സ്ക്രീൻ തൊടാതെ തന്നെ ഫോൺ നിയന്ത്രിക്കാനുള്ള വിദ്യയുമായി സ്മാർട്ഫോൺ രംഗം മൊത്തം മാറ്റിമറിക്കാൻ ആപ്പിൾ!


സ്മാർട്ഫോൺ രംഗത് ഇന്ന് ഏറ്റവുമധികം മാറ്റങ്ങളും പരീക്ഷണങ്ങളും നടക്കുന്ന മേഖലയാണ് ഫോണിലെ ഡിസ്പ്ളേ ഡിസൈനും അതിന്റെ അനുബന്ധ കാര്യങ്ങളും. മറ്റെല്ലാ മേഖലകളിലും മാറ്റങ്ങൾ ഉണ്ടെങ്കിലും ഇന്ന് ഏറെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സ്മാർട്ഫോൺ ഡിസ്പ്ളേകൾ. ബേസൽ നന്നേ കുറിച്ചുള്ള ഫോണുകൾ ഇറക്കിത്തുടങ്ങി ഇപ്പോൾ ഏകദേശം പൂർണ്ണമായും ബേസൽ ഇല്ലാത്ത ഫോണുകൾ വരെ പല കമ്പനികളും ഇറക്കുകയുണ്ടായി.

Advertisement

പുത്തൻ സാങ്കേതിക വിദ്യയുമായി ആപ്പിൾ

എന്നാൽ ഇവിടെ ഈ രംഗത്ത് ആദ്യമായി പരീക്ഷണങ്ങൾ തുടങ്ങുകയും ചെയ്ത ഒരു കമ്പനിയുണ്ട്. അത് ആപ്പിളാണ്. ഇപ്പോഴിതാ ടെക്ക് ഭീമൻ ആപ്പിളിൽ നിന്നും അൽപ്പം അതിശയിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടെ കേട്ടിരിക്കുകയാണ്. ഏറ്റവും മികച്ച സവിശേഷതകളുമായി എത്തിയ 3ഡി ഫേസ് റെകഗ്നീഷൻ സാങ്കേതിവിദ്യക്ക് ശേഷം അതിന്റെ ഏറെ പരിഷ്കരിച്ച രൂപം എത്തുകയാണ്. അതിനായി സ്മാർട്ഫോൺ സാങ്കേതികവിദ്യയെ അടിമുടി മാറ്റുന്ന ചില പരീക്ഷണങ്ങൾ കമ്പനിയുടെ ലാബുകളിൽ അണിഞ്ഞൊരുങ്ങുകയാണ്.

Advertisement
എന്താണ് സംഭവം?

സംഭവം എന്തെന്ന് വെച്ചാൽ ചുരുക്കിപ്പറയുകയാണെങ്കിൽ ഇനി ഫോൺ ഉപയോഗിക്കാൻ ഫോൺ തൊടേണ്ടി വരില്ല. പകരം നിങ്ങളുടെ മുഖത്തിന്റയും മറ്റും ചലനങ്ങൾ വഴി തന്നെ ഫോൺ നിയന്ത്രിക്കാം. അത്തരമൊരു സാങ്കേതികവിദ്യയുമായാണ് അടുത്ത ഐഫോൺ എത്തുക. ഇതോടൊപ്പം തന്നെ പരിഷ്കരിച്ച AR സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും ഒപ്പമുണ്ടാകും.

ഫോൺ തൊടാതെ തന്നെ നിയന്ത്രിക്കുക..

ഫോൺ തൊടാതെ തന്നെ നിയന്ത്രിക്കാൻ കഴിയുക എന്നത് നിലവിൽ ഒരു ഫോണിലും ഇല്ലാത്ത ഒന്നാണ്. ലോക്ക് മാറ്റാനും മറ്റു ചില ആംഗ്യങ്ങളിലൂടെ ചില കാര്യങ്ങൾ നിയന്ത്രിക്കാനുമൊക്കെയുള്ള സെൻസറുകൾ പല ഫോണുകളിലും ഉണ്ടെങ്കിലും പൂർണ്ണമായും ഫോൺ ടച്ച് ചെയ്യാതെ നിയന്ത്രിക്കാനുള്ള സൗകര്യം ഒരു ഫോണിലും ലഭ്യമല്ല. അതിനാൽ തന്നെ ഈ സാങ്കേതികവിദ്യ വിജയകരമായി അവതരിപ്പിക്കാൻ കഴിഞ്ഞാൽ അത് ആപ്പിളിന്റെ ചരിത്രത്തിലെ മറ്റൊരു പൊന്തൊവൾ ആയിരിക്കും.

ഒപ്പം വിലകുറഞ്ഞ മാക്ക്ബുക്കും വരുന്നു..

ഇതോടൊപ്പം തന്നെ വിലകുറഞ്ഞ ആപ്പിൾ മാക്ക്ബൂക് ഇറക്കാനുള്ള ശ്രമവും കമ്പനിയുടെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പലർക്കും ഒരു മാക്ക് സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടെങ്കിലും വിലയാണ് അവിടെ പ്രധാന വില്ലൻ ആവാറുള്ളത്. ഇതിനൊരു പരിഹാരവും ഒപ്പം മാക്ക്ബുക്കുകളെ കൂടുതൽ ജനപ്രിയമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ കുറഞ്ഞ വിലയിലുള്ള ലാപ്ടോപ്പ് എത്തുക.

ഗൂഗിൾ അസിസ്റ്റന്റിന്റെ ശബ്ദം എങ്ങനെ എളുപ്പം മാറ്റാം?

Best Mobiles in India

English Summary

Control iPhones Without Touching; New Feature is On the Way