ചന്ദ്രനിലേക്ക് നാസയുടെ ലേസര്‍ ഉപകരണങ്ങളെത്തിക്കാന്‍ തയ്യാറായി ചന്ദ്രയാന്‍ 2


ഇന്ത്യയുടെ ലൂണാര്‍ മിഷനായ ചന്ദ്രയാന്‍ 2 അടുത്തമാസം വീണ്ടും ബഹിരാകാശത്തേക്ക് കുതിക്കുന്നു. വെറുമൊരു കുതിപ്പല്ല. മറിച്ച് നാസയുടെ ലേസര്‍ ഉപകരണങ്ങുമായാണ് ചന്ദ്രയാന്‍ 2 ബഹിരാകാശത്തേക്കു പറക്കുന്നത്. ചന്ദ്രന്റെ കൃത്യമായ അളവെടുക്കുകയാണ് ലേസര്‍ ഉപകരണങ്ങള്‍ ബഹിരാകാശത്തെത്തിക്കുന്നതിലൂടെ നാസ ലക്ഷ്യമിടുന്നത്. യു.എസ് സ്‌പേസ് ഏജന്‍സി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisement

ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്

യു.എസിലെ ടെക്‌സസില്‍ കഴിഞ്ഞ ആഴ്ച നടന്ന ലൂണാര്‍ ആന്റ് പ്ലാനറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ഇസ്രയേലി ലാന്റര്‍ ബെര്‍ഷീറ്റും ചന്ദ്രയാന്‍ 2നൊപ്പം വിക്ഷേപിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തുകയുണ്ടായി. നാസയുടെ സ്വന്തം ലേസര്‍ റെട്രോ റിഫ്‌ളക്ടര്‍ അറേസിനെ രണ്ടു വാഹനങ്ങളും ബഹിരാകാശത്തെത്തിക്കും.

Advertisement
നാസ ലക്ഷ്യംവെയ്ക്കുന്നത്.

'ഒട്ടനവധി ലേസറുകളെ ബഹിരാകാശത്തെത്തിക്കാനാണ് ഇപ്പോള്‍ നാസ ലക്ഷ്യംവെയ്ക്കുന്നത്. എണ്ണം വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യകതയാണ്. കാരണം ചന്ദ്രന്റെ കൃത്യമായ അളവെടുപ്പിന് ഇതാവശ്യമാണ്'- നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിലെ പ്ലാനറ്ററി വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ ലോറി ഗ്ലേസ് പറയുന്നു. space.com നോടാണ് ലോറി പ്രതികരിച്ചത്.

ഭൂമിയിലെത്തിക്കാന്‍ ഇവയ്ക്കാകും

ഏറെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ച മിററുകളാണ് റെട്രോ ഫിഫ്‌ളക്ടറുകള്‍. ലേസര്‍ ലൈറ്റ് സിഗ്നലുകളെ വളരെ കൃത്യമായി ഭൂമിയിലെത്തിക്കാന്‍ ഇവയ്ക്കാകും. ഇതിലൂടെ നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ചന്ദ്രന്റെ കൃത്യമായ അളവെടുപ്പ് ഭൂമിയിലിരുന്ന് രേഖപ്പെടുത്താന്‍ സാധിക്കും. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം കൃത്യമായി അളക്കുകയാണ് പ്രധാന ഉദ്ദേശ്യം.

ചില പോരായ്മകളുണ്ട്.

'നിലവില്‍ ലൂണാര്‍ സര്‍ഫസില്‍ ഇപ്രകാരമുള്ള അഞ്ച് ഉപകരണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ അവയ്ക്ക് ചില പോരായ്മകളുണ്ട്. ഇവ പുതിയ ദൗത്യത്തില്‍ പരിഹരിക്കപ്പെടും' -നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയാര്‍ ഫിസിക്‌സ് നാഷണല്‍ ലബോററ്ററിയിലെ ഊര്‍ജതന്ത്രജ്ഞനായ ഡെല്‍ അഗ്നെല്ലോ പറയുന്നു.

ലേസര്‍ സാങ്കേതിക വിദ്യ

ചന്ദ്രന്റെ കൃത്യമായ ഊഷ്മാവ് മാറ്റവും അളക്കാന്‍ ലേസര്‍ സാങ്കേതിക വിദ്യയിലൂടെ കഴിയും. ഇതിനായി ഉപകരണങ്ങള്‍ സദാസമയം ചന്ദ്രനെ നിരീക്ഷിക്കും. മാത്രമല്ല. നിരീക്ഷിച്ച് ലഭിക്കുന്ന ഫലം അപ്പപ്പോള്‍തന്നെ നാസയിലേക്ക് ലഭ്യമാക്കുകയും ചെയ്യും.

Best Mobiles in India

English Summary

‘Chandrayaan 2 will carry NASA’s laser instruments to Moon’