ജെല്ലിബീന്‍, പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ പ്രതീക്ഷിച്ചതിലും നേരത്തെ



ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും അതിപ്രസരമാണ് ഇന്ന് ഗാഡ്ജറ്റ് വിപണിയില്‍.  ഹണികോമ്പ്, ജിഞ്ചര്‍ബ്രെഡ്, ഐസ് ക്രീം സാന്‍ഡ്‌വിച്ച് എന്നിങ്ങനെയുള്ള ആന്‍ഡ്രോയിഡിന്റെ വ്യത്യസ്ത വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകള്‍ ധാരാളം ഇറങ്ങിക്കഴിഞ്ഞു.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഓരോ പുതിയ വേര്‍ഷന്‍ എത്തുമ്പോഴും പഴയ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന പുതിയവയിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നുമുണ്ട്.

Advertisement

ഇപ്പോഴിതാ ഗൂഗിളില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നു.  ആന്‍ഡ്രോയിഡിന്റെ വരാനിരിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റം ജെല്ലിബീന്‍ പ്രതീക്ഷിച്ചതിലും നേരത്തെ എത്താന്‍ പോകുന്നു.

Advertisement

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയുടെ രണ്ടാം പാദത്തില്‍ ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ വിപണിയിലെത്തും അത്രെ.  ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു തായ്‌വാന്‍ കമ്പനിയാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

ഏറ്റവും അവസാനം ഇറങ്ങിയ ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം ടാബ്‌ലറ്റുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കാവുന്നതായിരുന്നു.  എന്നാല്‍ ജെല്ലിബീന്‍ ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡിനെ കമ്പ്യൂട്ടറുകളിലേക്കും നെറ്റ്ബുക്കുകളിലേക്കും ഉയര്‍ത്തും.

ഐസിഎസില്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് താല്‍പര്യം കുറയുന്നു എന്നു കണ്ടതിനാലാണ് ജെല്ലിബീനിന്റെ ലോഞ്ച് നിശ്ചയിച്ചതിലും നേരത്തെയാക്കുന്നത് എന്നു വേണം കരുതാന്‍.

റീസ്റ്റാര്‍ട്ടോ, റീബൂട്ടോ ചെയ്യാതെ തന്നെ ഡ്യുവല്‍ ഓപറേറ്റിംഗ് സിസ്റ്റം ബൂസ്റ്റ് ചെയ്യാനുള്ള ഒപ്ഷന്‍ നല്‍കും ജെല്ലിബീന്‍ ഓപറേറ്റിംഗ് സിസ്റ്റം കമ്പ്യൂട്ടറുകള്‍ക്ക്.

Advertisement

എക്‌സ്86 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറകള്‍ക്കൊപ്പം എത്തും ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറകള്‍ എന്നൊരു പ്രത്യേകത കൂടിയുണ്ട്.

Read in English

Best Mobiles in India

Advertisement