ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 122 ശതമാനം വര്‍ദ്ധനവ്


ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2013-ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 122 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഗരങ്ങളേക്കാള്‍ കൂടുതല്‍ ഗ്രാമങ്ങളിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ എന്നതാണ് രസകരമായ ഒരു വസ്തുത.

Advertisement

ഹാക്കിംഗ് കേസുകള്‍ മാത്രം പരിഗണിച്ചാല്‍ 55 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്. അക്ഷേപകരമായ പോസ്റ്റുകള്‍ സംബന്ധിച്ച കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട് ചെയ്യപ്പെട്ടത് ഉള്‍പ്രദേശങ്ങളില്‍നിന്നുതന്നെ.

Advertisement

സൈബര്‍ കുറ്റകൃത്യങ്ങളില്‍ 40 ശതമാനവും ലൈംഗിക അതിക്രമവും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹാക്കിംഗ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടത് കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ്. അതേസമയം മുംബൈയില്‍ ഒറ്റ ഹാക്കിംഗ് കേസുപോലും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുമില്ല.

ആക്ഷേപകരമായ പോസ്റ്റുകള്‍ സംബന്ധിച്ച കേസുകള്‍ കൂടുതല്‍ ആന്ധ്രയിലും കേരളത്തിലുമാണ്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകളാണ് ഇത്.

5,693 സൈബര്‍ കേസുകളാണ് 2013-ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 2516 കേസുകള്‍ ഹാക്കിംഗുമായി ബന്ധപ്പെട്ടതാണ്. 1203 കേസുകള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സംബന്ധിച്ചുള്ളതാണ്.

Advertisement
Best Mobiles in India

Advertisement