മനുഷ്യ തലച്ചോറിലെ ജീനുകള്‍ കുരങ്ങന്‍മാരില്‍ പരീക്ഷണം നടത്തി ചൈനീസ് ശാസ്ത്രജ്ഞര്‍


മനുഷ്യരുടെ പരിജ്ഞാനം എന്നത് പരിണാമത്തിന്റെ ഏറ്റവും നൂതനമായ ഫലങ്ങളില്‍ ഒന്നാണ്. ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഒരു സ്പ്രിന്റ് തലച്ചോറിനെ പുതിയ കഴിവുകളിലേക്കാണ് നയിക്കുന്നത്, ക്രമേണ മനുഷ്യര്‍ നാഗരികത സൃഷ്ടിച്ചു.

ട്രാന്‍സ്ജനിക് മക്കാക്ക കുരങ്ങുകള്‍

ഇപ്പോഴിതാ മനുഷ്യ ജീനിനു സമാനമായ രീതിയിലുള്ള ജീനുകളുപയോഗിച്ച് ട്രാന്‍സ്ജനിക് മക്കാക്ക കുരങ്ങുകളെ സൃഷ്ടിച്ചതായി തെക്കന്‍ ചൈനയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യരുടെ ബുദ്ധിശക്തിക്ക് സമാനമാണ് ഇവയെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

മനുഷ്യരാശിയുടെ ഉദ്ഭവം

ട്രാന്‍സ്ജനിക് കുരങ്ങന്മാരിലൂടെ മനുഷ്യരാശിയുടെ ഉദ്ഭവം കണ്ടെത്താനുള്ള ആദ്യ ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് കണ്‍മിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സുവോളജിയിലെ ജനിറ്റിസിസ്റ്റ് ബിംഗ് സൂ പറയുന്നു.

ജനിതക എഡിറ്റിംഗ്

പുത്തന്‍ കണ്ടുപിടിത്തം പ്രകാരം നിറങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ഓര്‍മശക്തി പരിശോധനയില്‍ കുരങ്ങുകള്‍ മികച്ച പ്രതികരണമാണ് നടത്തിയത്. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബെയിജിംഗ് ജേര്‍ണല്‍, നാഷണല്‍ സയന്‍സ് റിവ്യൂ എന്നിവയിലും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

പാശ്ചാത്യ ശാസ്ത്രജ്ഞരും

എന്നാല്‍ പ്രോജക്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രജ്ഞനുള്‍പ്പടെ പല പാശ്ചാത്യ ശാസ്ത്രജ്ഞരും ഈ പരിശ്രമത്തിനെ വീണ്ടു വിചാരമില്ലാത്ത ഒന്നായി ചിത്രീകരിക്കുന്നുണ്ട്. ഈ പരീക്ഷണങ്ങളെ അശ്രദ്ധമെന്നും നീതിയില്ലാത്തതെന്നും പറയുന്നവരും ഏറെയാണ്.

മനുഷ്യ ജീനുകള്‍

'മസ്തിഷ്‌ക പരിണാമവുമായി ബന്ധപ്പെട്ട മനുഷ്യ ജീനുകളെ പഠിക്കുന്നതിനായി ട്രാന്‍സ്‌ജെനിക് കുരങ്ങുകള്‍ ഉപയോഗിക്കുന്നത് വളരെ അപകടകരമായ ഒന്നാണ്' - കൊളറാഡോ സര്‍വകലാശാലയിലെ ജനിറ്റിസിസ്റ്റ് ജെയിംസ് സികേല പറയുന്നു. ഈ പരീക്ഷണങ്ങള്‍ മൃഗങ്ങളെ അവഗണിക്കുന്നതാണെന്നും അധികം വൈകാതെ മൃഗങ്ങളെ ഉപയോഗിച്ചുള്ള തീവ്രമായ പരീക്ഷണങ്ങളിലേക്ക് ശാസ്ത്രജ്ഞര്‍ കടക്കാനിടയുണ്ടെന്നും സികേല വ്യക്തമാക്കുന്നു.

ഹൈ-ടെക് ഡി.എന്‍.എ

യൂറോപ്പിലും യു.എസിലും ആള്‍ക്കുരങ്ങുകളെ ഉപയോഗിച്ചുള്ള ഗവേഷണം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചൈനയിലാകട്ടെ ഏറ്റവും പുതിയ ഹൈ-ടെക് ഡി.എന്‍.എ ഉപകരണങ്ങളെ മൃഗങ്ങള്‍ക്ക് ബാധകമാക്കിയിട്ടുമുണ്ട്.

കുരങ്ങുകളുടെ ക്ലോണുകള്‍

ജനിതക എഡിറ്റിംഗ് ഉപകരണമായ CRSPR ഉപയോഗിച്ചാണ് ഇവിടെ കുരങ്ങുകളെ സൃഷ്ടിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ അരഡസനോളം കുരങ്ങുകളുടെ ക്ലോണുകളെ സൃഷ്ടിച്ചതായി ഒരു ചൈനീസ് സ്ഥാപനം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇവയില്‍ പലതും കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വളരെ വേദനയുണ്ടാക്കുന്നതാണെന്നും സികേല പറയുന്നു.

Most Read Articles
Best Mobiles in India
Read More About: science china scientists news

Have a great day!
Read more...

English Summary

Judging by their experiments, the Chinese team did expect that their transgenic monkeys could end up with increased intelligence and brain size. That is why they put the creatures inside MRI machines to measure their white matter and gave them computerized memory tests. According to their report, the transgenic monkeys didn’t have larger brains, but they did better on a short-term memory quiz, a finding the team considers remarkable.