സിഇഎസ്‌2018: ഉന്നത നിലവാരത്തിലുള്ള ഹെഡ്‌ഫോണുകളുമായി സെന്‍ഹെയ്‌സര്‍


സിഇഎസ്‌ 2018 ല്‍ ഓഡിയോ ഉത്‌പന്ന നിര്‍മാണ രംഗത്തെ പ്രമുഖരായ സെന്‍ഹെയ്‌സെര്‍ നിരവധി പുതിയ ഉത്‌പന്നങ്ങള്‍ അവതരിപ്പിച്ചു. പുതിയ എച്ച്‌ഡി 820ഹെഡ്‌ഫോണുകളും സിഎക്‌സ്‌ 6.00 ബിടി ബ്ലൂടൂത്ത്‌ ഇയര്‍ബഡ്‌സുമാണ്‌ ഇതില്‍ ശ്രദ്ധേയം.

Advertisement

വീട്ടിലാണെങ്കിലും ജോലിയിലാണെങ്കിലും സംഗീതാസ്വാദനം മികച്ചതാക്കാന്‍ പുതിയ എച്ച്‌ഡി820 അവസരം നല്‍കും. കേഴ്‌വിക്കാരെ ചുറ്റുപാടുകളില്‍ നിന്നും അകറ്റി മികച്ച ശ്രവണ സുഖം ലഭ്യമാക്കും.

Advertisement

മികച്ച ശബ്ദം നിങ്ങള്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയണം എന്ന ലക്ഷ്യത്തോടെയാണ്‌ സിഎക്‌സ്‌ 6.00 ബിടിയും നിര്‍മ്മിച്ചിരിക്കുന്നതെന്ന്‌ സെന്‍ഹെയ്‌സറിന്റെ പ്രോഡക്ട്‌ മാനേജര്‍ നാന്‍ ചെന്‍ പറഞ്ഞു. വളരെ ചെറുതും കനം കുറഞ്ഞതും അതേസമയം വളരെ സൗകര്യപ്രദവുമായ ഹെഡ്‌ഫോണുകളാണിത്‌.

ശബ്ദ നിലവാരത്തിന്‌ പുതിയ അളവ്‌കോല്‍ നിശ്ചയിച്ചിരിക്കുകയാണ്‌ പുതിയ ഹോഡ്‌ഫോണുകള്‍ എന്ന്‌ കമ്പനി പറഞ്ഞു.

സെന്‍ഹെയ്‌സര്‍ എച്ച്‌ഡി 820

തികച്ചും സുതാര്യവും വ്യക്തവുമായ ശബ്ദമാണ്‌ എച്ച്‌ഡി 820 ഹെഡ്‌ഫോണുകള്‍ ലഭ്യമാക്കുന്നത്‌. പ്രതിധ്വനി പരമാവധി കുറയ്‌ക്കുന്നതിന്‌ ഇതിലെ സവിശേഷമായ ട്രാന്‍സ്‌ഡ്യൂസര്‍ കവര്‍ സഹായിക്കും. സ്വാഭാവികവും യഥാര്‍ത്ഥവുമായ ശബ്ദത്തോടു കൂടി ഈ രംഗത്ത്‌ താരതമ്യത്തിനായി പുതിയ മാനദണ്ഡം കൊണ്ടുവന്നിരിക്കുകയാണ്‌ എച്ച്‌ഡി 820.

പുതിയ ഹെഡ്‌ഫോണുകളുടെ മികച്ച പ്രകടനത്തെ സഹായിക്കുന്നത്‌ സെന്‍ഹെയ്‌സര്‍ റിങ്‌ റേഡിയേറ്റര്‍ ട്രാന്‍സ്‌ഡ്യൂസറിന്‌ മേലുള്ള സവിശേഷമായ ഗ്ലാസ്സ്‌ കവറുകളാണ്‌. ട്രാന്‍സ്‌ഡ്യൂസറിന്റെ പിന്‍ഭാഗത്തു നിന്നുള്ള ശബ്ദതരംഗങ്ങള്‍ രണ്ട്‌ അബ്‌സോര്‍ബര്‍ ചേമ്പറുകളില്‍ പ്രതിഫലിക്കാന്‍ കര്‍വ്‌ഡ്‌ ഗോറില്ല ഗ്ലാസ്സ്‌ സഹായിക്കും. ഇത്‌ പ്രതിധ്വനി പരമാവധി കുറയ്‌ക്കും.

