ചാറ്റ്‌സിം 2-വിലൂടെ എങ്ങനെ ലോകത്ത് എവിടേയും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് നേടാം?


ചാറ്റ്‌സിമ്മിനെ കുറിച്ച് നിങ്ങള്‍ ഏവരും ഇതിനു മുന്‍പു തന്നെ കേട്ടിട്ടുണ്ടാകും. നിങ്ങള്‍ ലോകത്ത് എവിടെയായിരുന്നാലും നിങ്ങളുടെ ചാറ്റ്ആപ്‌സിനെ ബന്ധിപ്പിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന ലോകത്തിലെ ആദ്യ സിം കാര്‍ഡാണ് ചാറ്റ്‌സിം.

Advertisement

ചാറ്റ്‌സിമ്മിലൂടെ നിങ്ങള്‍ക്ക് വാട്ട്‌സപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, വീചാറ്റ്, ലൈന്‍സ്, ടെലിഗ്രാം എന്നിവ ഉള്‍പ്പെടെ മറ്റു ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനും പരിധി ഇല്ലാതെ ഉപയോഗിക്കാം

Advertisement

ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സിം കാര്‍ഡ് പ്രൊവൈഡര്‍ ചാറ്റ്‌സിം 2 അവതരിപ്പിച്ചു. പരിധി ഇല്ലാതെ സൗജന്യ ഇന്റര്‍നെറ്റ് സേവനം വാഗ്ദാനം നല്‍കിയാണ് ചാറ്റ്‌സിം 2 അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ്‌സിമ്മിന്റെ രണ്ടാം പതിപ്പ് കൂടുതല്‍ വിപുലീകരിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.

ചാറ്റ്‌സിം 2ല്‍ എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും സൗജന്യമായിരിക്കും. ചാറ്റ്‌സിമ്മിന്റെ ആദ്യ പതിപ്പില്‍ പരിമിതികള്‍ ഉണ്ടായിരുന്നു. ചിത്രങ്ങളും വീഡിയോകളും വോയിസ് മെസേജുകളും അയക്കണമെങ്കില്‍ പ്രത്യേകം മള്‍ട്ടിമീഡിയ ക്രഡിറ്റ് വാങ്ങണമായിരുന്നു.

എന്നാല്‍ ചാറ്റ്‌സിമ്മിന്റെ രണ്ടാം പതിപ്പില്‍ ഇന്റര്‍നെറ്റും അതിനു പുറമേ ചാറ്റ് ആപ്പുകളും ഉപയോഗിക്കാന്‍ സാധിക്കും. വാട്ട്‌സാപ്പ്, മെസഞ്ചര്‍, വീചാറ്റ് പോലുളള ആപ്ലിക്കേഷനുകള്‍ ചാറ്റ്‌സിമ്മില്‍ ഉപയോഗിക്കാം. കൂടാതെ ഇമോജികളും ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് അയയ്ക്കാം.

Advertisement

ചാറ്റ്‌സിം 2ല്‍ സൗജന്യമായി അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഒരു വര്‍ഷത്തേക്കുളള പ്ലാനില്‍ 165 രാജ്യങ്ങളില്‍ എസ്എംഎസ് അയക്കാനുളള സൗകര്യവും നല്‍കുന്നു. 250 മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകളില്‍ ചാറ്റ്‌സിം ഉപയോഗിക്കാന്‍ സാധിക്കും. ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളിലും ടാബ്ലറ്റുകളിലും ചാറ്റ്‌സിം 2 ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

ആന്‍ഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാം ഈ മികച്ച പോഡ്കാസ്റ്റ് ആപ്‌സുകള്‍

മൈക്രോ, മിനി, നാനോ എന്നീ മൂന്നു വലുപ്പത്തില്‍ ചാറ്റ്‌സിം 2 നിങ്ങള്‍ക്കു ലഭിക്കും. ഇന്ത്യയില്‍ ചാറ്റ്‌സിം 2ന്റെ വില എത്രയാകുമെന്ന് കമ്പനി വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടില്ല.

Best Mobiles in India

Advertisement

English Summary

SIM card provider ChatSim will present at Mobile World Congress in Barcelona its second generation SIM card which promises to offer Internet surfing with 'free and unlimited data traffic'.