3 ഡി പ്രിന്റിംഗ് ഒരു സംഭവംതന്നെ; 24 മണിക്കൂറിനുള്ളില്‍ നിര്‍മിച്ചത് 10 വീടുകള്‍


ഒരു വീടു നിര്‍മിക്കാന്‍ എത്രകാലമെടുക്കും. കോണ്‍ക്രീറ്റ് ആണെങ്കില്‍ ചുരുങ്ങിയത് ആറുമാസം... അതിനു പിന്നിലെ അധ്വാനം വേറെയും. എന്നാല്‍ അതൊക്കെ പഴങ്കഥ. ഇപ്പോള്‍ 24 മണിക്കൂര്‍ മതി വീട് നിര്‍മിക്കാന്‍. അതും ഒന്നല്ല, 10 എണ്ണം. അതാണ് 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ മേന്മ. പേപ്പര്‍ ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന പോലെ വീടുകളും പകര്‍ത്താം... എങ്ങനെയുണ്ട്.

Advertisement

ൈചനയിലാണ് ലോകത്താദ്യമായി 3 ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 10 വീടുകള്‍ 24 മണിക്കൂര്‍കൊണ്ട് നിര്‍മിച്ചിരിക്കുന്നത്. അതും റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ച്. ഷാംഗ്ഹായിലെ ക്വിംഗ്പു ജില്ലയില്‍ നിര്‍മിച്ച ഈ വീടുകള്‍ ഓരോന്നും ഏകദേശം 200 സ്‌ക്വയര്‍ മീറ്റര്‍ വരും.

Advertisement

500 അടി നീളവും 33 അടി വീതിയും 20 അടി ഉയരവുമുള്ള പടുകൂറ്റന്‍ 3 ഡി പ്രിന്റര്‍ ആണ് വീട് നിര്‍മാണത്തിന് ഉപയോഗിച്ചത്. വീടിന്റെ ഓരോഭാഗവും അതുപോലെ പ്രിന്റ് ചെയ്ത് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്തത്. 4800 യു.എസ്. ഡോളറാണ് ഓരോഭാഗവും പ്രിന്റ് ചെയ്യാനുള്ള ചെലവ്. ഷാംഗ്ഹായിലെ വിന്‍സുന്‍ ഡെക്കറേഷന്‍ ഡിസൈന്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് ഈ സംരംഭത്തിനു പിന്നില്‍.

3 ഡി പ്രിന്റിംഗിലൂടെ നിര്‍മിക്കുന്ന വീടുകള്‍ ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണെന്ന് കമ്പനി സി.ഇ.ഒ മാ യി പറഞ്ഞു. മാത്രമല്ല, മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്താണ് 3 ഡി പ്രിന്ററിലൂടെ വീടുകള്‍ നിര്‍മിക്കുന്നത്്. ഇതിനായി രാജ്യത്ത് 100 മാലിന്യ റീസൈക്കഌംഗ് ഫാക്റ്ററികള്‍ തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

3 ഡി പ്രിന്റര്‍ ഉപയോഗിച്ച് നിര്‍മിച്ച ആ വീടുകള്‍ ചുവടെ കൊടുക്കുന്നു.

#1

ഷാംഗ്ഹായിലെ ക്വിംഗ്പു ജില്ലയിലാണ് ഈ 3 ഡി പ്രിന്റഡ വീടുകള്‍ ഉള്ളത്.

#2

24 മണിക്കൂര്‍ കൊണ്ടാണ് ഒരുപോലെയുള്ള 10 വീടുകള്‍ പ്രിന്റ് ചെയ്‌തെടുത്തത്.

#3

200 സ്‌ക്വയര്‍ മീറ്ററാണ് ഓരോ വീടിന്റെയും വിസ്തീര്‍ണം.

#4

500 അടി നീളം, 33 അടി വീതി, 20 അടി ഉയരം എന്നിവയുള്ള പടുകൂറ്റന്‍ 3 ഡി പ്രിന്റര്‍ ആണ് വീട് നിര്‍മിക്കാന്‍ ഉപയോഗിച്ചത്.

 

#5

വീടിന്റെ ഓരോ ഭാഗങ്ങള്‍ പ്രിന്റ് ചെയ്‌തെടുക്കുകയും പിന്നീട് കൂട്ടിയോജിപ്പിക്കുകയുമാണ് ചെയ്തത്.

#6

മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് ഉണ്ടാക്കുന്ന പ്രത്യേക മഷി ഉപയോഗിച്ചാണ് 3 ഡി പ്രിന്റര്‍ പ്രവര്‍ത്തിക്കുന്നത്.

#7

ഇത്തരം വീടുകള്‍ പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമാണ്.

 

 

#8

3 ഡി പ്രിന്റഡ് വീട്

Best Mobiles in India