രാജ്യത്ത് ഇക്കൊല്ലം സൈബര്‍ കുറ്റങ്ങള്‍ രണ്ടിരട്ടിയാകുമെന്ന് പഠനം; ജാഗ്രതൈ...!


2015ല്‍ രാജ്യത്ത് സൈബര്‍ കുറ്റങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണുകളുടേയും ടാബുകളുടേയും ഉപയോഗം വ്യാപിക്കുന്നത് ഇതിന് ഒരു പരിധി വരെ കാരണമാകുമെന്നാണ് പഠനം പറയുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് കുടുതല്‍ ഭീഷണി നേരിടുക.

Advertisement

കഴിഞ്ഞ രണ്ട് വര്‍ഷമായി ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇന്ത്യന്‍ വെബ്‌സൈറ്റുകളും സേവനങ്ങളും ഇരയാവുകയാണ്. 2015-ല്‍ ഇത് രണ്ടിരട്ടിയോളം വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രധാനമായും ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ സൈബര്‍ ആക്രമണ ഭീഷണി നേരിടുന്നത്. ഇവയില്‍ തന്നെ ബാങ്കിംഗ് ഇടപാടുകളിലാണ് ഏറ്റവും അധികം ഹാക്കിംഗ് ഉണ്ടാകുന്നത്.

Advertisement

സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റ്‌സ് പരിശോധിക്കാതെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതാണ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വിവരം എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ സഹായിക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്.

Best Mobiles in India

Advertisement

English Summary

Cyber crimes in India is likely to cross 3,00,000 by 2015.