വൻ സ്ഫോടകവസ്‌തുവായ മദർ ഓഫ് ഓൾ ബോംബുമായി ചൈന

H-6K ബോംബറുപയോഗിച്ചാണ് ഈ ബോംബ് വിക്ഷേപിക്കുന്നത്, ഇത് വൻ വിസ്ഫോടനത്തിന് കാരണമാക്കുന്നു. ഡിസംബറിന്റെ അന്ത്യത്തിൽ, ചൈന നോർത്ത് ഇൻഡസ്ട്രി കോർപ്പറേഷൻ ലിമിറ്റഡ് (നോറിൻകോ) എന്ന കേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ


അമേരിക്ക വികസിപ്പിച്ചെടുത്ത ബോംബിന് മറുപടിയുമായി ചൈന തങ്ങളുടെ പുതിയ സ്ഫോടകവസ്തുവായ "മദർ ഓഫ് ഓൾ ബോംബ്". വളരെയേറെ ശക്തിയേറിയതും,ആണുവായുധമല്ലാത്ത ഏറ്റവും വലിയ ബോംബാണ് ഇതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കി.

Advertisement

ചൈനയുടെ പ്രതിരോധ വ്യവസായ കേന്ദ്രമായ "നോറിൻകോ" യുടെ അധ്വാനമാണ് ചൈനയുടെ പുതിയ "മദർ ഓഫ് ഓൾ ബോംബ്", ഇത് രാജ്യത്ത് വച്ച് തന്നെ ഏറ്റവും വലിയ അണുവായുധമല്ലാത്ത ബോംബാണ് ഇതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement

ഈ വർഷം അനവധി ആപ്പുകളുമായി 'ഹൈക്ക്' മൂന്നിൽ

ഇത് ചൈനയുടെ പതിപ്പിൽ ഇറങ്ങിയ "മദർ ഓഫ് ഓൾ ബോംബ്" ആണ്, ആണവ ആയുധങ്ങൾക്കു പിന്നാലെ രണ്ടാമതായി ഏറ്റവും വലിയ നശീകരണ ശേഷി അവകാശപ്പെടുന്ന സ്ഫോടകവസ്തുവാണ് ഇത്.

മദർ ഓഫ് ഓൾ ബോംബ്

H-6K ബോംബറുപയോഗിച്ചാണ് ഈ ബോംബ് വിക്ഷേപിക്കുന്നത്, ഇത് വൻ വിസ്ഫോടനത്തിന് കാരണമാക്കുന്നു. ഡിസംബറിന്റെ അന്ത്യത്തിൽ, ചൈന നോർത്ത് ഇൻഡസ്ട്രി കോർപ്പറേഷൻ ലിമിറ്റഡ് (നോറിൻകോ) എന്ന കേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ ഇതിന്റെ പ്രൊമോഷണൽ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു

ചൈനയുടെ പ്രതിരോധ വിഭാഗം

ഇത് ആദ്യമായാണ് സമൂഹത്തിന് മുൻപിൽ ബോംബിന്റെ പ്രഹരണശേഷി കാണിക്കുന്നതെന്ന് വാർത്ത മാധ്യമമായ സിൻഹുവാ ചാനൽ റിപ്പോർട്ട് ചെയ്‌തിരുന്നു.

കഴിഞ്ഞ വർഷം, അഫ്ഘാനിസ്ഥാനിലെ തീവ്രവാദികളെ നേരിടുന്നതിനായി യൂ.എസ് മിലിറ്ററി GBU-43/B "മാസ്സിവ് ഓർഡിനൻസ് എയർ ബ്ലാസ്റ്" , പൊതുവായി "മദർ ഓഫ് ഓൾ ബോംബ് " എന്നറിയപ്പെടുന്ന ബോംബാണ് ഉപയോഗിച്ചത്. ചൈനയും "മദർ ഓഫ് ഓൾ ബോംബ്" എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ടൺ കണക്കിന് ഭാരം വരുന്ന ഈ ബോംബ് അമേരിക്കയുടേതിനേക്കാളും വലിപ്പം കുറവാണ്.

 

ചൈന ബോംബ് വിക്ഷേപ്പിച്ചപ്പോൾ

വീഡിയോയിൽ നിന്നും H-6K ന്റെ ബോംബ് ബേയുടെ വലുപ്പത്തെക്കുറിച്ച്‌ പ്രസ്താവിക്കുകയാണെങ്കിൽ, ഈ ബോംബിന് 5 മുതൽ 6 മീറ്റർ വരെയാണ് നീളം,ബെയ്‌ജിങ്‌ കേന്ദ്രമാക്കിയുള്ള പ്രതിരോധ നിരീക്ഷകൻ വെയ് ഡോങ്‌സു പറഞ്ഞു.

ബോംബ് വിക്ഷേപ്പിച്ചപ്പോഴുണ്ടായ സ്ഫോടനം

"അമേരിക്കയുടെ ബോംബിന് വലിപ്പം കൂടുതലാണ്, അത് കൊണ്ട് തന്നെ ഇത് വിക്ഷേപ്പിക്കുന്നതിനായി ഒരു ബോംബറിനെക്കാളും വലിയ വാഹനങ്ങൾ ആവശ്യമാണ്", വേയ് പറഞ്ഞു. ബോംബർ ആണെങ്കിൽ വളരെ വേഗതയിലും കൂടാതെ ലക്ഷ്യസ്ഥാനത്ത് ഉന്നയിക്കാനും എളുപ്പമാണ്. H-6K ബോംബ് വിക്ഷേപിച്ചപ്പോൾ ഈ തന്ത്രം മാസനിൽ തെളിഞ്ഞിരുന്നു.

Best Mobiles in India

English Summary

China's arms industry giant NORINCO for the first time showcased a new type of massive aerial bomb, which it dubbed the Chinese version of the "Mother of All Bombs" due to its huge destruction potential that is claimed to be only second to nuclear weapons.