വേഗതയേറിയ ഇന്റര്‍നെറ്റ് കണക്ഷനുള്ള രാജ്യങ്ങള്‍


വേഗതയുള്ള ഇന്റര്‍നെറ്റ് എന്നത് ഇന്ത്യക്കാരുടെ വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ്. നമ്മുടെ രാജ്യത്ത് മെട്രോ സിറ്റികളില്‍ പോലും നെറ്റ് സ്പീഡ് അതിദയനീയമാണ്. ഇന്ത്യയില്‍ മാത്രമല്ല, മറ്റു പല രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

Advertisement

എന്നാല്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാവുന്ന ധാരാളം രാജ്യങ്ങളും ലോത്തിലുണ്ട്. പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍. അത്തരത്തില്‍ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് ലഭ്യമാവുന്ന 10 രാജ്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ കൂട്ടത്തില്‍ എന്തായാലും ഇന്ത്യയയെ തിരയണ്ട. 112-ാമതാണ് ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയുടെ സ്ഥാനം.

Advertisement

#1

ഹോംകോങ്ങ് ആണ് ലോകത്ത് ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷനുള്ള രാജ്യം. 65.1 Mbps ആണ് വേഗത. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനമാണ് വര്‍ദ്ധിച്ചത്.

 

#2

53.5 Mbps സ്പീഡുമായി രണ്ടാം സ്ഥാനത്ത് സൗത്ത് കൊറിയയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ദ്ധനവ്.

 

#3

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ദ്ധനവാണ് ജപ്പാനില്‍ ഇന്റര്‍നെറ്റ് വേഗതയിലുണ്ടായത്. മൂന്നാം സ്ഥാനത്താണ് ജപ്പാന്‍.

 

#4

47.5 Mbps വേഗതയുമായി റൊമാനിയ നാലാം സ്ഥാനത്ത്

 

#5

45.6 Mbps മവഗതയുള്ള സിംഗപ്പൂര്‍ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം വര്‍ദ്ധനവുണ്ടായി.

 

#6

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലത്‌വിയ ഒരു സ്ഥാനം പിന്നോട്ടു പോയി. എങ്കിലും ഇന്റര്‍നെറ്റ് വേഗതയില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.

 

#7

41.4 Mbps വേഗതയുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്റര്‍നെറ്റ് വേഗത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.

 

#8

കഴിഞ്ഞ വര്‍ഷം ആദ്യപത്തിനു പുറത്തായിരുന്ന ഇസ്രയേല്‍ ഇത്തവണ പക്ഷേ ഏട്ടാം സ്ഥാനത്തെത്തി. 40.1 Mbps ആണ് വേഗത.

 

#9

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്റര്‍നെറ്റ് വേഗതയില്‍ 35 ശതമാനം വര്‍ദ്ധനവ് നേടിയ ബെല്‍ജിയം ഒമ്പതാം സ്ഥാനത്താണ്.

#10

പത്താം സ്ഥാനത്ത് 39.5 Mbps വേഗതയുള്ള തായ്‌വാനാണ്.

 

Best Mobiles in India