടോറോള സിഇഎസ് 2018 രണ്ട് പുതിയ മോട്ടോ മോഡുകള്‍ പ്രഖ്യാപിച്ചു.

Advertisement

ആദ്യ മോട്ടോ മോഡ് വികസിപ്പിച്ചെടുത്തത് മോട്ടോറോളയുടെ മാതൃകമ്പനിയായ ലെനോവയാണ്. ലെനോവ വൈറ്റല്‍ മോട്ടോ മോഡ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹൃദയ സ്പന്ദന നിരക്ക്, ശ്വസന നിരക്ക്, പള്‍സ് Ox, ശരീരോഷ്മാവ്, രക്തസമ്മര്‍ദ്ദം എന്നിവ നിരീക്ഷിക്കാന്‍ കഴിയും. ഇവ അളക്കാന്‍ മോഡിന് വെറും മൂന്ന് മിനിറ്റ് മതി.

Advertisement

ഇന്‍ഫ്രാറെഡ് ടെമ്പറേച്ചര്‍ സെന്‍സര്‍, ഫിംഗര്‍ ക്ലിപ്, ഫിംഗര്‍ കഫ് എന്നിവയാണ് മോഡിലുള്ളത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫിംഗര്‍ കഫിന് രക്തസമ്മര്‍ദ്ദം അടക്കുള്ളവ കൃത്യമായി കണക്കാക്കാന്‍ കഴിയും. ഏപ്രിലില്‍ പുറത്തിറങ്ങുന്ന ലെനോവ വൈറ്റല്‍ മോട്ടോ മോഡിന്റെ വില ഏകദേശം 25177 രൂപയായിരിക്കും.

2017-ല്‍ മോട്ടോറോള സംഘടിപ്പിച്ച ട്രാന്‍സ്‌ഫോം ദി സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ച് വിജയിച്ച ലിവര്‍മോറിയമാണ് രണ്ടാമത്തെ മോട്ടോ മോഡ് നിര്‍മ്മിച്ചിരിക്കുന്നത്. മോട്ടോ Z ഫോണുകള്‍ക്ക് പിന്നില്‍ ഘടിപ്പിക്കാവുന്ന സ്ലൈഡര്‍ കീബോര്‍ഡ്, പൂര്‍ണ്ണമായും QWERTY കീബോര്‍ഡ് ആണ്. മോഡ് വച്ചുകഴിഞ്ഞാല്‍ ഫോണ്‍ 60 ഡിഗ്രി വരെ സ്ലൈഡ് ചെയ്യാനാകും. ഏകദേശം 6310 രൂപയായിരിക്കും സ്ലൈഡര്‍ കീബോര്‍ഡിന്റെ വില.

Advertisement

കോള്‍ഡ് സ്‌റ്റോറേജില്‍ ബിറ്റ്‌കോയില്‍ ഓഫ്‌ലൈനായി സൂക്ഷിക്കാന്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍

ലിവര്‍മോറിയത്തിന്റെ വിജയം ട്രാന്‍സ്‌ഫോം ദി സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ച് ഈ വര്‍ഷവും നടത്താന്‍ മോട്ടോറോളയ്ക്ക് പ്രചോദനമായിട്ടുണ്ട്. ഫെബ്രുവരി 6 വരെ പുതിയ ആശയങ്ങള്‍ സമര്‍പ്പിക്കാം. ഇതിലൂടെ ഒരു മോട്ടോ Z ഫോണ്‍, മോട്ടോ മോഡ് ഡെവലപ്‌മെന്റ് കിറ്റ്, ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിന്‍ ആരംഭിക്കുന്നതിന് ഇന്‍ഡിഗോഗോയുടെ പിന്തുണ എന്നിവ നേടാന്‍ അവസരമുണ്ട്.

വിജയികള്‍ക്ക് കമ്പനിയുടെ ചിക്കാഗോ ആസ്ഥാനം സന്ദര്‍ശിക്കാനും മോട്ടോ മോഡ് എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ് ടീമുമായി ആശയവിനിമയം നടത്താനും അവസരം ലഭിക്കും.

Best Mobiles in India

Advertisement

English Summary

At CES 2018, Motorola has yet again announced two new Moto Mods.