ജര്‍മനയില്‍ നിര്‍മ്മിച്ച ഹെഡ്‌ഫോണിന്റെ പ്രധാന സവിശേഷതകള്‍ മെറ്റല്‍ ഹെഡ്‌ബാന്റ്‌, സില്‍വര്‍-ക്ലാഡഡ്‌ ഒഎഫ്‌സി കേബിള്‍, ഗോള്‍ഡ്‌ പ്ലേറ്റഡ്‌ പ്ലഗ്‌സ്‌ എന്നിവയാണ്‌. ഇയര്‍പാഡുകള്‍ അലര്‍ജിക്ക്‌ കാരണമാകാത്ത ഉയര്‍ന്ന നിലവാരത്തിലുള്ള സിന്തറ്റിക്‌ ലെതര്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ചതാണ്‌. പുറമെ നിന്നുള്ള ബഹളങ്ങള്‍ കേഴ്‌ വിക്കാരിലേക്കെത്താതിരിക്കാനും ഇവ സഹായിക്കും.

ഇത്തരത്തില്‍ മികച്ച ഘടകങ്ങള്‍ തിരഞ്ഞെടത്തതിലൂടെ എച്ച്‌ഡി 820 ഓഡിയോഫൈല്‍ ഹെഡ്‌ഫോണുകളുമായി ചേര്‍ന്ന്‌ പൂര്‍ണ സംഗീതാസ്വാദനം സാധ്യമാക്കി തരും. എച്ച്‌ഡി820ക്ക്‌ വളരെ ഇണങ്ങുന്നതാണ്‌ ഹെഡ്‌ഫോണുകള്‍ക്ക്‌ വേണ്ടിയുള്ള സെന്‍ഹെയ്‌സറിന്റെ എച്ച്‌ഡിവി 820 ആപ്ലിഫയര്‍ .

എച്ച്‌ഡി820യുടെയും എച്ച്‌ഡിവി 820യുടെയും പ്രധാന ഫീച്ചര്‍ ആണ്‌ പെന്റകോണ്‍ കണക്ടറുകള്‍.

2018 തുടക്കത്തില്‍ തന്നെ പുതിയ എച്ച്‌ഡി 820 ലഭ്യമായി തുടങ്ങുമെന്നാണ്‌ പ്രതീക്ഷ. 2,399.95 ഡോളര്‍( ഏകദേശം 1,52,400 രൂപ ) ആണ്‌ പ്രതീക്ഷിക്കുന്ന വില.

സെന്‍ഹെയ്‌സര്‍ സിഎക്‌സ്‌ 6.00ബിടി

ശ്രവണസുഖം മെച്ചപ്പെടുത്തുന്നതിന്‌ ഈ പുതിയ ബ്ലൂടൂത്ത്‌ ഇന്‍-ഇയര്‍ ഹെട്‌ഫോണുകള്‍ സഹായിക്കും. സിഎക്‌സ്‌ 6.00 ബിടിയില്‍ പ്രധാനമായും ഉള്ളത്‌ ചെവിയില്‍ വ്‌ക്കുന്ന ഇയര്‍ബഡുകളും അതിനോട്‌ ചേര്‍ന്ന്‌ കഴുത്തിന്‌ ചുറ്റുമായുള്ള കേബിളുമാണ്‌.

വിപുലമായ ബാസ്സ്‌ പ്രതികരണത്തോട്‌ കൂടിയ വ്യക്തവും സൂഷ്‌മവുമായ ശബ്ദം സിഎക്‌സ്‌ 6.00 ബിടി ലഭ്യമാക്കുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. ബ്ലൂടൂത്ത്‌ 4.2, ക്വാല്‍ക്കം എപിടി-എക്‌സ്‌ എന്നിവയാണ്‌ മികച്ച വയര്‍ലെസ്സ്‌ ശബ്ദം ലഭ്യമാക്കാന്‍ സഹായിക്കുന്നത്‌.

രണ്ട്‌ ഡിവൈസുകള്‍ ഒരേസമയം കണക്ട്‌ ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി-കണക്ഷന്‍ സംവിധാനവും ഇതിലുണ്ട്‌. 3-വേ കോളിങ്‌ സപ്പോര്‍ട്ട്‌ ചെയ്യുന്ന സിവിസി നോയ്‌സ്‌ കാന്‍സലേഷന്‍ ടെക്‌നോളജിയോട്‌ കൂടിയ ഇന്റഗ്രേറ്റഡ്‌ മൈക്രോഫോണ്‍ ആണ്‌ സിഎക്‌സ്‌ 6.00 ബിടിയില്‍ ഉപയോഗിച്ചിരിക്കുന്നത്‌.

സംഗീതവും കോളുകളും നിയന്ത്രിക്കാന്‍ ഒരു വശത്തായി 3-ബട്ടണ്‍ റീമോട്ട്‌ ഉണ്ട്‌. കൂടാതെ ബാറ്ററിയുടെ സ്ഥിതി ശ്രദ്ധയില്‍പെടുത്താനും സംവിധാനമുണ്ട്‌.

വളരെ സുരക്ഷിതവും സൗകര്യപ്രദവുമാണ്‌ സിഎക്‌സ്‌ 6.00 ബിടി. ഭാരം പരമാവധി കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കേബിള്‍ ഡിസൈന്‍ സ്വീകരിച്ചിരിക്കുന്നത്‌. മാത്രമല്ല എവിടെയും കൊണ്ടുപോകുന്നതും സൗകര്യപ്രദമാണ്‌.

