കുട്ടികള്‍ ഇനി പരാതി നല്‍കുക ഫേസ്ബുക്കിലൂടെ....!


കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പറയാനും പരാതിപ്പെടാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഫേസ്ബുക്ക് സംവിധാനം വരുന്നു.

Advertisement

സംസ്ഥാന ബാലാവകാശകമ്മീഷന്‍ മലപ്പുറത്ത് നടത്തിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മലപ്പുറം ജില്ലയിലാണ് ഈ സംവിധാനങ്ങള്‍ ആദ്യം കൊണ്ടുവരിക. കുട്ടികളുടെ പേരും വിലാസവും വെളിപ്പെടുത്താതെ പരാതി നല്‍കാന്‍ സാധിക്കുന്ന വിധത്തില്‍ പ്രത്യേക വെബ്‌സൈറ്റും നിര്‍മ്മിക്കും.

Advertisement

വീട്ടിലും സ്‌കൂളുകളിലും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ തുറന്നുപറയാനുള്ള ഇടമായാണ് സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നത്. കുട്ടികള്‍ക്കുവേണ്ടി നിരവധി സംവിധാനങ്ങളുണ്ടെങ്കിലും നേരിട്ട് പറയാന്‍ പലരും മടിക്കുന്നു.

കുട്ടികള്‍ക്കായി പുതിയ വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും ഒരുക്കാന്‍ മലപ്പുറത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ക്കും എ ഇ ഒ-മാര്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെട്ട സമിതിയായിരിക്കും ഇതിന്റെ ഏകോപനം നടത്തുക.

പരാതി പറയാനുള്ള ഇടം മാത്രമല്ല നല്ല രീതിയിലുള്ള സംവാദങ്ങള്‍ നയിക്കാനും കൗണ്‍സലിങ് നല്‍കാനും കരിയര്‍ ഗൈഡായി പ്രവര്‍ത്തിക്കാനും ഇതിനെ ഉപയോഗപ്പെടുത്തും.

Best Mobiles in India

Advertisement