30 സെക്കന്‍ഡുകൊണ്ട് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാം...!


ഇനി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 30 സെക്കന്‍ഡ് മതി. സ്റ്റോര്‍ഡോട്ട് എന്ന കമ്പനിയാണ് സ്വപ്‌നത്തില്‍ മാത്രം സാധിക്കുന്ന കരുതിയ കാര്യം യാഥാര്‍ത്ഥ്യമാക്കിയത്. 100 ഇരട്ടി വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ഒരു ഡിവൈസിനാണ് ഇസ്രായേല്‍ കമ്പനിയായ സ്റ്റോര്‍ഡോട്ട് രൂപം നല്‍കിയത്.

Advertisement

കമ്പനി 8 മാസങ്ങള്‍ക്ക് മുന്‍പ് സമാനമായി ഒരു ബാറ്ററി അവതരിപ്പിച്ചിരുന്നു, എന്നാല്‍ വളരെ വലിപ്പമുളളതും ഹാന്‍ഡ്‌സെറ്റിനേക്കാള്‍ കട്ടി കൂടിയതുമായ ഈ ഡിവൈസ് പ്രായോഗിക ഉപയോഗത്തിന് യോജിക്കുന്നതായിരുന്നില്ല.

Advertisement

ഇത്തവണ സിഇഎസില്‍ അവതരിപ്പിച്ച മൊബൈല്‍ ചാര്‍ജിങ് ഡോക് മുന്‍പത്തെ അപേക്ഷിച്ച് കൂടുതല്‍ മെലിഞ്ഞതാണ്. 2016-ഓടെ സ്മാര്‍ട്ട്‌ഫോണിനായി ഇത്തരത്തിലുളള ബാറ്ററിയുടെ നിര്‍മ്മാണം ആരംഭിക്കാനാണ് ഉദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ഈ ഡിവൈസിന്റെ പ്രവര്‍ത്തനം കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.

Best Mobiles in India

Advertisement

English Summary

Charge your smartphone’s battery in 30 seconds with Storedot.