സ്‌കൂളിൽ ഹാജര്‍ രേഖപ്പെടുത്താന്‍ നല്‍കിയ ടാബ്ലറ്റുകളില്‍ അശ്ലീല ചിത്രങ്ങള്‍!


ചത്തീസ്ഗഢിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ബയോമെട്രിക് ഹാജറും മറ്റ് പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തുന്നതിന് നല്‍കിയ ടാബ്ലറ്റ് കമ്പ്യൂട്ടറുകളില്‍ അശ്ലീച ചിത്രങ്ങളെന്ന് പരാതി. പ്രശ്‌നപരിഹാരത്തിന് നടപടി ആരംഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. ദുര്‍ഗ്, സുര്‍ഗുജ, ബസ്താര്‍ ജില്ലകളിലെ സ്‌കൂള്‍ അധ്യാപകരാണ് പ്രധാനമായും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹാജറും മറ്റ് പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തുന്നതിന് നല്‍കിയ ടാബ്ലറ്റ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അശ്ലീലചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി ഇവര്‍ പറയുന്നു.

Advertisement

സംഭവം ഇങ്ങനെ

'ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയവയാണ് ടാബ്ലറ്റുകള്‍. ഏതെങ്കിലും ആപ്ലിക്കേഷനുകളോ മറ്റോ ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ ആരെങ്കിലും അറിയാതെ അശ്ലീച ചിത്രങ്ങള്‍ അടങ്ങിയ സ്പാം സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്തിട്ടുണ്ടാകാം.' സംസ്ഥാന ഐടി വകുപ്പ് പ്രോജക്ട് മാനേജര്‍ നിലേഷ് സോണി അറിയിച്ചു. സൗജന്യ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സ്പാമും പരസ്യങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. അവയില്‍ ക്ലിക്ക് ചെയ്താല്‍ അശ്ലീല ചിത്രങ്ങള്‍ പോലുള്ളവ ദൃശ്യമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
പ്രശ്നം പരിഹരിക്കും

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷം 51000 ടാബ്ലറ്റുകള്‍ വിതരണം ചെയ്തിരുന്നു. ചത്തീസ്ഗഢ് ഇന്‍ഫോടെക് പ്രൊമോഷന്‍ സൊസൈറ്റിക്കായിരുന്നു പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. സൊസൈറ്റി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഇതിന്റെ ഭാഗമായി ഐടി വിദഗ്ദ്ധര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കും.

തത്കാലം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

പ്രശ്‌നം പരിഹരിക്കുന്നത് വരെ ടാബ്ലറ്റുകള്‍ ഉപയോഗിക്കരുതെന്ന് ബലോജാബാസാര്‍ ജില്ലാ അധിതര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്താന്‍ ഇന്റര്‍നെറ്റ് ആവശ്യമില്ല. അതിനാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഇത് ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു.

അധികൃതരുടെ തീരുമാനം

ഇതിനിടെ പ്രശ്‌നത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കുന്നതിന് ചെന്നൈയില്‍ നിന്നുള്ള ഐടി വിദഗ്ദ്ധരുടെ സംഘത്തെ സംസ്ഥാനത്ത് എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിലെ പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉപയോഗത്തിനല്ലാത്ത ഓണ്‍ലൈന്‍ ആപ്പുകള്‍ക്ക് ടാബ്ലറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

Best Mobiles in India

English Summary

Chhattisgarh Govt Schools Complain of Obscene Pictures on Tablets Given to Mark Attendance