ആറ്‌ മണിക്കൂര്‍ ബാറ്ററി ലൈഫ്‌ ഉറപ്പ്‌ തരുന്ന സിഎക്‌സ്‌ 6.00ബിടി യുഎസ്‌ബി വഴി ചാര്‍ജ്‌ ചെയ്യാം. പത്ത്‌ മിനുട്ടിനുള്ളില്‍ രണ്ട്‌ മണിക്കൂര്‍ ബാറ്ററിലൈഫ്‌ നല്‍കും. മാത്രമല്ല 1.5 മണിക്കൂര്‍ കൊണ്ട്‌ പൂര്‍ണമായും ചാര്‍ജ്ജ്‌ ചെയ്യാം.

പുതിയ സിഎക്‌സ്‌ 6.00 ബിടി ജനുവരി 2018 മുതല്‍ ലഭ്യമാകും . 99യൂറോ/99.95 ഡോളര്‍( ഏകദേശം 6,340 രൂപ ) ആണ്‌ പ്രതീക്ഷിക്കുന്ന വില.

ഓണര്‍ വ്യൂ 10 റിവ്യൂ: മുപ്പതിനായിരത്തില്‍ താഴെ വിലയ്ക്ക് മികച്ച ഫോണ്‍

ആംബിയോ

ഹെഡ്‌ഫോണുകള്‍ക്ക്‌ പുറമെ സിഇഎസ്‌ 2018 ല്‍ സെന്‍ഹെയ്‌സര്‍ 3ഡി സൗണ്ട്‌ ബാറിന്റ ആദ്യമാതൃകയും അവതരിപ്പിച്ചു. ഓഡിയോ സ്‌പെഷ്യലിസ്റ്റുകളുടെ ആംബിയോ 3ഡി ഓഡിയോ പ്രോഗ്രാമിലുണ്ടായ ഏറ്റവും പുതിയ വികസനമാണിത്‌.

സെന്‍ഹെയ്‌സറിന്റെ ആംബിയോ 3ഡി ഓഡിയോ ടെക്‌നോളജി ലഭ്യമാക്കുന്ന സവിശേഷ ശ്രവണാനുഭവം കമ്പനി അവതരിപ്പിച്ചു കാണിച്ചു . കൂടാതെ ആബിയോ സ്‌മാര്‍ട്‌ ഹെഡ്‌സെറ്റ്‌ ഉള്‍പ്പടെയുള്ള ആംബിയോ സൊലൂഷനുകളുടെ നിലവിലെ സ്ഥിതിയും വിശദീകരിച്ചു.

3ഡി ഓഡിയോ റെക്കോഡിങിന്‌ വേണ്ടിയുള്ള ഈ ഹെഡ്‌സെറ്റ്‌ വളരെ ലളിതമായി ബൈനുറല്‍ ഓഡിയോ റെക്കോഡിങുകള്‍ കേള്‍ക്കാനും റെക്കോഡ്‌ ചെയ്യാനും അനുവദിക്കും.

വരാനിരിക്കുന്ന ആംബിയോ 3ഡി സൗണ്ട്‌ ബാറിന്റെ ആദ്യ പ്രദര്‍ശനമാണ്‌ കമ്പനി നടത്തിയത്‌.

"ഓഡിയോയുടെ ഭാവി രൂപപെടുത്തുന്നതിന്‌ വേണ്ടിയുള്ള ഞങ്ങളുടെ ഉത്തരവാദിത്തം പ്രകടമാക്കാന്‍ സിഇഎസ്‌ പോലെ അനുയോജ്യമായ മറ്റൊരു വേദിയില്ല, പല ടെക്‌നോളജികളും കണ്ടെത്തലുകളും ലോകത്ത്‌ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്‌ ഇവിടെയാണ്‌" സെന്‍ഹെയ്‌സറിന്റെ കണ്‍സ്യൂമര്‌ ഇലക്ട്രോണിക്‌സ വിഭാഗം ചീഫ്‌ ഓപറേറ്റിങ്‌ ഒഫീസര്‍ പീറ്റ്‌ ഒഗ്ലെ പറഞ്ഞു. " ഓഡിയോഫയല്‍ ശ്രവണ രംഗത്ത്‌ വന്‍രീതിയിലുള്ള മാറ്റമായിരിക്കും ആംബിയോ 3ഡി പ്രോഗ്രാമും പുതിയ വയര്‍ലെസ്സ്‌ ഹെഡ്‌ഫോണുകളും കൊണ്ടുവരിക. ഞങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഏറ്റവും മികച്ച ഇടം സിഇഎസ്‌ ആണ്‌ " അദ്ദേഹം പറഞ്ഞു.

Best Mobiles in India

English Summary

At CES 2018, audio specialist Sennheiser has introduced several new headphones dubbed as Sennheiser HD 820 and CX 6.00BT for the consumers.