വരുന്നു കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6!!


ആറാംതലമുറ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്നു. പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5-ന്റെ പിന്‍ഗാമിയാണിത്. നാല്‍പ്പത്തിയഞ്ചില്‍ അധികം കമ്പനികള്‍ അവരുടെ ഉപകരണങ്ങളില്‍ ഗൊറില്ല ഗ്ലാസ് ഉപയോഗിക്കുന്നുണ്ട്. ഇതുവരെ ആറ് ബില്യണില്‍ അധികം ഉപകരണങ്ങളില്‍ ഇതിന്റെ രക്ഷാകവചം ഉണ്ട്.

Advertisement

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6-ന്റെ പ്രധാന സവിശേഷതകള്‍

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5-നെ അപേക്ഷിച്ച് രണ്ട് മടങ്ങ് കട്ടി കൂടുതലാണ് ഗൊറില്ല ഗ്ലാസ് 6-ന്. ഒരുമീറ്റര്‍ ഉയരത്തില്‍ നിന്ന് കടുപ്പമേറിയ പ്രതലത്തിലേക്ക് 15 തവണ വീണിട്ടും ഗ്ലാസിന് ഒരു പോറല്‍ പോലുമേറ്റില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

മുന്‍ഗാമിയെ അപേക്ഷിച്ച് മൊത്തത്തിലുള്ള ബലത്തിലും ഗൊറില്ല ഗ്ലാസ് 6 വളരെ മുന്നിലാണ്. സ്‌ക്രാച്ച് റെസിസ്റ്റന്‍സിന്റെ കാര്യത്തില്‍ ഗൊറില്ല ഗ്ലാസ് 5-ല്‍ നിന്ന് കാര്യമായ മാറ്റമൊന്നുമില്ല.

Advertisement
പരീക്ഷിക്കുന്ന തിരിക്കിലാണ്

വയര്‍ലെസ് ചാര്‍ജിംഗിന് മികച്ച പിന്തുണ നല്‍കാന്‍ ഗൊറില്ല ഗ്ലാസ് 6-ന് കഴിയുമെന്ന് കോര്‍ണിംഗ് അധികൃതര്‍ പറയുന്നു. ബെസെല്‍-ലെസ്, കസ്റ്റം പ്രിന്റര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വളരെ അനുയോജ്യമാണിതെന്നും അവര്‍ വ്യക്തമാക്കി.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഗൊറില്ല ഗ്ലാസ് 6 പരീക്ഷിക്കുന്ന തിരിക്കിലാണ് ഇപ്പോള്‍. 2018 അവസാനത്തോടെ ഗൊറില്ല ഗ്ലാസ് 6 കൊണ്ട് ശക്തിപ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപിണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

വികസിപ്പിച്ചെടുത്തിരിക്കുന്നത്

'സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം സാധാരണമായതോടെ അവ തറയില്‍ വീണ് പൊട്ടുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഗ്ലാസ് മികച്ചതായിരിക്കണം. ഗൊറില്ല ഗ്ലാസ് 5-ന് ഇതിനുള്ള ശേഷിയുണ്ട്. പല തവണ ഉയരത്തില്‍ നിന്ന് വീണാലും ഫോണിനെ സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഗൊറില്ല ഗ്ലാസ് 6 വികസിപ്പിച്ചെടുത്തിരിക്കുന്നത്.' കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ ജോണ്‍ ബയ്ന്‍ പറഞ്ഞു.

സൗന്ദര്യവും പ്രകടനവും മെച്ചപ്പെടുത്താന്‍

വീഴ്ചയില്‍ നിന്ന് ഫോണുകള്‍ക്ക് സംരക്ഷണം നല്‍കുക എന്നതിലുപരി ആധുനിക രൂപകല്‍പ്പനയ്ക്ക് ഉതകുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് ഗൊറില്ല ഗ്ലാസ് 6 നിര്‍മ്മിച്ചിരിക്കുന്നത്. ഫോണിന്റെ സൗന്ദര്യവും പ്രകടനവും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഗൂഗിളിന് പിഴയടക്കേണ്ടത് 34300 കോടി രൂപ!!

Best Mobiles in India

English Summary

Corning has announced the 6th gen Corning Gorilla Glass on the 19th of July 2018 in the United States of America. This will be a successor to the Corning Gorilla Glass 5, which was announced in 2016 and is seen on most of the premium Android flagship smartphones. If we look at the statistics, more than 45 OEMs are using some generation Gorilla Glass on their device and more than 6 billion devices are being protected by a Corning Gorilla Glass.